Local News

തദ്ദേശ തിരഞ്ഞെടുപ്പിൽ അമ്മ ബിജെപി സ്ഥാനാർത്ഥി, മകൻ സിപിഎം സ്ഥാനാർത്ഥി

തദ്ദേശ തിരഞ്ഞെടുപ്പിൽ  കൊല്ലം,  അഞ്ചല്‍  പനച്ചവിളയില്‍ അമ്മയും മകനുമാണ് മത്സരരംഗത്ത്. ഇടമുളയ്ക്കല്‍ പഞ്ചായത്തില്‍ പനച്ചവിള ഏഴാംവാര്‍ഡില്‍ സ്ഥാനാര്‍ഥികളാണ് പനച്ചവിള പുത്താറ്റു ദിവ്യാലയത്തില്‍ സുധര്‍മ ദേവരാജനും മകന്‍ ദിനുരാജുവും. സുധര്‍മ ബിജെപിയെ പ്രതിനിധീകരിച്ചും മകന്‍ എല്‍ഡിഎഫിനെ പ്രതിനിധീകരിച്ചുമാണ് വാര്‍ഡില്‍ മത്സരിക്കുന്നത്.

bjp-cpim..
bjp-cpim..

സുധര്‍മ ബിജെപിയുടെ മഹിളാ മോര്‍ച്ച മണ്ഡലം കമ്മിറ്റി അംഗവും മകന്‍ ദിനുരാജ് ഡിവൈഎഫ്‌ഐ ഇടമുളയ്ക്കല്‍ മേഖലാ ട്രഷററുമാണ്. 1700 ഓളം വോട്ടര്‍മാരുള്ള വാര്‍ഡില്‍ സുധര്‍മ കഴിഞ്ഞപ്രാവശ്യം ബിജെപി സീറ്റില്‍ മത്സരിച്ച്‌ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയോട് തുച്ഛമായ വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.തന്റെ സ്ഥാനാര്‍ഥിത്വം നേരത്തെ നിശ്ചയിച്ചതാണെന്നും മകനെ സ്ഥാനാര്‍ഥിയാക്കിയതിലൂടെ രാഷ്ട്രീയ കുതന്ത്രമാണ് എല്‍ഡിഎഫ് ഇറക്കിയിരിക്കുന്നതെന്നും സുധര്‍മ പറയുന്നു.

local Election 2020
local Election 2020

താന്‍ പിന്മാറുന്നതിനും അതോടൊപ്പം കോണ്‍ഗ്രസിനെ വിജയിപ്പിക്കാനുമാണ് ഇത്തരത്തില്‍ എല്‍ഡിഎഫ് തീരുമാനം എടുത്തിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ വാര്‍ഡിലെ ജനങ്ങള്‍ തന്നെ വിജയിപ്പിക്കുമെന്നുള്ള ആത്മവിശ്വാസമുണ്ടെന്നും സുധര്‍മ പറയുന്നു.ഇടതുകോട്ടയെന്നവര്‍ കരുതുന്ന പനച്ചവിളയിലെ വോട്ടര്‍മാര്‍ ഈ അമ്മമനസിനൊപ്പമാകും എന്ന പ്രതീക്ഷയിലാണ് ബിജെപി.

Back to top button