ജീവിതത്തിലെ പുതിയ സന്തോഷ വാർത്തയുമായി ജീവ!!

മിനിസ്‌ക്രീനിലും,സമൂഹമാധ്യമങ്ങളിലും തിളങ്ങി നിന്ന താര ദമ്പതികൾ ആണ് ജീവയും, അപർണ്ണയും. ആങ്കറിങ് പ്രോഗ്രാമവുമായി ഇരുവരും സൂര്യ മ്യൂസികിൽ കൂടിയാണ് പ്രേഷകരുടെ പ്രിയങ്കരയായി മാറിയത്. കൂടാതെ ഇരുവരും മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന പ്രോഗ്രാമും ഒന്നിച്ചു ചെയ്യുകയുണ്ടായി. ഇപ്പോൾ മഴവിൽ മനോരമ സംപ്രേഷണം ചെയ്യുന്ന സൂപ്പർ ഫാമിലി റിയാലിറ്റി ഷോയുടെ അവതാരകനായി ഇന്നും ജീവ തുടരുകയാണ്. സോഷ്യൽ മീഡിയിൽ സജീവമായ താരങ്ങൾ അവരുടെ വിശേഷങ്ങളും ചിത്രങ്ങളും , വീഡിയോകളും പങ്കു വെക്കാറുണ്ട്. ഇരുവര്ക്കും സ്വന്തമായി ഒരു യു ടുബ് ചാനൽ കൂടിയുണ്ട്.
തങ്ങളുടെ യു ടുബ് ചാനലിൽ കൂടുതൽ വീഡിയോകളും ചെയ്യുന്നതു അപർണ്ണയാണ്. ഇപ്പോൾ ജീവയുടെ ജീവിതത്തിൽ ആദ്യമായി വ്ലോഗ് ചെയ്യുകയാണ് ആ സന്തോഷ വാർത്ത പറഞ്ഞിരിക്കുന്നത് അപർണ്ണ തന്നെയാണ്. ജീവയുടെ ജീവിതത്തിലെ ഒരു പ്രധാനപെട്ട ദിവസം ആണ് അത് ജീവ നിങ്ങളോട് പറയമോ, കാണിക്കുമോ എന്നറിയില്ല അപർണ്ണ പറഞ്ഞു. ജീവയെ എനിക്ക് ഒറ്റക്ക് വിട്ടയക്കാൻ സാദ്യമല്ല അതിനായി കൂട്ടിനു ഷിജുവിനെയും കൂട്ടു വിടുന്നത്. ആദ്യമായി സ്റ്റേജിൽ കയറുമ്പോൾ തനിക്കു വിറയൽ ഉണ്ടാകാറുണ്ട് ജീവ പറയുന്നു.
ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്റെ ബെസ്റ്റ് ആങ്കര്‍ മെയില്‍ അവാര്‍ഡിന് സ്വീകരിക്കാനായി പോയതിനെക്കുറിച്ചായിരുന്നു ജീവയുടെ വീഡിയോ. ഒൻപതു വര്ഷത്തിനു ശേഷം ആദ്യമായി ആണ് തനിക് ഇങ്ങനെ ഒരു അവാർഡ് ലഭ്കുന്നത്. ജീവിക്കരികിൽ നടൻ ജയസൂര്യയും ഉണ്ടായിരുന്നു. പുരസ്‌കാരം കിട്ടിയ സന്തോഷവും ജീവ വീഡിയോയിൽ പങ്കു വെക്കുന്നുണ്ട്. താനും അപർണ്ണയും നല്ല മാത്രക ദമ്പതികൾ ആണെന്നും ജീവ പറയുന്നു.