Film News

കാക്കനാട് വാഹനാപകടം; നിർത്താതെ പോയ നടിയെയും സുഹൃത്തിനെയും തടഞ്ഞു വെച്ച് നാട്ടുകാർ; വിശദീകരണവുമായി നടി..!

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് പ്രശസ്ത നടി ഗായത്രി സുരേഷ് ഉൾപ്പെട്ട ഒരു വീഡിയോ ആണ്. കാക്കനാട് അടുത്ത് ഉണ്ടാക്കിയ ഒരു വാഹനാപകടത്തിന്റെ പേരിൽ നടിയെയും ആ വണ്ടിയോടിച്ച സുഹൃത്തിനെയും നാട്ടുകാർ തടഞ്ഞു വെക്കുന്നതും പ്രതിഷേധിക്കുന്നതുമാണ് ആ വീഡിയോയുടെ ഉള്ളടക്കം. വണ്ടിയിൽ നിന്ന് പുറത്തു വരാൻ കൂട്ടാക്കാത്ത നടിയുടെ സുഹൃത്തിനോട് നാട്ടുകാർ കോപാകുലരാവുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. അപകടം ഉണ്ടാക്കിയിട്ട് വാഹനം നിർത്താതെ പോയി എന്നാണ് നാട്ടുകാരുടെ ആരോപണം. കഴിഞ്ഞ ദിവസം രാത്രിയാണ് ഈ സംഭവം നടന്നത്. ഏതായാലും ഈ വിഷയത്തിൽ ഇപ്പോൾ തന്റെ ഇൻസ്റ്റഗ്രാം ലൈവിലൂടെ പ്രതികരിച്ചു കൊണ്ട് ഗായത്രി സുരേഷ് രംഗത്ത് വന്നിട്ടുണ്ട്.

ലൈവ് പ്രോഗ്രാമിൽ നടി  പറയുന്നത്  അവിടെ  സംഭവിച്ചത്   മറ്റൊരു വണ്ടിയെ  ഓവർ ടേക്ക് ചെയ്‍തപ്പോൾ എതിര്  വന്ന വണ്ടി യെ  ചെറുതായി  മുട്ടി  നടിയുടെ യും  അവരുടെയുംവണ്ടികളുടെ
വശങ്ങളിലെ  കണ്ണാടി ഉടഞ്ഞു പോയി  അല്ലാതെ അപകടങ്ങൾ ഒന്നും തന്നെ ഇല്ല  താനൊരു നടി
ആയതുകൊണ്ട്   ആളുകൾ എങ്ങെനെ പ്രതികരിക്കുംമെന്നെ  അറിയാത്തതുകൊണ്ടാണ് .   വണ്ടി നിർത്താതെ പോയതേ . അല്ലാതെ തങ്ങൾ തെറ്റ് ഒന്നും  ചെയ്യ്തിട്ടില്ല  എന്ന് നടി  ഗായത്രി സുരേഷ് പറഞ്ഞു .അവർ പിൻ തുടർന്ന് തടഞ്ഞു വച്ചു  അവസാനം പോലീസ്  വന്നു കാര്യങ്ങൾ ഒത്തു
തീർപ്പാക്കി യെന്നും  ഗായത്രി വിശദികരിച്ചു

Back to top button