ഇപ്പോഴും തളർച്ച അനുഭവപ്പെടാറുണ്ടോ ? എങ്കിൽ ശ്രദ്ധിക്കുക

ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഇല്ലെങ്കിലും മിക്ക ആളുകള്‍ക്കും ക്ഷീണവും ഉത്സാഹക്കുറവും അനുഭവപ്പെടാറുണ്ട്. ഇത്തരത്തില്‍ ക്ഷീണം അനുഭവപ്പെടുന്നതിന് നിരവധി കാരണങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഉദാസീനമായ ജീവിതശൈലി. ഇത്തരത്തിലുളള ആളുകള്‍ക്ക് ആക്ടീവായ വ്യക്തികളെക്കാള്‍ ഓക്‌സിജന്റെ ഉപയോഗം കുറവാണ്.
ശരീരത്തിലെ പേശികള്‍ക്ക് ഊര്‍ജം ലഭിക്കാന്‍ ഓക്‌സിജന്‍ ആവശ്യമാണ് അതുകൊണ്ടു തന്നെ ഓക്‌സിജന്റെ അളവ് കുറഞ്ഞാല്‍ പേശികള്‍ക്ക് കുറഞ്ഞ അളവിലുള്ള ഓക്‌സിജന്‍ മാത്രമായിരിക്കും ലഭിക്കുക. അത് ഹൃദയത്തിന്റെ ജോലി വര്‍ദ്ധിപ്പിക്കുകയും ഹൃദയമിടിപ്പ് കൂടുന്നതിന് കാരണമാകുകയും ചെയ്യുന്നു. മറ്റൊന്നാണ് കാര്‍ബോ ഹൈഡ്രേറ്റുകളുടെ അമിതമായ ഉപയോഗം.
പഞ്ചസാര, മൈദ, തവിട് നീക്കം ചെയ്തിട്ടുള്ള ധാന്യങ്ങള്‍, വൈറ്റ് ബ്രെഡ്, വൈറ്റ് റൈസ് തുടങ്ങിയ ഭക്ഷണങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നവയാണ്. അതിനാല്‍ അത്തരത്തിലുളള ഭക്ഷണം കഴിവതും ഒഴിവാക്കുക. ശരീരത്തിലെ കലോറി, പ്രോട്ടീന്‍ എന്നിവയുടെ ശരീരത്തിന്റെ ഊര്‍ജത്തെ ബാധിക്കുകയും നമുക്ക് ക്ഷീണം അനുഭവപ്പെടാന്‍ കാരണമാകുകയും ചെയ്യുന്നു. കൂടാതെ ശരീരത്തില്‍ ആവശ്യമായ വെള്ളത്തിന്റെ കുറവുണ്ടെങ്കില്‍ അതും ക്ഷീണത്തിന് കാരണമാകുന്നു. ആരോഗ്യമുള്ള ഒരു വ്യക്തി ഒരു ദിവസം മുതല്‍ എട്ട് മുതല്‍ പത്ത് ഗ്ലാസ്സ് വരെ വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്.
മറ്റൊന്നാണ് ഉറക്കക്കുറവ്. ആവശ്യത്തിനുളള ഉറക്കം ലഭിച്ചില്ലെങ്കില്‍ നമ്മുടെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ ഭാഗികമായി ബാധിക്കുന്നു. അത് നമ്മളില്‍ തളര്‍ച്ചയും ക്ഷീണവും ഉണ്ടാക്കുന്നതിനും ഊര്‍ജ്ജ കുറക്കുന്നതിനും കാരണമാകുന്നു. ഒരു വ്യക്തി ശരാശരി ആറുമണിക്കൂര്‍ ഉറങ്ങേണ്ടത് അത്യാവശ്യമാണ്. പകലുറക്കം കഴിവതും ഉറക്ക ഒഴിവാക്കുക. ഉന്മേഷക്കുറവും ക്ഷീണവും ഒരു അസുഖമല്ല എങ്കിലും ഇത് ആരോഗ്യത്തെ സാരമായി തന്നെ ബാധിക്കുന്നു. അതുകൊണ്ട് പുറത്തു നിന്നുള്ള ഭക്ഷണവും മറ്റും ഒഴിവാക്കി ഇലക്കറികളും, ധാന്യങ്ങളും, പഴങ്ങളും, പച്ചക്കറികളും ഭക്ഷണത്തിന്റെ ഭാഗമാക്കുക. ചിട്ടയായ ജീവിതശൈലിയും വ്യായാമവും ശീലമാക്കുക.