Film News

എന്റെ മനസ്സിൽ പണ്ട് തൊട്ടേ ഉള്ള ആഗ്രഹമാണ് അത്, വൈകാതെ ഞാൻ സഫലമാക്കും – ഹണി റോസ്

ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇടയില്‍ തന്റേതായ സ്ഥാനം സൃഷ്ടിച്ച നടിയാണ് ഹണി റോസ്. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിനയന്‍ ചിത്രമായ ബോയ് ഫ്രണ്ടിലൂടെയാണ് ഹണി വെള്ളിത്തിരയില്‍ എത്തിയത്. മലയാളത്തില്‍ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ അന്യഭാഷ ചിത്രങ്ങളിലും നടിക്ക് തിളങ്ങാന്‍ കഴിഞ്ഞിട്ടുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി, ജയസൂര്യ തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ ഹണി റോസിന് കഴിഞ്ഞിട്ടുണ്ട്.

2005 ല്‍ പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് വെളളിത്തിരയില്‍ എത്തിയതെങ്കിലും 2012 ല്‍ പുറത്തിറങ്ങിയ ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രമാണ് താരത്തിന് മികച്ച ബ്രേക്ക് നല്‍കിയത്. ചിത്രത്തിലെ ധ്വനി നമ്ബ്യാര്‍ എന്ന കഥാപാത്രത്തിന് മികച്ച

പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഈ ചിത്രത്തിന് ശേഷം മലയാളത്തില്‍ മികച്ച ചിത്രങ്ങള്‍ താരത്തെ തേടി എത്തുകയായിരുന്നു. അഭിനയം മാത്രമല്ല മറ്റൊരു ആഗ്രഹം കൂടി ഹണി റോസിനുണ്ട്, ഒരു ഓൺലൈൻ അഭിമുഖത്തിലാണ് താരം ഈ കാര്യം വ്യക്തമാക്കിയത്

 

Back to top button