Uncategorized

അശ്ലീല വെബ്‌സൈറ്റില്‍ സിനിമാ സീരിയല്‍ രംഗത്തെ നടിമാരുടെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങളും ചിത്രങ്ങളും; യുവാവ് അറസ്റ്റില്‍

മലയാളത്തിന്റെ പ്രമുഖ  സിനിമാ -സീരിയല്‍ നടിമാരുടെയും  അവതാരകരുടെയും ദൃശ്യങ്ങളും ചിത്രങ്ങളും മോര്‍ഫ് ചെയ്തു  അശ്ലീല വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്ത് പണവും മറ്റും സമ്പാദിച്ച നെടുമങ്ങാട് കരിപ്പൂർ  ഷീജാ ഭവനില്‍ സൂരജ് ദിനേഷ്(25) എന്ന  യൂവാവിനെ   പോലീസ് അറസ്റ്റ് ചെയ്യ്തു .

arrest
arrest

സീരിയല്‍-സിനിമാ രംഗത്തെ  ഏകദേശം 33 യുവതികളുടെ ചിത്രങ്ങളും ദൃശ്യങ്ങളും ഇയാള്‍ മോര്‍ഫ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവ അശ്ലീല വെബ്‌സൈറ്റില്‍ നല്‍കിയ ശേഷം ഈ ദൃശ്യങ്ങള്‍ കാണുന്നവരില്‍നിന്നു പ്രതി പണവും കൈപ്പറ്റിയിരുന്നു.

എഴാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള ഇയാള്‍ നന്നായി ഇംഗ്ലീഷ് സംസാരിച്ചാണ് കരാര്‍ ഉറപ്പിക്കുന്നത്. വട്ടിയൂര്‍ക്കാവ് സ്വദേശിനിയുടെ പരാതിയെത്തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

police arrest
police arrest

കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണറുടെ മേല്‍നോട്ടത്തില്‍ വട്ടിയൂര്‍ക്കാവ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എ.എസ്.ശാന്തകുമാര്‍, എഎസ്‌ഐ. കെ.ശ്രീകുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സന്ദീപ് ചന്ദ്രന്‍, സിവില്‍ പൊലീസ് ഓഫീസര്‍ പി.എസ്.രവി എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Back to top button