SERIAL NEWS

പുതിയ സന്തോഷം പങ്കു വെച്ച് നടി ഡിംപിൾ റോസ്!!

മിനിസ്ക്രീൻ രംഗത്തു സുപരിചിതയായ നടിയാണ് ഡിംപിൾ റോസ്. സീരിയൽ രംഗത്തു നിന്നും വന്ന നടി പിന്നീട് കുറച്ചു സിനിമകളിലും അഭിനയിച്ചിരുന്നു.വിവാഹത്തിന് ശേഷം അഭിനയ രംഗത്തു നിന്നും മാറി നിന്ന നടി ഇപ്പോൾ മകൻ പാച്ചുവിന്റെ ആദ്യ  പിറന്നാൾ ആഘോഷിച്ചു കൊണ്ടുള്ള വീഡിയോയും , ചിത്രങ്ങളും പങ്കു വെച്ചിരുന്നു,  എന്നാൽ ആഘോഷം ഒരു കണ്ണീർ ആഘോഷം കൂടിയായിരുന്നു കാരണം പാച്ചുവിനൊപ്പം ജനിച്ച തന്റെ മറ്റൊരു മകൻ ക്ലസ്റ്റർ ഈ ലോകത്തു ജീവിച്ചിരിക്കുന്നില്ല സത്യം അറിഞ്ഞുകൊണ്ട് തന്നെ.


തന്റെ ജീവിതത്തിൽ ഉണ്ടായ സന്തോഷങ്ങൾ ആയിരുന്നു മക്കൾ പാച്ചുവും, ക്ലസ്റ്ററും എന്നാൽ പ്രസവിച്ചു കഴിഞ്ഞതിനു ശേഷം തന്റെ ഒരു മകൻ ക്ലസ്റ്റർ ജീവിച്ചിരിപ്പില്ല എന്ന സത്യം വൈകിയാണ് ഡിംപിൾ അറിയുന്നത്. പാച്ചുവിൻറെ ഒന്നാം പിറന്നാൾ ദിവസമായ രാവിലെ തന്നെ ഡിംപിൾ ക്ലസ്റ്ററിന്റെ കല്ലറയിൽ എത്തി പൂക്കൾ സമർപ്പിച്ചു അതിനു ശേഷം പാച്ചുവിൻറെ ഒന്നാം പിറന്നാൾ ആഘോഷത്തിലേക്ക് മടങ്ങിയതും.


തന്റെ മകൻ പാച്ചുവിൻറെ പിറന്നാൾ ആഘോഷം തന്റെ യു ടുബ് ചാനലിലൂടെ ഓർക്കാനും മറക്കാനും കഴിയാത്ത 90 ദിവസങ്ങൾ എന്ന തലകെട്ടോടു കൂടിയാണ് പങ്കു വെച്ചത്. പാച്ചുവിനെ ആശംസകൾ നേർന്നു കൊണ്ട് നിരവധി പേര് രംഗത്തു എത്തിയിരുന്നു.

Back to top button