National News

വികസിത അമേരിക്കയില്‍ ഇതാ ബിജെപിയും ; ഭാരതത്തിൽ നിന്നും രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ രാഷ്ട്രീയ പാര്‍ട്ടി

ബിജെപി ട്രപ്പിന്റ തട്ടകത്തിലേക്ക്

‘ഇന്ത്യയിൽ മാത്രമല്ല ഇനി അമേരിക്കയിലും ബിജെപി ഉണ്ട്’. 1938ലെ ഫോറില്‍ ഏജന്‍റ്സ് രജിസ്ട്രേഷന്‍ ആക്‌ട് (ഫറ) പ്രകാരമാണ് ഓവര്‍സീസ് ഫ്രന്‍റ്സ് ഓഫ് ബിജെപി (ഒഫ്ബിജെപി) എന്ന പേരില്‍ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് . യുഎസില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യ രാഷ്ട്രീയ പാര്‍ട്ടിയായി ബിജെപി. ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

bjp america
bjp america

യുഎസ് ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ജസ്റ്റിസില്‍ ഓഗസ്റ്റ് 27നായിരുന്നു പാര്‍ട്ടിയുടെ രജിസ്ട്രേഷന്‍. ഫറ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തതിനാല്‍ ഇനിമുതല്‍ ബിജെപിയെ ഔദ്യോഗികമായി യുഎസില്‍ പ്രതിനിധീകരിക്കാന്‍ സാധിക്കും. എന്നാല്‍, ബിജെപിയ്ക്കും ഒഫ്ബിജെപിയ്ക്കും തമ്മില്‍ സാമ്ബത്തിക ഇടപാടുകള്‍ ഉണ്ടായിരിക്കില്ല.

bjp
bjp

എന്നാല്‍, പ്രചാരണ പരിപാടികളില്‍ ഉള്‍പ്പടെ ബിജെപി ചിഹ്നമോ ബിജെപി-ഒഫ്ബിജെപി പേരോ ഉപയോഗിക്കാന്‍ പാടില്ല. യുഎസ് രാഷ്ട്രീയത്തില്‍ വിദേശ ശക്തികളുടെ താല്‍പര്യങ്ങളെ പ്രതിനിധീകരിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കാന്‍ സംഘടനകളെ അനുവദിക്കുന്നതാണ് ഫറ നിയമ൦.

യുഎസിലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണങ്ങളില്‍ പാര്‍ട്ടിയുടെ പേരോ ചിഹ്നമോ ഉപയോഗിക്കരുതെന്ന് അംഗങ്ങള്‍ക്ക് നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഘടനയുടെ അംഗങ്ങള്‍ക്ക് തിരഞ്ഞെടുപ്പില്‍ സ്വന്തം താല്‍പര്യത്തിനു പ്രവര്‍ത്തിക്കാം. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാനും ആര്‍ക്ക് വേണമെങ്കിലും വോട്ട് ചെയ്യാനും അംഗങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്.

bjp 2
bjp 2

Back to top button