നാട്ടിലെങ്ങും കേട്ടിട്ടില്ലാത്ത ഒരൊളിച്ചോട്ടം ……..

ഭര്‍തൃപിതാവിനും കുഞ്ഞിനു മൊപ്പം കാണാതായ യുവതിക്കായി പൊലിസ് തെരച്ചില്‍ തുടരുന്നു.ചെറുപുഴയ്ക്കടുത്തെ കൊന്നക്കാട് വള്ളി കൊച്ചിയിലെ 61 കാരനായ വിന്‍സെന്റ്ര് , 33 കാരിയായ മകന്റെ ഭാര്യ റാണി , ഏഴു വയസുകാരനായ ഇളയ കുഞ്ഞ് എന്നിവരെ കഴിഞ്ഞ ദിവസം കാണാതായത്. വിന്‍സെന്റിന്റെ ഭാര്യ വത്സമ്മയുടെ പരാതിയില്‍ വെള്ളരിക്കുണ്ട് പൊലിസ് ഇവര്‍ക്കായി തെരച്ചില്‍ നടത്തിവരികയാണ്.
മുത്തമകനായ പത്തു വയസുകാരന്‍ ഭര്‍തൃവീട്ടിലാണുള്ളത്. ആംബുലന്‍സ് ഡ്രൈവറാണ് റാണിയുടെ ഭര്‍ത്താവ്.വെള്ളരിക്കുണ്ട് പ്രിന്‍സിപ്പല്‍ എസ്‌ഐ പി.ബാബു മോനാണ് കേസന്വേഷണം നടത്തുന്നത്.കുടുംബ കലഹമാണ് ഭര്‍തൃപിതാവിന്റെയും മരുമകളുടെയും കുഞ്ഞിന്റെയും തിരോധാനത്തിന് പിന്നിലെന്ന് പൊലിസ് പറഞ്ഞു.
പത്തനംതിട്ട എരുമേലി സ്വദേശിയായ യുവതി റിസപ്ഷനിസ്റ്റായി ജോലി ചെയ്യവേ അതേ ആശുപത്രിയിലെ തന്നെ ആംബുലന്‍സ് ഡ്രൈവറായ പ്രിന്‍സുമായിപ്രണയത്തിലാവുകയും വിവാഹിതരാവുകയുമായിരുന്നു. പിന്നീട് വെള്ളരിക്കുണ്ടിലെ പ്രിന്‍സിന്റെ കുടുംബ വീട്ടില്‍ ഇവര്‍ താമസമാരംഭിക്കുകയായിരുന്നു. രണ്ടു മക്കളായതിനു ശേഷം ദമ്ബതികള്‍ തമ്മില്‍ അകല്‍ച്ചയും കുടുംബ കലഹവും പതിവായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
ഇവര്‍ തമ്മിലുള്ള കുടുംബ പ്രശ്‌നത്തില്‍ ഇടപെട്ടിരുന്ന പ്രിന്‍സിന്റെ പിതാവ് വിന്‍സെന്റ് റാണിക്ക് അനുകൂലമായ നിലപാടാണത്രേ സ്വീകരിച്ചത്.ദിവസങ്ങള്‍ക്ക് മുന്‍പ് വീട്ടില്‍ നിന്നും പിണങ്ങിപ്പോയ റാണി ഇളയ കുഞ്ഞിനെയും കൂട്ടിയാണ് സ്വന്തം നാടായ എരുമേലിയിലേക്ക് പോയത്. എന്നാല്‍ പ്രിന്‍സ് ഇവരെ തിരിച്ചുവിളിക്കാന്‍ തയ്യാറല്ലാത്തതു കാരണം വിന്‍സെന്റ് ഇടപെടുകയും ഇവരെ കുട്ടിക്കൊണ്ടുപോവാന്‍ എരുമേലിയിലേക്ക് വാഹന മയക്കുകയുമായിരുന്നു.
ഇതിനിടെയാണ് മുന്നു പേരെയും കാണാതായതാണെന്നാണ് വിന്‍സെന്റിന്റെ ഭാര്യ വത്സമ്മ നല്‍കിയ പരാതി. വിന്‍സെന്റും റാണിയും പയ്യന്നുരിലുണ്ടെന്ന ഇരുവരുടെയും മൊബെല്‍ നമ്ബര്‍ ലൊക്കേഷന്‍ പരിശോധിച്ച് മനസിലാക്കിയ വെള്ളരിക്കുണ്ട് പൊലിസ് പയ്യന്നുര്‍ പൊലിസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പയ്യന്നൂര്‍ നഗരത്തിലെ ലോഡ്ജുകളിലും മറ്റിടങ്ങളിലും പരിശോധന നടത്തി.
ഇപ്പോള്‍ ഇവരുടെ മൊബൈല്‍ നമ്ബര്‍ സ്വിച്ച് ഓഫാണെന്നാണ് പൊലിസ് പറയുന്നത്. വിന്‍സെന്റിന്റെയും റാണിയുടെയും ബന്ധുവീടുകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.