Escort Paris porn tube porno porn porno amateur

Health

സ്ട്രെസ്സ് ഒഴിവാക്കി സന്തോഷം ലഭിക്കാൻ ഉള്ള ചില പൊടികൈകൾ ഇതാ

ദിവസേന എട്ടിലധികം ആളുകള്‍ മാനസികപരമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന ഒരു സംസ്ഥാനമാണ് നമ്മുടേത്. ഭാവിയെക്കുറിച്ചുള്ള ചിന്തകളാണ് പലപ്പോഴും മനുഷ്യരെ വര്‍ത്തമാനജീവിതത്തിലെ സന്തോഷങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തുന്നത്. എന്തിനാണ് ഇങ്ങനെ അമിതമായി ഭാവിയെക്കുറിച്ച്‌ നിങ്ങള്‍ നിങ്ങളുടെ നിലവിലുള്ള സന്തോഷങ്ങളെക്കൂടി നശിപ്പിച്ചു കളയുന്നത്. ഭാരം കൂടുംതോറും കഴുതകളുടെ നടത്തതിന്റെ വേഗതയും കുറയും അതുപോലെയാണ് മനുഷ്യന്റെ മനസ്സും. എത്രത്തോളം ആധികളും ചിന്തകളും മനസ്സിലുണ്ടോ അത്രത്തോളം നിങ്ങള്‍ മുന്നോട്ട് സഞ്ചരിക്കാന്‍ കഴിയാതെ വിഷമിക്കുന്നവരാകും. അതുമാത്രമല്ല നിങ്ങള്‍ക്ക് പെട്ടെന്ന് പ്രായമാവുകയും, നിങ്ങളുടെ മുടി നരയ്ക്കുകയും കൊഴിയുകയും ചെയ്യും.

എന്തിനാണ് ഇങ്ങനെ ജീവിതത്തെ ഇത്രമാത്രം കോംപ്ലിക്കേറ്റഡ് ആക്കുന്നത് മനുഷ്യന്‍ ?. അതിന് ഒരൊറ്റ ഉത്തരമേയുള്ളൂ. നമ്മള്‍ ഒരിക്കലും നമുക്ക് വേണ്ടി ജീവിക്കുന്നേയില്ല. മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് നമ്മളില്‍ പലരും ജീവിക്കുന്നത്. അത് കൊണ്ട് തന്നെ നിങ്ങള്‍ നിങ്ങളെ തിരിച്ചറിയുന്ന കാലത്തോളം നിങ്ങള്‍ക്ക് മനസ്സിലെ ഈ ഭാരങ്ങള്‍ ഇറക്കി വയ്ക്കാനെ കഴിയില്ല.മനുഷ്യന്‍ ഫ്യൂച്ചറിസ്റ്റിക് ആണ്. ഭാവിയിലേക്കാണ് നമ്മുടെ ഓരോരുത്തരുടെയും ദൃഷ്ടികള്‍ പതിയുന്നത് പക്ഷെ നിങ്ങള്‍ ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. ഈ നിമിഷം സന്തോഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെന്ത്‌ ജീവിതമാണ്. നാളെക്കുറിച്ച്‌ ചിന്തിച്ച്‌ നാളെ നമ്മള്‍ ഇല്ലായെങ്കില്‍ പിന്നെ ആ ചിന്തയില്‍ എന്ത് കാര്യമാണുണ്ടാകുന്നത്.

ചിരി ആരോഗ്യവും പ്രായവും കുറയ്ക്കും അത് ഹൃദയത്തില്‍ നിന്നുള്ളതാണെങ്കില്‍ അത്രത്തോളം അധികം ഗുണം ചെയ്യും. മറ്റൊന്ന് സ്നേഹമാണ് എത്രത്തോളം സ്നേഹിക്കുന്നുവോ അത്രത്തോളം നിങ്ങള്‍ നിങ്ങളോട് തന്നെ സംസാരിച്ചു കൊണ്ടിരിക്കേണ്ടി വരും. സ്നേഹം എന്ന് പറയുമ്ബോള്‍ അതില്‍ ഈ പ്രപഞ്ചത്തിലെ പല നിര്‍വ്വചനങ്ങളും വരാം.. സന്തോഷം നിങ്ങളുടെ തൊട്ടടുത്തുണ്ട്. അത് കണ്ടെത്താന്‍ പക്ഷെ നിങ്ങള്‍ നിങ്ങള്‍ നില്‍ക്കുന്നയിടത്ത് തന്നെ കുറച്ചതികനേരം തുടര്‍ന്നെ മതിയാകൂ

Back to top button