Beauty Tips

ആർക്കും അറിയാത്ത ഹെന്നയുടെ ഗുണങ്ങളും ദോഷങ്ങളും !

അകാലനരയെ നേരിടാനുള്ള മാർഗമായാണ് പലരും ഹെന്ന  എന്ന് വിളിക്കുന്ന മൈലാഞ്ചി ഉപയോഗിക്കുന്നത്. എന്നാൽ തലമുടിക്ക് നിറം നല്കുന്നതുമാത്രമല്ല  ഹെന്നയുടെ ഗുണങ്ങൾ. കേരളത്തിന് പുറത്തു മെഹന്തി എന്നറിയപ്പെടുന്ന ഇത് ഇന്ത്യയിലൊട്ടാകെ സുലഭമാണ്. എന്നാൽ തലമുടിക്ക് മാത്രമല്ല ചർമ്മത്തിനും നിറം പകരാനുള്ള കഴിവ് മൈലാഞ്ചി ഇലക്ക് ഉണ്ട്.

പ്രധാനമായും  തലമുടിക്ക് നല്ല കനം തോന്നിക്കാനും താരൻ അകറ്റാനും തലയ്ക്ക് തണുപ്പേകാനും ഉത്തമമാർഗമാണിത്. ഇനി ഇത് ഏത് വിധത്തിലാണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം …എണ്ണ  തേച്ച് മുടി നന്നായി മസാജ് ചെയ്തശേഷം വേണം ഹെന്ന ചെയ്യാൻ. ഹെന്നപ്പൊടിക്കൊപ്പം മുടിയുടെ ഗുണത്തിന് ആവശ്യാനുസരണം പലതരം വസ്തുക്കൾ ചേർക്കാം. മുടിക്ക് നിറം കിട്ടാൻ തേയിലപ്പൊടി, തണുപ്പു കിട്ടാൻ ഉണക്കനെല്ലിക്കാപ്പൊടി, മൃദുവാകാൻ തൈര്, താരനും പേനും അകറ്റാൻ ഷിക്കാക്കായി, കണ്ടീഷനിങ്ങിന് മുട്ടയുടെ വെള്ള എന്നിവ ചേർക്കാം.

അകാല നര മറയ്ക്കാൻ ഹെന്ന ഉപയോഗിക്കേണ്ടത് ഏത് രീതിയിലാണെന്നു  നോക്കാം..! റെഡ്ഡിഷ് ബ്രൗൺ നിറമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഹെന്നയുടെ കൂടെ അൽപം നാരാങ്ങാനീരും തൈരും തേയിലവെള്ളം തിളപ്പിച്ചാറിയതും ചേർത്ത് പേസ്റ്റ് തയാറാക്കുക. ഹെന്നയും ബ്ലാക്ക് കോഫിയും കുഴമ്പു രൂപത്തിലാക്കി മുടിയിൽ 3-4 മണിക്കൂർ പുരട്ടി ശേഷം കഴുകിക്കളയുക. ബർഗണ്ടി ഷേയ്ഡാണ് വേണ്ടതെങ്കിൽ ഈ ചേരുവയിൽ അൽപം ബീറ്റ്റൂട്ട് ജ്യൂസ് ചേർത്ത് ഹെന്ന പേസ്റ്റ് തയാറാക്കുക.

കൂടുതൽ കടുത്ത ഷേഡ് കിട്ടാൻ രണ്ടു കപ്പ് വെള്ളം തിളപ്പിച്ച് അതിൽ രണ്ടു ചെറിയ സ്പൂൺ ബ്ലാക് ടീ പൊടി ചേർത്ത് ഒരു കപ്പാക്കി തിളപ്പിച്ചെടുക്കുക. അതിനുശേഷം ഇത് തണുപ്പിക്കാൻ വെയ്ക്കുക. ഒരു ബീറ്റ്റൂട്ട് ചെറുതായി നുറുക്കി രണ്ടു കപ്പ് വെള്ളത്തിലിട്ട് തിളപ്പിച്ച് ഒരു കപ്പാക്കി കുറുക്കിയെടുത്ത് ഇതും ആറാൻ വെയ്ക്കുക. രണ്ടും തണുത്തു കഴിഞ്ഞാൽ അരിച്ചെടുത്ത് മികസ് ചെയ്യുക. ഒരു കപ്പ് ഹെന്ന പൗഡർ, മുട്ടയുടെ വെള്ള, ചെറിയ സ്പൂൺ ഒലിവ് ഓയിൽ എന്നിവ ചേർത്ത് മിശ്രിതമാക്കുക. ഈ മിശ്രിതം ആറു മണിക്കൂർ അടച്ചു സൂക്ഷിച്ചശേഷം തലയിൽ പുരട്ടാം. നാലു മണിക്കൂർ ഇത് തലയിൽ സൂക്ഷിച്ചാൽ മുടിക്ക് നല്ല നിറം കിട്ടും.

 

Back to top button