സംസ്ഥാനത്തുള്ള മുഴുവൻ ഗോശാലകളിലും കോവിഡ് പ്രോട്ടോകോൾ പാലിക്കണമ്

കൊറോണയെ തുരത്താൻ ചാണകവും ഗോമൂത്രവും അത്യുത്തമം. പശുവിനെ ഗോമാതാവായി കണ്ട് പൂജിച്ചാൽ സകല അധികളും വ്യാധികളും മാറുമെന്ന് ഉറപ്പ്. ചാണകം ഇടുന്ന പശുവിന്റെ മൂട്ടിൽ പോയി ഒക്സിജൻ ഉണ്ടോന്ന് പരിശോധിക്കുന്നു.മനുഷ്യജീവനെക്കാൾ പശുവിന്റെ ജീവന് വില കല്പിച്ച്, പശുവിനെ ആരെകിലും ഒന്ന് തൊട്ടാൽ അല്ലെങ്കിൽ ഒന്ന് മുട്ടിയാൽ അവർക്കെതിരെ ആയുധമെടുക്കാൻ ഗോരക്ഷ എന്നൊരു സേനയെ രൂപപ്പെടുത്തി അക്രമം അഴിച്ചുവിടുന്നു.
കോവിഡ് രോഗികളെ കൊണ്ട് ഗോമൂത്രം കുടിപ്പിക്കുകപോലെയുള്ള ഒട്ടേറെ പ്രെഹസനങ്ങൾക്കും, കുപ്രചാരണങ്ങൾക്കും ബലിയടയതോ? സാധാരണക്കാർ.
ഇപ്പോൾ യു പി യിൽ അതിപ്രെധാനപ്പെട്ട ഒരു വിഷയം ഉടലെടുത്തിരിക്കുകയാണ്, അല്ഹബാദ് ഹൈകോടതി കുറെ അധികം വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.
അതായത് ഓക്സിസിജന്റെ ലഭ്യതക്കുറവ് അല്ലെങ്കിൽ ഓക്സിജൻ എവിടെയും കിട്ടാനില്ല എന്നുള്ള സുപ്രധാനനിരീക്ഷണങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് കോടതി വിമർശനങ്ങൾ ഉന്നയിച്ചിരിക്കുന്നത്
ആസനത്തിൽ ആലുമുളച്ചാൽ അതുമൊരു തണലായി കാണും ചിലർ, ഒരു നല്ല ഭരണാധികാരി എന്ന നിലയിൽ ജനക്ഷേമത്തിനും രാജ്യത്തെ ഈ ഒരു പ്രേതിസന്ധിയിൽ നിന്ന് കരകയറ്റുവാനും ശ്രെമിക്കുമായിരുന്നു. പക്ഷെ ഞാൻ നേരത്തെ പറഞ്ഞതുപോലെ തന്നെ ആസനത്തിൽ ആളുമുളച്ചാൽ അതും യോഗിക്ക് തണൽ
അന്താരാഷ്ട്ര തലത്തിൽ ഇന്ത്യ ഒട്ടാകെയും ഈ ഒരു കാര്യം ചർച്ചയാകുമ്പോഴും കോടതികൾ പോലും വിമർശനം ഉന്നയിക്കുമ്പോഴുംഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പശുവിന്റെയും,ചാണകത്തിന്റെയും, ഗോമൂത്രത്തിന്റെയും പിന്നാലെതന്നെ. പശുക്കൾക്ക് വേണ്ടി അവിടെ ഹെല്പ് ഡസ്ക് തുറന്നിരിക്കുകയാണ്.ഉത്തർപ്രദേശിലുള്ള മുഴുവൻ ജില്ലകളിലും ഈ ഹെല്പ് ഡസ്ക് സ്ഥാപിക്കാനാണ് യോഗി ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്
സംസ്ഥാനത്തുള്ള മുഴുവൻ ഗോശാലകളിലും കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്ന ഉത്തരവിട്ടിട്ടുണ്ട്.പശുക്കൾക്ക് ആവിശ്യമായിട്ടുള്ള മുഴുവൻ മെഡിക്കൽ സജീകരണങ്ങളും ഗോശാലകളിൽ ഒരുക്കും. ഇതൊന്നും പോരാത്തതിന് ഗോശാലകളുടെ എണ്ണം കൂട്ടും എന്തിന്? അലഞ്ഞു തിരിഞ്ഞു നടക്കുന്ന പശുക്കളുടെ സംരക്ഷണം കൂടി ഏറ്റെടുക്കാൻ. മനുഷ്യൻ ഇവിടെ ജീവവായു പോലും കിട്ടാൻ ഇല്ലാതെ മരിച്ചു വീഴുമ്പോ പശുവിൻ മാത്രം സംരക്ഷണം ഏര്പ്പുടുത്തുന്നെ ഇയാൾക്കു ശെരിക്കും ഭ്രാന്ത് ആണോ? മൃഗലങ്ങളെ സംരെക്ഷികം. പക്ഷെ മനുഷ്യ ജീവന് വിലകല്പിക്കാതെ അത് ചെയ്യുമ്പോ വട്ടാണോ എന്ന് ചോദിക്കുന്നതിൽ എന്താണ് തെറ്റ് .? 148 കോടി രൂപയാണ് പശുക്കൾക് ഉള്ള ഹെൽപ്‌ഡെസ്‌കിനായ ചിലവിടാൻ തീരുമാനിച്ചിരിക്കുന്നത് . ഇത്രയും അധികം പണം ഉണ്ടെങ്കിൽ, യൂ പി യിലെ ജനങ്ങൾ ഇപ്പോ അനുഭവിക്കുന്ന ഈ ഒരു രൂക്ഷ പ്രതി സന്ധിയിൽ എന്ധെങ്കിലും ഒകെ കുറവ് വരുത്താൻ കഴിയും .
പ്രബുദ്ധരായ ഇന്ത്യയിലെ ഇന്നത്തെ അവസ്ഥയാണിത്. ഇന്ത്യയുടെ അടിവേര് തോണ്ടാൻ ഇവരെപോലെയുള്ള ഭരണാധികാരികൾ ധാരാളം .