
-
soya chanks
ഫ്രൈ ചെയ്യാന്‍ ആവശ്യമായ സാധനങ്ങള്‍
സോയാചങ്ക്‌സ് -100 ഗ്രാം
- ഉപ്പ് -1 ടേബിള്‍സ്പൂണ്‍
- വെള്ളം വേവിക്കാന്‍ ആവശ്യത്തിന് (സോയാ ചങ്ക്‌സ് മൂന്ന് മിനുറ്റ് വേവിച്ചെടുക്കുക. വെള്ളം നന്നായി പിഴിഞ്ഞ് കളയുക).
- മീറ്റ് മസാല – 2 ടീസ്പൂണ്‍
- കുരുമുളകുപൊടി – കാല്‍ ടീസ്പൂണ്‍
- പെരുംജീരകപ്പൊടി – 2 ടീസ്പൂണ്‍
- കോണ്‍ഫ്ലോര്‍ – ഒരു ടേബിള്‍സ്പൂണ്‍
- എണ്ണ – കാല്‍ കപ്പ് വറുത്തെടുക്കാന്‍
- ഉപ്പ് – 2 ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍
- മുളകുപൊടി (എരിവുള്ളത്) – അര ടീസ്പൂണ്‍
- കാശ്മീരി മുളകുപൊടി – 2 ടീസ്പൂണ്‍
- മല്ലിപ്പൊടി -3 ടീസ്പൂണ്‍
- ചിക്കന്‍ മസാല -1 ടീസ്പൂണ്‍
- കറിവേപ്പില
പിഴിഞ്ഞെടുത്ത സോയ ഈ മസാലകള്‍ എല്ലാം ചേര്‍ത്ത് അഞ്ച് മിനിറ്റ് വയ്ക്കുക. ചൂടുള്ള എണ്ണയില്‍ തീ കൂട്ടി വച്ച് ഒരു മിനിറ്റ് രണ്ട് ഭാഗവും മൊരിച്ചെടുക്കുക.

ഇനി മസാല തയാറാക്കാം
വറുത്തെടുത്ത എണ്ണയില്‍ നിന്ന് മൂന്ന് ടേബിള്‍സ്പൂണ്‍ എണ്ണ മാറ്റി വയ്ക്കുക. അതില്‍ വെളിച്ചെണ്ണ കൂടെ ചേര്‍ക്കുക.
കടുക് – ഒരു ടീസ്പൂണ്‍
- പെരുംജീരകം – ഒരു ടീസ്പൂണ്‍
- ഉണക്കമുളക് – 3
- തേങ്ങാക്കൊത്ത് – മൂന്ന് ടേബിള്‍സ്പൂണ്‍ എന്നിവ ചേര്‍ത്ത് വഴറ്റുക.
- സവാള – നീളത്തില്‍ അരിഞ്ഞത് ഒരെണ്ണം
- കാല്‍ ഭാഗം തക്കാളി -ചെറുതായിട്ടു അരിഞ്ഞത്
- പച്ചമുളക് – 3
കറിവേപ്പില ഇവയെല്ലാം ഒരുമിച്ചു ചേര്‍ത്തിട്ട് മൂന്ന് മിനിറ്റ് വഴറ്റണം, സവാള ബ്രൗണ്‍ ആകുമ്ബോള്‍ മഞ്ഞള്‍പ്പൊടി കാല്‍ ടീസ്പൂണ്‍, മുളക്പൊടി ഒരു ടീസ്പൂണ്‍, മല്ലിപ്പൊടി ഒന്നരടീസ്പൂണ്‍, ചിക്കന്‍ മസാല ഒരു ടീസ്പൂണ്‍, മീറ്റ് മസാല രണ്ട് ടീസ്പൂണ്‍, കുരുമുളക് പൊടി കാല്‍ ടീസ്പൂണ്‍, പെരുംജീരകപ്പൊടി രണ്ടു ടീസ്പൂണ്‍ എന്നിവ ചേര്‍ത്ത് കൊടുത്ത് ഒരു മിനിറ്റ് ഇളക്കുക.
വെള്ളം മുക്കാല്‍ കപ്പ് കുറേശ്ശേ ചേര്‍ത്ത് കൊടുക്കുക. വറത്ത് വെച്ച സോയ ചേര്‍ക്കുക ബാക്കി വെള്ളം ഒഴിക്കുക. അഞ്ച് മിനിറ്റ് കുറച്ച് വെളിച്ചെണ്ണയും ചേര്‍ത്ത് സോയ നന്നായി കളര്‍ മാറി വരുന്നത് വരെ വഴറ്റി എടുക്കുക. അവസാനം കുറച്ച് കുരുമുളകും പെരുംജീരകപ്പൊടിയും ചിക്കന്‍ മസാലയും ചേര്‍ക്കുക .രുചികരമായ സോയ ചങ്ക്‌സ് തയ്യാർ .
