Local News

ബംഗളൂരുവില്‍ നിന്ന് രണ്ടരവയസ്സുകാരിയെ മലയാളി തട്ടിക്കൊണ്ടു പോയി, കൂട്ടുനിന്നത് ആന്ധ്ര സ്വദേശിനി

ബംഗളൂരുവില്‍ നിന്നും തട്ടിയെടുത്ത അഞ്ചുവയസ്സുകാരിയെ കളിയിക്കാവിളയില്‍ കണ്ടെത്തി. കാട്ടാക്കട സ്വദേശികളായ പുരുഷനും സ്ത്രീക്കുമൊപ്പം കളിയിക്കാവിള ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കാട്ടാക്കട പൂവച്ചല്‍ സ്വദേശി ജോസഫ് ജോണ്‍(55), എസ്തര്‍(48) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കുട്ടിക്കൊപ്പം കസ്റ്റഡിയിലായവര്‍ ദമ്ബതികളാണെന്ന് അവകാശപ്പെട്ടെങ്കിലും പൊലീസ് ഇവരുടെ പശ്ചാത്തലം അന്വേഷിക്കുകയാണ്. ഐസ്ക്രീം നല്‍കാമെന്നു പറഞ്ഞ് പെണ്‍കുട്ടിയെ തട്ടിയെടുത്തതാണെന്ന് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന എട്ടു വയസ്സുകാരന്‍ പൊലീസിനു മൊഴി നല്‍കിയതാണ് സംഭവത്തില്‍ വഴിത്തിരിവായത്. ആണ്‍കുട്ടി തന്റെ ആദ്യഭാര്യയിലെ മകനാണെന്നാണ് ജോസഫ് പൊലീസിനോടു പറഞ്ഞത്.

കളിയിക്കാവിള ബസ് സ്റ്റാന്‍ഡില്‍ പുലര്‍ച്ചെ മലയാളം സംസാരിക്കുന്ന മധ്യവയസ്കനോടൊപ്പം ബാലികയെ കണ്ടെത്തിയതില്‍ അസ്വാഭാവികത തോന്നിയ പൊലീസ് ചോദ്യം ചെയ്തതോടെയാണ് പരസ്പരവിരുദ്ധമായ ഉത്തരങ്ങള്‍ വന്നത്. തുടര്‍ന്നു സ്റ്റേഷനിലെത്തിച്ചു ചോദ്യം ചെയ്തതോടെ ആണ്‍കുട്ടി തന്റെ മകനാണെന്നും പെണ്‍കുട്ടിയെ ബെംഗളൂരുവില്‍ നിന്നു തട്ടിയെടുത്തതാണെന്നും ജോസഫ് പറഞ്ഞു. ചിത്രം കണ്ടു തിരിച്ചറിഞ്ഞ് കുട്ടിയുടെ രക്ഷിതാക്കള്‍ ബെംഗളൂരുവില്‍ നിന്നു തിരിച്ചു.

Back to top button