ആര്യ വിവാഹ വാഗ്ദാനം നൽകി 80 ലക്ഷം രൂപ തട്ടിയെടുത്തെന്ന് യുവതിയുടെ പരാതി പ്രധാനമന്ത്രിക്ക് !

മലയാളികൾക്കും തമിഴർക്കും ഏറെ പ്രിയങ്കരനായ നടനാണ് ആര്യ… ഗോസിപ്പ് കോളങ്ങളിൽ നിറ സാന്നിധ്യമായ ആര്യ തന്റെ വിവാഹത്തിന് വേണ്ടി എന്ന പേരിൽ നടത്തിയ ഒരു റിയാലിറ്റി ഷോ ഇപ്പോഴും ആളുകൾ മറന്നിട്ടില്ല… തനിക്ക് അനുയോജ്യമായ വധുവിനെ കണ്ടെത്തുക എന്നതായിരുന്നു ഉദ്ദേശം… അതിനായി കളേഴ്സ് ചാനലുമായി സമീപിച്ച് ലോകത്ത് ആദ്യമായി വധുവിനെ കണ്ടെത്താൻ റിയാലിറ്റി ഷോ നടത്തിയ ആൾ നടൻ ആര്യതന്നെ ആയിരിക്കും എന്നതിൽ യാതൊരു സംശയവുമില്ല … പലയിടങ്ങളിൽ നിന്നുള്ള പെൺകുട്ടികൾ ഷോയിൽ പങ്കെടുക്കാൻ എത്തിയിരുന്നു അതിൽ നിന്നും 20 പേരെ തിരഞ്ഞെടുത്ത ആര്യ പിന്നീട് ഇവരുമായാണ് ഷോ തുടങ്ങുന്നത്….
ഇന്ത്യയിൽ പല സംസ്ഥാനങ്ങളിൽ നിന്നും കൂടാതെ ഇന്ത്യക്ക് പുറത്തുനിന്ന് വരെ ഈ ഷോയിൽ പങ്കെടുക്കാൻ യുവതികൾ എത്തിയിരുന്നു…. തമിഴിൽ നടന്ന ഈ പരിപാടി തർജ്ജിമ ചെയ്ത് മലയാളത്തിൽ ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേക്ഷണം ചെയ്തിരുന്നു… കേരളത്തിൽ നിന്നും പ്രശസ്ത സീരിയൽ നടി deva surya വരെ ഇതിൽ പങ്കെടുത്തിരുന്നു…
ഷോ ഫൈനലിൽ എത്തിയ മൂന്നു പെൺകുട്ടികളിൽ ഒരാളെ വിവാഹം ചെയ്യുമെന്നായിരുന്നു ആര്യ പറഞ്ഞിരുന്നത് പക്ഷെ ഇവരെ ആരെയും ആര്യ വിവാഹം ചെയ്യാതെ ഷോ അവസാനിപ്പിക്കുകയായിരുന്നു… അന്ന് ഇത് ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു.. അതിനു ശേഷം സിനിമ നടി സായീശയെ ആര്യ വിവാഹം ചെയ്തിരുന്നു….. എന്നാൽ ഇപ്പോൾ കാര്യങ്ങൾ ആര്യയുടെ കൈവിട്ട് പോയന്ന് പറയുന്നതാവും ശരി… അതിനു കാരണം ഇപ്പോൾ ആര്യക്കെതിരെ ഗുരുതര ആരോപണവുമായി ഒരു യുവതി രംഗത്ത് വന്നിരിക്കുകയാണ്… ആര്യ വിവാഹ വാഗ്ദാനം നൽകി 80 ലക്ഷം രൂപ നൽകിയെന്നാണ് യുവതിയുടെ പരാതി…. അതുമാത്രമല്ല പരാതി യുവതി പ്രധാനമത്രി നരേന്ദ്രമോഡിക്കാണ് നൽകിയിരിക്കുന്നത്…
ചെന്നൈയിൽ ജോലി ചെയ്യുന്ന ജർമൻ വംശജയായ വിദ്ജ നവരത്നരാജ എന്ന യുവതിയാണ് പരാതിക്ക് പിന്നിൽ… ചെന്നൈ സ്വദേശികളായ മുഹമ്മദ് അർമാൻ, ഹുസൈനി എന്നിവർ മുഖേനെയാണ് താൻ ആര്യയുമായി ബന്ധപ്പെട്ടത് എന്നാണ് യുവതിയുടേ ആരോപണം…. തമിഴ് നടൻ ആര്യയുടെയും ആര്യയുടെ ‘അമ്മ ജമീലയുടെയും സാന്നിധ്യത്തിലാണ് പണമിടപാട് നടന്നതെന്നാണ് യുവതി പരാതിയിൽ പറഞ്ഞിരിക്കുന്നത്…
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സിനിമകള്‍ കുറഞ്ഞുവെന്നും, സാമ്ബത്തിക ബുദ്ധിമുട്ടുകളുണ്ടെന്നും ആര്യ പറഞ്ഞിരുന്നുവെന്നും പിന്നീട് സാമ്ബത്തിക സഹായം ആവശ്യപ്പെടുകയും ചെയ്തെന്നും യുവതി പരാതിയിൽ പറയുന്നു ….തന്നെ ഇഷ്ടമാണെന്നും വിവാഹം ചെയ്യാമെന്നും ആര്യ പറഞ്ഞിരുന്നു. അദ്ദേഹം തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് പിന്നീടാണ് മനസ്സിലായത്. സമാനമായ രീതിയില്‍ നിരവധി പേരെ ആര്യ വഞ്ചിച്ചിട്ടുള്ളതായി അറിഞ്ഞുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. പണം തിരികെ ആവശ്യപ്പെട്ട് വിളിച്ചപ്പോള്‍ ആര്യയും മാതാവും ഭീഷണിപ്പെടുത്തിയെന്നും വിദ്ജ വ്യക്തമാക്കി.
തന്നെ മോശക്കാരിയാക്കി ചിത്രീകരിക്കാനുള്ള ശ്രമവും അവര്‍ നടത്തിയിരുന്നു. പരസ്പരം സംസാരിച്ചതിന്‍റെയും സാമ്ബത്തിക ഇടപാടുകള്‍ നടത്തിയതിന്‍റെയും തെളിവുകള്‍ കൈവശമുണ്ട്. ആര്യയ്ക്കെതിരെ നേരത്തെയും പരാതി നല്‍കിയിരുന്നുവെങ്കിലും നടപടികള്‍ ഒന്നുമുണ്ടായിരുന്നില്ല. അവസാന പ്രതീക്ഷ ഇതാണെന്നും തനിക്ക് നീതി ലഭിക്കുമെന്ന് കരുതുന്നുണ്ടെന്നും വിദ്ജ പ്രധാന മന്ത്രിയ്ക്ക് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. എന്നാൽ യുവതിയുടെ പരാതിയുമായി ബന്ധപ്പെട്ട് ആര്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതേക്കുറിച്ച് താരത്തില്‍ നിന്ന് വ്യക്തത ലഭിക്കാനായി കാത്തിരിക്കുകയാണ് ആരാധകര്‍……