News

കേരളത്തിൽ നിന്നും ഒരു ഗേ കപ്പിൾസ് കൂടി!

പ്രജിത്തും ഉണ്ണിയും പുതിയൊരു ജീവിതം തുടങ്ങുന്നു!

നമ്മളിൽ പലരും അറപ്പോടെയും വെറുപ്പോടെയും കാണുന്ന ഒരു വിഭാഗമാണ് സ്വവർഗ്ഗ അനുരാഗികൾ… അതായത്… ആണിന് ആണിനോടും പെണ്ണിന് പെണ്ണിനോടും പ്രണയം തോന്നുവർ.. പണ്ടൊന്നും ഇത്തരക്കാർ ഇല്ലായിരുന്നോ ?? അതോ അവർ തുറന്ന് പറയായിത്തീരുന്നതാണോ ? അറിയില്ല പക്ഷെ ഇപ്പോൾ ഇങ്ങനെയുള്ളവർ കൂടുതലായി കാണുന്നു… അത്തരത്തിൽ തങ്ങളുടെ ഇഷ്ടം ലോകത്തോട് വിളിച്ചു പറഞ്ഞിരിക്കുകയാണ് പ്രജിത്തും ഉണ്ണിയും…. ഇത് കേൾക്കുമ്പോൾ ഉറഞ്ഞു തുളളുന്ന ആളുകൾ നമുക്കിടയിൽ ധാരാളം ഉണ്ട്.. പക്ഷെ ഇവർ ഇതൊന്നും വകവെക്കാതെ മുന്നോട്ട് തന്നെ പോകാൻ തീരുമാനിച്ചിരിക്കുകയാണ്….

ഇവർ ഇപ്പോൾ മനോരമ ഓണ്ലൈന് നൽകിയ അഭിമുഖത്തിനു ഈ കാര്യം സമൂഹത്തോട് തുറന്ന് പറഞ്ഞിരിക്കുന്നത്.. അവരിൽ പ്രജീഷിന്റെ വാക്കുകളിലേക്ക് പോകാം….ഒരു ടിപ്പിക്കൽ ലവ് സ്റ്റോറിയുടെ കണക്ക് ഐ ലവ് യൂ… ഐ ലൈക് യൂ… എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല. അതൊന്നും പറയാതെ ഞങ്ങൾക്കിടയിലേക്ക് പ്രണയം കടന്നു വരികയായിരുന്നു. അതിന് ചെമ്പകപ്പൂ നിമിത്തമായി എന്നു വേണം പറയാൻ. അവന് ചെമ്പകപ്പൂവിനോടുള്ള പ്രണയത്തിനൊപ്പം ഞാനും എന്നുള്ളിലെ അവനോടുള്ള പ്രണയവും 230തിരിച്ചറിഞ്ഞ നിമിഷം ഞങ്ങൾ മനസു കൊണ്ട് ഒന്നായി. ഒരുമിച്ച് ജീവിക്കാനും തീരുമാനമെടുത്തു

ഇംഗ്ലീഷിൽ ഗവേഷക വിദ്യാർത്ഥിയാണ് ഞാൻ. ഉണ്ണിക്കണ്ണൻ എംബിഎക്ക് പഠിക്കുന്നു. തിരുവനന്തപുരത്താണ് ഞങ്ങൾ സെറ്റിൽ ചെയ്തിരിക്കുന്നത്. ഒരുമിച്ച് ജീവിക്കാൻ തീരുമാനം എടുക്കുമ്പോൾ സമൂഹത്തിന്റെ അറപ്പും ദുഷിപ്പും കലർന്ന കുത്തുവാക്കുകളെ ‍ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ ഗേ പ്രണയങ്ങളെ ഉൾക്കൊള്ളാവുന്ന പക്വതയിലേക്ക് സമൂഹം മാറിത്തുടങ്ങി എന്നത് ആശ്വാസകരമായി. ഞങ്ങൾക്ക് മുമ്പ് ഒരുമിക്കാൻ തീരുമാനിച്ച നികേഷ്–സോനു ദമ്പതികളെ സോഷ്യൽ മീ‍ഡിയ ചിത്രവധം ചെയ്യുന്നത് കണ്ടിട്ടുണ്ട്.

പ്രണയം തിരിച്ചറിയും മുമ്പേ സ്വത്വം തിരിഞ്ഞറിഞ്ഞവരായിരുന്നു ഞങ്ങൾ. അതെപ്പോഴാണ് എന്ന ചോദ്യത്തിനും എങ്ങനെ എന്ന ചോദ്യത്തിനും പ്രസക്തിയില്ല. സ്ത്രീയും പുരുഷനും മാത്രമല്ല, ഈ ലോകത്ത് 70 ൽ അധികം ജെൻഡർ ഐഡന്റിറ്റികൾ ഉണ്ട്. അവർക്ക് പരസ്പരം ഇഷ്ടം തോന്നാറുണ്ട്. അക്കൂട്ടത്തിൽ രണ്ട് പേർ മാത്രമാണ് ഞങ്ങളെന്നും, ഞങ്ങളുടെ പ്രണയം പ്രകൃതയുള്ളതാണെന്നും മാത്രം തിരിച്ചറിയൂ… നിലപാടിൽ ഉറച്ച് നിന്ന്നുകൊണ്ട് പ്രജീഷിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു….

ഗേ ദമ്പതികൾക്ക് അവരുടെ വിവാഹം രജിസ്റ്റർ ചെയ്യാനുള്ള നിയമങ്ങളൊന്നും നിർഭാഗ്യവശാൽ നമ്മുടെ ഇടയിൽ ഇല്ല. അങ്ങനെയൊന്ന് സംഭവിക്കുന്ന നിമിഷം വിവാഹം രജിസ്ട്രേഷനെ കുറിച്ച് ചിന്തിക്കും. രണ്ട് വ്യക്തികൾ തമ്മിലുള്ള ബന്ധത്തിനെ നിയമ നൂലാമാലകളുമായി വിളക്കി ചേർക്കാൻ താത്പര്യം ഉണ്ടായിട്ടല്ല പക്ഷെ എന്റെ പാർട്ണർ അത് ആഗ്രഹിക്കുന്നു. അവന്റെ ഇഷ്ടത്തെ ഞാൻ ബഹുമാനിക്കുന്നു.

ഞങ്ങളുടെ പ്രണയത്തെ സമൂഹം എങ്ങനെ സ്വീകരിക്കുന്നു എന്നത് ആലോലിച്ച് എനിക്ക് ആശങ്കകളില്ല. പക്ഷേ.. നിങ്ങളിൽ ചിലരെങ്കിലും സമാനമായ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നവർ ഒരുപാട് ഉണ്ടാകും. ഒരു പക്ഷേ നിങ്ങളുടെ കുടുംബത്തിൽ തന്നെ സ്വവർഗാനുരാഗികളും ട്രാൻസ്ജെൻഡറുമൊക്കെ കാണും. അത് തിരിച്ചറിയുന്ന നിമിഷം അവർക്കെതിരെ വാളെടുക്കാരിതിരുന്നാൽ മതി. അവരും മനുഷ്യരാണെന്ന തിരിച്ചറിവുണ്ടായാൽ മാത്രം മതി. എന്റെയും ഉണ്ണിക്കണ്ണന്റേയും ജീവിതം ഹാപ്പിയാണ്, എല്ലാ അർത്ഥത്തിലും– പ്രിജിത്ത് തന്റെ വാക്കുകൾ പറഞ്ഞ് നിർത്തിയത് അങ്ങനെയായിരുന്നു…

പ്രണയത്തിനും ചെമ്പകപ്പൂക്കൾക്കും ഒരേ നിറമാണെന്ന് പ്രിജിത്ത് തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്. മുന്നോട്ടുള്ള പ്രണയ വഴിയിൽ ചെമ്പകപൂക്കളുടെ സുഗന്ധത്തിനൊപ്പം പ്രതിബന്ധങ്ങളുടെ കാരിമുള്ളുകള്‍ ഉണ്ടാകുമെന്ന് പ്രിജിത്തിനും അവന്റെ പ്രണയം തിരിച്ചറിഞ്ഞ ഉണ്ണിക്കണ്ണനും വ്യക്തമായി അറിയാമായിരുന്നു. പക്ഷേ അതിനെയൊക്കെ അനായാസമായി അതിജീവിക്കാൻ അവരുടെ ഉള്ളിലുള്ള പ്രണയം അവരെ പ്രാപ്തരാക്കിയിരുന്നു. കാലമിത്ര കടന്നിട്ടും സമൂഹത്തിന് ദഹിക്കാത്ത ആ പ്രണയം അവർ ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്നു… അവരവരുടെ ജീവിതം അവർക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കട്ടെ അല്ലെ……!

Back to top button