Local News

സൂപ്പര്‍ സ്റ്റാറിന് ജന്മദിനാശംസകള്‍, പിറന്നാള്‍ കേക്കില്‍ ജോസഫ്, കുടുംബത്തിന്റെ സര്‍പ്രൈസ്

മലയാള സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയി കടന്നുവന്ന ജോജു ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധേയനാവുകയായിരുന്നു. തുടര്‍ന്ന് സഹനടനായും വില്ലനായും നായകനായും വളര്‍ന്നു.  മഴവില്‍ കൂടാരം സിനിമയിലൂടെ അഭിനയരംഗത്തെത്തിയ അദ്ദേഹം ജോസഫ് എന്ന ചിത്രത്തിലാണ് നായകനായി അഭിനയിച്ചത്.അഭിനയത്തുനുപുറമെ ചലച്ചിത്ര നിര്‍മ്മാതാവു കൂടിയാണ്.   ചാര്‍ലി,ഉദാഹരണം സുജാത എന്നിവയാണ് താരം നിര്‍മ്മിച്ച ചിത്രങ്ങള്‍.രണ്ടു ചിത്രത്തിനും പ്രേക്ഷകരുടെ ഭാഗത്തുനിന്നും മികച്ച പ്രതികരമാണ് ലഭിച്ചത്.വാണിജ്യപരമായി മികച്ച വിജയമാണ് രണ്ടു ചിത്രങ്ങളും നേടിയത്.

Joju George
Joju George

ജോജു ജോര്‍ജിന്റെ 43ാം ജന്മദിനം ആഘോഷമാക്കി കുംടുംബം. ജോജുവിന്റെ ഹിറ്റ് ചിത്രമായ ജോസഫിലെ ചിത്രം ആലേഖനം ചെയ്ത കേക്കും മക്കള്‍ തയ്യാറാക്കിയ ആശംസാ കാര്‍ഡുകളും ഒക്കെയായി ആഘോഷിക്കുന്ന ചിത്രങ്ങളാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

Joju George.jp.jp
Joju George.jp.jp

ഹാപ്പി ബര്‍ത്ത് ഡേ അവര്‍ സൂപ്പര്‍ സ്റ്റാര്‍, ഹാപ്പി ബര്‍ത്ത് ഡേ അപ്പ എന്നിങ്ങനെയുള്ള ആശംസാകാര്‍ഡുകളാണ് മക്കളായ അപ്പു, പാത്തു, പപ്പു എന്നിവരും ഭാര്യ ആബ്ബയും ചേര്‍ന്നും ഒരുക്കിയിരിക്കുന്നത്. സിനിമാ താരങ്ങളും സഹപ്രവര്‍ത്തകരും, ആരാധകരുമെല്ലാം ജോജുവിന് ആശംസകള്‍ അറിയിച്ച്‌ രംഗത്തെത്തിയിട്ടുണ്ട്.

Joju George.jp
Joju George.jp

അതേസമയം, ഹലാല്‍ ലൗ സ്‌റ്റോറി ആണ് ജോജുവിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത സിനിമ. മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ നായാട്ട് സിനിമയിലാണ് താരം ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ജഗമേതന്തിരം, മാലിക്, ചുരുളി, തുറമുഖം തുടങ്ങിയവയാണ് ജോജു അഭിനയിച്ച്‌ പുറത്തിറങ്ങാനിരിക്കുന്ന മറ്റ് ചിത്രങ്ങള്‍.

office 2013 lizenz kaufen

Back to top button