Film News

എന്നാലും ജി.പി ഒരു വാക്ക് പോലും പറഞ്ഞില്ലല്ലോ, താരത്തിന്റെ വിവാഹ ചിത്രം കണ്ടുഞെട്ടി സോഷ്യൽ മീഡിയ

മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെയും സിനിമാ പ്രേക്ഷകരുടെയും പ്രിയപ്പെട്ട അവതാരകനും നടനുമൊക്കെയാണ് ജിപി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഗോവിന്ദ് പദ്മസൂര്യ. ഈ വർഷം അല്ലൂ അർജ്ജുൻ നായകനായ തെലുങ്ക് സിനിമ അലോ വൈകുണ്ഡപുരമുലു എന്ന ചിത്രത്തിൻ്റെ ഭാഗമായി വലിയ മേക്കോവർ ലുക്കിലെത്തി ഞെട്ടിക്കുകയും വലിയ വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു താരം. നിരവധി വേദികൾ കൈയ്യടക്കത്തോടെയും സ്വതസിദ്ധമായ അവതരണ ശൈലി കൊണ്ടും പിടിച്ചടക്കിയ ഗോവിന്ദ് പദ്മസൂര്യ ഇപ്പോൾ സീ കേരളം സംപ്രേഷണം ചെയ്യുന്ന,

കിടിലൻ ദമ്പതികൾ മത്സരാർത്ഥികളായി വരുന്ന റിയാലിറ്റി ഷോ ‘മിസ്റ്റർ ആൻഡ് മിസ്സിസ്’ൻ്റെ വിധികർത്താവായി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഒരിടവേളക്ക് ശേഷമാണ് മലയാളികളുടെ പ്രിയ നടൻ ഗോവിന്ദ് പദ്മസൂര്യ മിനി സ്‌ക്രീനിലേക്ക് തിരിച്ചുവന്നിരിക്കുന്നത്. ആദ്യമായാണ് താരം ഒരു റിയാലിറ്റി ഷോയിൽ വിധികർത്താവായി എത്തുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം ഏറെ ശ്രദ്ധ നേടാറുണ്ട്, ഇപ്പോള്‍ പുറത്ത് വന്ന ചിത്രവും ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.

താരത്തിന്റേതായ ഒരു വിവാഹ ചിത്രമാണ് ഇപ്പോള്‍ പുറത്ത് വന്നത്.ആരുമറിയാതെ ജിപി വിവാഹിതനായെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. വരണമാല്യം ചാര്‍ത്തി വധുവിനൊപ്പം നില്‍ക്കുന്ന താരത്തിന്റെ ഫോട്ടോസാണ് വൈറലാവുന്നത്. എന്നാല്‍ ഇതില്‍ ആരും ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. ചിത്രം ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. നിരവധി പേരാണ് ചിത്രത്തിന് കമെന്റുമായി എത്തിയിരിക്കുന്നത്

Back to top button