ദർശനയെ തേച്ചു , മായയെ തേച്ചു , എന്നിട്ട് നല്ലൊരു പെണ്ണിനെ കണ്ടപ്പോൾ കെട്ടി ;ഓടിട്ടിയിൽ എത്തിയപ്പോൾ സിനിമയുടെ അഭിപ്രായം മാറി ., ഹൃദയം തേപ്പ് കഥ !!!

പ്രണവ് മോഹൻലാൽ നായകനായി എത്തിയ ചിത്രം ആയിരുന്നു വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ഹൃദയം ‘. വൈശാഖ് സുബ്രമണ്യൻ നിർമ്മിച്ച ചിത്രത്തിൽ നായകൻറെ 18 മുതൽ 30 വയസ്സ് വരെയുള്ള ജീവിതം ആണ് കാണിക്കുന്നത് .ആദി , ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നി ചിത്രങ്ങൾക്ക് ശേഷം പ്രണവ് മോഹൻലാൽ നായകനായി എത്തുമ്പോൾ പ്രണവിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാണ് തിയറ്ററിൽ റീലിസ് ചെയ്ത ചിത്രം . ജനുവരി 1 ന് ആയിരുന്നു ചിത്രം ലോക വ്യാപകമായി റീലിസ് ചെയ്തത്.
തുടർന്നു ഫെബ്രുവരി 18 മുതൽ ചിത്രം ഓൺലൈൻ പ്ലാറ്റ്ഫോം ആയ ഹോട്ട്സ്റ്റാറിൽ സംപ്രേഷണം തുടങ്ങിയത് . എന്നാൽ ചിത്രം ഓൺലൈൻ റീലിസ് ആയതോടെ ഹൃദയം തേപ്പ് കഥയാണ് ഒരു വിഭാഗം ആളുകൾ പറയുന്നത് . ദർശന ആയിട്ടുള്ള പ്രണയം തകർന്നതോടെ മായയെ പ്രണയിക്കുകയും പിന്നിട് മായയെ തേച്ചശേഷം അരുൺ നിത്യയെ ആണ് വിവാഹം കഴിക്കുന്നത് . അതിനിടയിൽ കൊച്ചിയിൽ സുഹൃത്തിനൊപ്പം എത്തുമ്പോൾ മറ്റൊരു ചെറിയ പ്രണയവും നായകന് ഉണ്ടാവുന്നതായി കാണുന്നുണ്ട് .
ചിത്രത്തിൽ ദർശനക്കൊപ്പം സീനിയർസിന്റെ മുന്നിൽ കുടി നടന്നു പോകുന്ന സീൻ ദർശനായും അരുണും തമ്മിലുള്ള സ്നേഹത്തിൻറെ തുടക്കം കാണിക്കുന്ന മാസ്സ് സീൻ ആയിരുന്നു എങ്കിൽ കുടിയും ഓടിട്ടിയിൽ എത്തിയപ്പോൾ അത് വെറും ബോറൻ സീൻ എന്നുള്ള കാഴ്ചപ്പാടിലേക്കു മാറുകയാണ്. എന്നാൽ വിനീത് ശ്രീനിവാസൻ എന്ന സംവിധായകന്റെ ഏറ്റവും മികച്ച ചിത്രമായിരുന്നു .