National News

കോവിഡ് ആശുപത്രിയിലെ തീപിടുത്തെ തുടർന്ന് 18 രോഗികൾ വെന്തുമരിച്ചു

മഹാരാഷ്ട്രയിലെ  കോവിഡ്   കേന്ദ്രത്തിനു തീ പിടുത്തം ഉണ്ടായതിനു ശേഷം  സമാന സാഹചര്യത്തിൽ തന്നെ    രാജ്യത്തു  ഇന്ന്  മറ്റൊരു  കോവിഡ് ആശുപത്രിക്കു കൂടി തീപിടുത്തം സംഭവിച്ചിരിക്കുകയാണ് .  ഗുജറാത്തിലെ കോവിഡ് ആശുപത്രിയിൽ ആണ് തീപിടുത്തം ഉണ്ടായതു .

തീപിടുത്തത്തില്‍ 18 കൊവിഡ് രോഗികള്‍ വെന്തുമരിച്ചു. ബറൂച്ചിലെ പട്ടേല്‍ വെല്‍ഫെയര്‍ കൊവിഡ് ആശുപത്രിയിലാണ് സംഭവം. തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്.

തീപിടുത്തവും പുകയും മൂലം കോവിഡ് -19 വാര്‍ഡിലെ 12 രോഗികള്‍ മരിച്ചുവെന്ന് ബറൂച്ചിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ രാജേന്ദ്രസിങ് ചുദാസാമ പറഞ്ഞു. എന്നാല്‍ ആറ് രോഗികളുടെ മരണത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിരുന്നു. അഗ്‌നിശമന ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് 50 ഓളം രോഗികളെ രക്ഷപ്പെടുത്തി

Back to top button