ഒരു മാസം മുൻപ് പിണറായി ഉദ്ഘാടനം ചെയ്ത ആശുപത്രി കെട്ടിടം തകര്‍ന്നു വീണു; രണ്ടു പേര്‍ക്ക് പരിക്ക്

ഒരുമാസം മുൻപ് മുഖ്യമന്ത്രി പിണറായി ഉദ്ഘാടനം ചെയ്ത ആശുപത്രി കെട്ടിടം തകർന്ന് വീണ് രണ്ടുപേർക്ക് പരിക്ക് പറ്റി, കഴിഞ്ഞ മാസം ആദ്യം ഉദ്ഘാടനം ചെയ്ത കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടമാണ് തകർന്ന് വീണത്. അഞ്ചരക്കണ്ടി കീഴില്‍ കണ്ണാടിവെളിച്ചത്ത് നിര്‍മാണത്തിലിരിക്കുന്ന കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടമാണ് ഇത് . അപകടത്തിൽ രണ്ടുപേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്.
പരിക്ക് പറ്റിയവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്കെട്ടിടത്തിന്റെ ബീമിന്റെ പണിനടക്കുന്ന സമയത്തായിരുന്നു അപകടം സംഭവിച്ചത്. കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞ് വീഴുകയായിരുന്നു. ആഗസ്റ്റ് മൂന്നിനാണ് അഞ്ചരക്കണ്ടി പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയത്.
ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍വഹിച്ചത്. ആശുപത്രി കെട്ടിടത്തിന്റെ നിര്‍മാണത്തില്‍ അഴിമതിയുണ്ടെന്ന് ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. കെട്ടിടം നിര്‍മാണത്തിനിടെ തകര്‍ന്നതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.