Escort Paris porn tube porno porn porno amateur

Health

മുലയൂട്ടുന്ന സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

ഒരു കുഞ്ഞിന് കിട്ടാവുന്നതില്‍ വച്ച്‌ ഏറ്റവും പോഷകസമൃദ്ധമായ ആഹാരമാണ് മുലപ്പാല്‍. മുലയൂട്ടന കുഞ്ഞിനെപ്പോലെ തന്നെ അമ്മയുടെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ കൊറോണ പോസിറ്റീവായവര്‍ക്കും കുഞ്ഞിനെ മുലയൂട്ടാം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അമ്മയുടെ മുലപ്പാലിന്‍
നിന്നാണ് കുഞ്ഞിന് ആവശ്യമായ എല്ലാ പോഷകങ്ങളും കിട്ടുന്നത്.ആറു മാസം വരെ മുലപ്പാല്‍ മാത്രമേ കുഞ്ഞിന് നല്‍കാവൂയെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

കുഞ്ഞ് ആവശ്യത്തിന് പാല്‍ കുടിച്ചില്ലെങ്കില്‍ പാല്‍ സ്തനങ്ങളില്‍ കെട്ടിനിന്ന് തടിപ്പും അസഹ്യമായ വേദനയും ഉണ്ടാകാം. ഇത് കൃത്യസമയത്ത് കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ സ്തനങ്ങളില്‍ പഴുപ്പുവരാന്‍ സാധ്യതയുണ്ട്.

അതുപോലതന്നെ മുലയൂട്ടുന്ന അമ്മമാരെ അലട്ടുന്ന മറ്റൊരു പ്രശ്‌നമാണ് മുലഞെട്ടുകളിലെ വിണ്ടുകിറല്‍. ശരിയായ രീതിയിലുള്ള മുലയൂട്ടല്‍ ഇല്ലെങ്കിലും ഇങ്ങനെ വിണ്ടുകിറല്‍ വരാം. ഇത് പരിഹരിക്കാന്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ഓയിന്‍മെന്റുകള്‍ പുരട്ടാം. എന്നാല്‍ ഇവ പുരട്ടിയാല്‍ സ്തനങ്ങള്‍ കഴുകി മരുന്ന് ഒഴിവാക്കിയതിനു ശേഷം വേണം കുഞ്ഞിന് പാല്‍ നല്‍കേണ്ടത്.

സ്തനങ്ങളില്‍ പാല്‍ കെട്ടിനില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. അത് അണുബാധയുണ്ടാക്കുന്നതിനും പനിക്കുന്നതിനും കാരണമാകും. അധികമുള്ള പാല്‍ പിഴിഞ്ഞു കളയുന്നത് പാല്‍ കെട്ടി നില്‍ക്കാതിരിക്കാന്‍ സഹായിക്കും

ബ്രൊക്കോളി, തക്കാളി, സിട്രസ് പഴങ്ങള്‍ തുടങ്ങിയവയിലെല്ലാം വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പേശികളുടെ വളര്‍ച്ചയ്ക്കും, ശരീരത്തില്‍ നിന്നും ഇരുമ്ബിനെ ആഗിരണം ചെയ്യാനും സഹായിക്കുന്നു. അതുപോലെ മുലയൂട്ടുന്ന അമ്മമാര്‍ ദിവസവും 300 മുതല്‍ 500 വരെ അധികം കലോറി പ്രതിദിനം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. കാരണം അമ്മമാര്‍ കഴിക്കുന്ന ഭക്ഷണം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സ്വന്തം കുഞ്ഞിനെയാണ്.

Back to top button