Film News

ഹലാല്‍ ലവ് സ്റ്റോറി ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസിന് ഒരുങ്ങുന്നു

സക്കറിയ മുഹമ്മദ് ചിത്രം ഹലാല്‍ ലവ് സ്റ്റോറി ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്‌തേക്കും.  സുഡാനി ഫ്രം നൈജീരിയക്ക് ശേഷം സക്കറിയ മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹലാല്‍ ലൗ സ്റ്റോറി’ .  ചിത്രത്തില്‍ ഇന്ദ്രജിത്തും, ജോജു ജോര്‍ജും, ഷറഫുദ്ദീനും, ഗ്രെസ് ആന്റണിയുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. സക്കറിയയും, മുഹ്‌സിന്‍ പരാരിയും, ആഷിഫ് കക്കോടിയും ചേര്‍ന്ന് തിരക്കഥ ഒരുക്കുന്നത് . പപ്പായ ഫിലിംസ് എന്ന പുതിയ ബാനറില്‍ ആഷിഖ് അബു, ജെസ്‌ന ഹാഷിം, ഹര്‍ഷാദ് അലി എന്നിവരുമൊത്താണ് സിനിമ നിര്‍മിക്കുന്നത്.

Halal Love story

ചിത്രം നേരിട്ട് ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണെന്നനാണ് റിപ്പോര്‍ട്ട്. ചിത്രം  ഒക്ടോബര്‍ 15ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയുമെന്നാണ് റിപ്പോർട്ടുകൾ.  ചിത്രത്തില്‍ ഷഹബാസ് അമന്‍, റെക്സ് വിജയന്‍, ബിജിബാല്‍ എന്നിവര്‍ ചേര്‍ന്ന് സംഗീതം നിർവഹിച്ചിരിക്കുന്നു. ബിജിബാല്‍ പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നു.

Back to top button