അതീവ സുന്ദരിയായി ശിവാജ്ഞലിയിലെ അഞ്ജലി ,ചിത്രങ്ങൾ ഏറ്റെടുത്തു ആരാധകർ!!

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ‘സ്വാന്തനം’ പരമ്പര പ്രേക്ഷക പ്രിയ പരമ്പരകളിൽ ഒന്നാണ്, സീരിയലിലെ കഥയു൦ , കഥാപാത്രങ്ങളും ഒന്നിനൊന്നു മികച്ച രീതിയിലെന്നു പ്രേക്ഷക വൃന്ദം ഒന്നടങ്കം പറയുന്നു. എന്നാൽ അതിലെ ഏറ്റവും മികച്ച ഒന്നാണ് ശിവാജ്ഞലി മാരുടെ പ്രണയം. അഞ്ജലിയുടെ വേഷം ചെയ്യുന്നത് ഗോപിക അനിൽ ആണ്. ആദ്യം ബാലതാരമായാണ് ഗോപിക സിനിമകളിൽ എത്തിയത്. ‘ശിവം’എന്ന ബിജു മേനോൻ നായകനായ ചിത്രത്തിൽ ബിജു മേനോന്റെ മകളായിട്ടായിരുന്നു ആദ്യം താരം എത്തിയത്. പിന്നീട് മോഹൻലാൽ നായകനായ ‘ബാലേട്ടൻ’ എന്ന ചിത്രത്തിലും ഗോപികയും, സഹോദരി കീർത്തനയും മോഹൻലാലിൻറെ മക്കളായി അഭിനയിച്ചു.
പിന്നീട് താരം സീരിയിലലകളിലും അഭിനയം തുടർന്നു, ഗോപിക ഒരു നടി മാത്രമല്ല ഡോക്ടർ കൂടിയാണ് , ഗോപികയുടെ സഹോദരിയും കീർത്തന അനിലും അഭിനയ രംഗത്തു ഉണ്ട്. ഇരുവരും ഒന്നിച്ചു അഭിനയിച്ച സീരിയൽ ആയിരുന്നു ‘കബനി’. സോഷ്യൽ മീഡിയിൽ സജീവമായ താരം തന്റെ വിശേഷങ്ങളും, ചിത്രങ്ങളും, വീഡിയോകളും പങ്കു വെക്കാറുണ്ട് അവ വൈറൽ ആകാറുമുണ്ട്.ഇപ്പോൾ താരം പങ്കു വെച്ച ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നതു.
പർപ്പിൾ കളറിലുള്ള സെൽവാർ ആണ് താരം ധരിച്ചിരിക്കുത്. കോസ്റ്റ്യു൦ ഡിസൈൻ ചെയ്യ്തിരിക്കുന്നത് ഇവൻഷി ഡിസൈനേഴ്സ് ആണ്. താരം പങ്കു വെച്ച ചിത്രങ്ങൾ കണ്ടു നിരവധി കമന്റുകൾ ആണ് ആരാധകർ കുറിച്ചിരിക്കുന്നത്. ഈ ഡ്രസ്സിൽ അതീവ സുന്ദരിയായിട്ടുണ്ട് എന്നാണ് ആരാധകർ പറയുന്നത്.