CelebratiesFilm News

അവന് ചെയ്യാൻ മടിയായിരുന്നു എനിക്ക് ചെയ്യാൻ പ്രയാസം തോന്നിയില്ല, ചുംബന രംഗത്തെ കുറിച്ച് സാനിയ ഇയ്യപ്പൻ

ചുരുക്കം ചില സിനിമകളിലെ കഥാപാത്രങ്ങളിലൂടെ കുറഞ്ഞ സമയം കൊണ്ട് അനവധി ആരാധകരെ സ്വന്തമാക്കിയ യുവ നടിയാണ്  സാനിയ ഇയ്യപ്പൻ. ഇപ്പോൾ താരത്തിന്റെതായി പുറത്തുവന്ന ഏറ്റവും  പുതിയ ചിത്രമാണ് കൃഷ്ണൻ കുട്ടി പണിയ തുടങ്ങി എന്നത്.ഈ ചിത്രം ഏറ്റവും  മികച്ച പ്രതികരണം നേടിയാണ്  മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത്. കൃഷ്ണന്‍ കുട്ടി പണി തുടങ്ങി എന്ന താരത്തിന്റെ ഏറ്റവും  പുതിയ സിനിമയിലെ ചുംബന രംഗത്തെ കുറിച്ച്  മനസ്സ് തുറന്ന് പറഞ്ഞ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

saniya 3
saniya 3

സാനിയ ഈ  സിനിമയുടെ സംവിധായകനോടും അതെ പോലെ തിരക്കഥാകൃത്തിനോടും അതിനെ കുറിച്ചു വിശദമായി  ചോദിച്ചിരുന്നു.ആ കഥയ്ക്ക് അങ്ങനെയൊരു  രംഗം വളരെ  ആവശ്യമായി വരുന്നു എന്ന് ബോധ്യപ്പെട്ടത് കൊണ്ടാണ് അത് ചെയ്തത് എന്നുമാണ് താരം ചുംബന രംഗത്തെ കുറിച്ച് താരം വ്യക്തമാക്കിയത്. അതെ പോലെ താരം സിനിമ തിരഞ്ഞെടുക്കുന്നതില്‍ വീട്ടുകാര്‍ക്കും പങ്കുണ്ട് എന്നും അവരോടും ഇക്കാര്യം അവതരിപ്പിച്ചിരുന്നു എന്നും താരം പറയുകയുണ്ടായി.ആ സിനിമയ്ക്ക് അങ്ങനെയൊരു  രംഗം ആവശ്യമാണെങ്കിൽ ഒരു നടിയെന്ന നിലയില്‍ അങ്ങനെ ചെയ്യുന്നതില്‍ പ്രശ്‌നമില്ലെന്ന അഭിപ്രായമാണ് വീട്ടുകാരും മുന്നോട്ട് വെച്ചത് എന്നും താരം പറഞ്ഞു.

saniya 1
saniya 1

ചുംബന രംഗത്തില്‍ താരത്തിനൊപ്പം അഭിനയിച്ചത് വിജിലേഷ് ആയിരുന്നു എന്നും അദ്ദേഹത്തിന് അത്തരമൊരു രംഗം ചെയ്യാന്‍ ഭയങ്കര ചമ്മലായിരുന്നു എന്നും താരം കൂട്ടിച്ചേർത്തു.ആ സമയത്ത് അദ്ദേഹത്തിന്റെ  വിവാഹം  ഉറപ്പിച്ചത് കൊണ്ട് വിവാഹം  കഴിക്കാന്‍ പോകുന്ന കുട്ടിയോട് ചെയ്യാന്‍ പോകുന്ന ചുംബന രംഗത്തെ കുറിച്ച് പറഞ്ഞോ എന്നൊക്കെ താരം ചോദിച്ചിരുന്നു എന്നും എന്തൊക്കെ ആയാലും തന്നെ വിവാഹത്തിന്  വിളിച്ചില്ല എന്നും താരം ചിരിച്ചു കൊണ്ട് പറഞ്ഞു.

youtube abonnenten kaufen

Back to top button

buy windows 11 pro test ediyorum