Technology News

നമ്മുടെ ബൈക്കുകളുടെ മൈലേജ് എങ്ങനെ കൂട്ടാം ?

അനുദിനം വർധിച്ചു  വരുന്ന ഇന്ധന വിലവർധനവിൽ ബുദ്ധിമുട്ടുകയാണ് ഓരോ പാവപ്പെട്ട സാധാരണക്കാരനും. അതുകൊണ്ട് തന്നെ നാം വാഹനങ്ങൾ വാങ്ങുമ്പോൾ അതിന്റെ മൈലേജ് ഒരു പ്രധാന ഘടകമായി കാണാറുണ്ട്. ഓരോ ദിവസം ഉള്ള യാത്രകൾക്കായി നമ്മുടെ പക്കൽ നിന്നും ധാരാളം പണം ഇന്ധനചിലവിനായി വേണ്ടി വരും.

bullet
bullet

എല്ലാവരും മിക്കവാറും യാത്രകൾക്ക് കാറുകളെക്കാൾ കൂടുതൽ ആശ്രയിക്കുന്നത് ഇരുചക്രവാഹങ്ങളെയാണ്. ട്രാഫിക് ബ്ലോക്കുക ഉണ്ടായാലും ബൈക്ക് ആന്നെ പെട്ടന്ന് പോകാം എന്നാൽ ബൈക്കുകൾ ഉപയോഗിക്കുന്നവരിൽ ഭൂരിഭാഗം  ആളുകളും പറയുന്ന ഒരു പരാതിയാണ് തന്റെ ബൈക്കിനു കാര്യമായ മൈലേജ് കിട്ടുന്നില്ല എന്ന്.

പല കാരണങ്ങൾ കൊണ്ടും ബൈക്കുകൾക്ക് മൈലേജ് കുറയാം. എന്നിരുന്നാലും മൈലേജ് കുറയുന്നതിൽ കൂടുതൽ സാധ്യധ കാര്ബറേറ്ററിൽ വരുന്ന പ്രശ്‌നങ്ങൾ കൊണ്ടാകാം. കാരണം വാഹനത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ ഇന്ധനം എഞ്ചിനിലേക്ക് എത്തിച്ചു കൊടുക്കുന്നത് കാർബറേറ്റർ വഴിയാണ്.

അത് കൊണ്ട് തന്നെ അതിൽ വരുന്ന തകരാറുകൾ ബൈക്ക്കളുടെ മൈലേജ് കുറയുന്നതിന് കാരണമാകും. എന്നാൽ ഇതേ കാർബറേറ്ററിൽ തന്നെ ട്യൂണിങ് വരുത്തി ബൈക്കുകളിൽ നിലവിൽ ഉള്ളതിനേക്കാൾ ഇന്ധന ക്ഷമത വർദ്ധിപ്പിക്കുവാനും ആകും. രണ്ടു തരത്തിലുള്ള കാർബറേറ്ററുകളാണ് ഇന്ന് ബൈക്കുകളിൽ ഉള്ളത്. ഒന്ന് നോർമൽ ടൈപ് കാർബറേറ്റരും മറ്റൊന്ന് CV ടൈപ് കാർബറേറ്ററും. ഇന്ന് നിരത്തുകളിലുള്ള 110 CC മുതൽ 150 CC വരെ വരുന്ന ബൈക്കുകൾക്കു നോർമൽ ടൈപ് കാർബറേറ്റരാണ് ഉപയോഗിച്ചിരിക്കുന്നത്.

petrol
petrol

കൂടാതെ സ്കൂട്ടറുകളിലും ഉപയോഗിച്ചിരിക്കുന്നത് നോർമൽ ടൈപ് കാർബറേറ്ററുകളാണ്. അതുകൊണ്ട് തന്നെ  കാണിക്കുന്നതും നോർമൽ ടൈപ് കാർബറേറ്ററുകളുടെ ട്യൂണിങ് ആണ്.

Back to top button