Celebraties

ആരാധകർക്ക് കൗതുകമുണർത്തുന്ന റെയിൻ വാക്കുമായി ഗിന്നസ് പക്രു

Guinness pakru

മലയാളികൾക്ക് ഏറ്റവും പ്രിയങ്കനായ താരമാണ് ഗിന്നസ് പക്രു. മലയാളത്തിന്റെ പ്രിയ ഹാസ്യ താരം   ജഗതി ശ്രീകുമാറിനൊപ്പം ‘അമ്പിളി അമ്മാവൻ’ എന്ന ചിത്രത്തിലൂടെയായിരുന്നു ഗിന്നസ് പക്രു അഭിനയ ലോകത്തിലേക്ക് കടന്നു വരുന്നത്.  താരത്തിൻെറ യഥാർഥ പേര് അജയകുമാർ എന്നാണെങ്കിലും  സിനിമാ ലോകം സ്നേഹത്തോടെ അദ്ദേഹത്തെ ഗിന്നസ് പക്രു എന്ന് വിളിച്ചു. ജീവിതത്തോട് എല്ലായിപ്പോഴും നർമ്മത്തോടെയും ഒരു ചെറുപുഞ്ചിരിയോടെയും നോക്കി കാണാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഗിന്നസ് പക്രു. സോഷ്യൽ മീഡിയയിലും വളരെ സജീവമായ ഗിന്നസ് പക്രുവിന് നിരവധി ഫോള്ളോവേഴ്സും ഉണ്ട്.

ഇപ്പോഴിതാ, അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോ ആണ് ആരാധകരെ ചിരിപ്പിച്ചിരിക്കുന്നത്. മഴയത്ത് വലിയൊരു കുടയും പിടിച്ചു നടന്നു വരുന്ന പക്രുവിനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുക . പതിവുപോലെ രസകരമായ, നർമ്മം തുളുമ്പുന്ന അടിക്കുറിപ്പാണ് വീഡിയോയ്ക്ക് പക്രു നൽകിയിരിക്കുന്നത്, “റിസ്ക് അത് എടുക്കാനുള്ളതാണ്.” “വലിയ പിടിപാടുള്ള ഞാൻ,” എന്നാണ് മറ്റൊരു ചിത്രത്തിന് പക്രു അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.

 

View this post on Instagram

 

A post shared by Guinnespakru (@guinnespakru_official)

അനവധി ടെലിവിഷൻ പരമ്പരകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2006 മാർച്ചിൽ ഗായത്രി മോഹനെ വിവാഹം ചെയ്തു. ചെറിയ വേഷത്തിലൂടെ സിനിമയിലെത്തിയ അജയ് കുമാർ പിന്നീട് നടൻ, സംവിധായകൻ, നിർമ്മാതാവ് തുടങ്ങിയ രീതികളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ് ‘അത്ഭുതദ്വീപ്’ എന്ന ചിത്രത്തിലൂടെ ഒരു മുഴുനീള ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ (64.008 cm height) എന്ന ഗിന്നസ് റെക്കോർഡും പക്രു കരസ്ഥമാക്കി.

Back to top button