Film News

തൂവെള്ള വസ്‌ത്രധാരിണിയായി ആരാധകമനം കവർന്ന് ഹണി റോസ്; ചിത്രങ്ങൾ

സാരിയിൽ എപ്പോൾ എത്തിയാലും പ്രേക്ഷകരുടെ മനം കവരുന്ന നടിയാണ് ഹണി റോസ്. ഇപ്പോഴിതാ വെളുത്ത സാരിയുടുത്ത് എത്തിയ നടിയുടെ പുതിയ ചിത്രങ്ങളും സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുകയാണ്.

ചുരുങ്ങിയ കാലയളവിനുള്ളിൽ നാടൻ വേഷവും മോഡേൺ വേഷവും ഒരുപോലെ കൈകാര്യം ചെയ്‌ത്‌ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ഹണി റോസ്. 2005 ൽ വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി അഭിനയ ജീവിതത്തിലേക്ക് കടന്നുവന്നത്. ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് അഭിനയ ജീവിതത്തിലേക്ക് കടന്നുവന്നത് എങ്കിലും ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ ധ്വനി എന്ന കഥാപാത്രം താരത്തിന് ഏറെ പ്രശസ്തി നേടിക്കൊടുത്തു. പിന്നീട് തെലുങ്കിലും തമിഴിലും എല്ലാം താരം വേഷമിട്ടു.

 

Back to top button