Current AffairsMalayalam Article

ശകുന്തളാദേവിക്ക് ശേഷമുള്ള ലോകത്തിലെ ഏറ്റവും വേഗമേറിയ മനുഷ്യ കാല്‍കുലേറ്റര്‍

മനുഷ്യ കംപ്യൂട്ടർ ശകുന്തള ദേവിക്ക് ശേഷം വീണ്ടും ഒരു മനുഷ്യ കാൽക്കുലേറ്റർ വന്നിരിക്കുകുയാണ്. ഹൈദരാബാദിലെ 21 കാരന്‍ നീലകണ്ഠ ഭാനു പ്രകാശ് ലോകത്തിലെ ഏറ്റവും വേഗതയേറിയ മനുഷ്യ കാല്‍ക്കുലേറ്ററായി മാറിയത്. ലണ്ടനില്‍ നടന്ന മൈന്‍ഡ് സ്പോര്‍ട്സ് ഒളിമ്ബ്യാഡില്‍ (എംഎസ്‌ഒ) നടന്ന മനകണക്ക്- ലോക ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കായി ആദ്യമായി സ്വര്‍ണം നേടിയ വ്യക്തിയാണ് നീലകണ്ഠ ഭാനു. ഡല്‍ഹി സര്‍വകലാശാലക്ക് കീഴിലെ സെന്റ് സ്റ്റീഫന്‍ കോളേജിലെ മാത്തമാറ്റിക്സ് (Hons.) വിദ്യാര്‍ഥി ഇതിനോടകം നിരവധി ലോക റെക്കോര്‍ഡുകളും 50 ലിംക റെക്കോര്‍ഡുകളും സ്വന്തമാക്കി കഴിഞ്ഞു.

ഭാനു പ്രകാശിന്റെ വാക്കുകൾ ഇങ്ങനെ

’13 രാജ്യങ്ങളില്‍ നിന്നുള്ള 29 മത്സരാര്‍ത്ഥികളെ, 57 വയസ്സ് വരെയുള്ള എതിരാളികളെ 65 പോയിന്റുകളുടെ വ്യക്തമായ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് ഞാന്‍ സ്വര്‍ണം നേടിയത്. എന്റെ വേഗത കണ്ട്, കൃത്യത സ്ഥിരീകരിക്കുന്നതിന് കൂടുതല്‍ കണക്കുകൂട്ടലുകള്‍ നടത്തണമെന്ന് ജഡ്ജിമാര്‍ ആവശ്യപ്പെട്ടു. ,” ഭാനു പ്രകാശ് പറഞ്ഞു. “വിഷന്‍ മാത്ത്” ലാബുകള്‍ തുടങ്ങുകയും ദശലക്ഷക്കണക്കിന് കുട്ടികളിലേക്ക് കണക്കിനെ എത്തിക്കുകയുമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

“എന്റെ ലക്ഷ്യം ഗണിത ലാബുകള്‍ രൂപീകരിക്കുക, ദശലക്ഷക്കണക്കിന് കുട്ടികളിലേക്ക് എത്തിച്ചേരുക, അവരെ കണക്കിനെ ഇഷ്ടപ്പെടുന്നവരാക്കി മാറ്റുക എന്നതാണ്. ഇന്ത്യയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിക്കുന്ന ഓരോ നാല് വിദ്യാര്‍ത്ഥികളില്‍ മൂന്ന് പേര്‍ക്കും അടിസ്ഥാന ഗണിതം മനസ്സിലാക്കുന്നതില്‍ പ്രശ്‌നമുണ്ട്. ഇന്ത്യയിലെ ഗ്രാമീണ സ്കൂളുകളില്‍ നിന്ന് കുട്ടികള്‍ പിന്മാറാനുള്ള രണ്ടാമത്തെ കാരണമാണ് കണക്കിനോടുള്ള പേടി”- അദ്ദേഹം പറഞ്ഞു.

“ലോകത്തിലെ ഏറ്റവും വേഗതയേറിയ മനുഷ്യ കാല്‍ക്കുലേറ്ററായി പ്രവര്‍ത്തിച്ചതിന് ഞാന്‍ 4 ലോക റെക്കോര്‍ഡുകളും 50 ലിംക റെക്കോര്‍ഡുകളും സ്വന്തമാക്കിയിട്ടുണ്ട്. ഒരു കാല്‍ക്കുലേറ്ററിനേക്കാള്‍ വേഗത്തില്‍ എന്റെ മസ്തിഷ്കം കണക്കുകള്‍ക്ക് ഉത്തരം നല്‍കുന്നു. സ്കോട്ട് ഫ്ലാന്‍സ്ബര്‍ഗ്, തുടങ്ങിയ ഗണിതശാസ്ത്ര പ്രതിഭകള്‍ ഒരിക്കല്‍ കൈവശം വച്ചിരുന്ന ഈ റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നത് വലിയ കാര്യമാണ്. ഇന്ത്യയെ ആഗോള ഗണിതശാസ്ത്രത്തില്‍ ഉള്‍പ്പെടുത്താന്‍ ഞാന്‍ എളിയ ശ്രമം നടത്തി ‘- ഭാനു പ്രകാശ് എഎന്‍ഐയോട് പറഞ്ഞു. ‘

‘ഓഗസ്റ്റ് 15 ന് നടന്ന ലണ്ടന്‍ 2020ലെ എം‌എസ്‌ഒയില്‍ ഞാന്‍ ഇന്ത്യയ്ക്കായി ഒരു സ്വര്‍ണ്ണ മെഡല്‍ നേടി. ഇതാദ്യമായാണ് ഇന്ത്യ സ്വര്‍ണ്ണ മെഡല്‍ നേടുന്നത്. മാനസിക നൈപുണ്യ, മൈന്‍ഡ് സ്പോര്‍ട്സ് ഗെയിമുകള്‍ക്കായുള്ള ഏറ്റവും അഭിമാനകരമായ അന്താരാഷ്ട്ര മത്സരമാണ് എം‌എസ്‌ഒ. ഇത് ശാരീരിക കായിക മേഖലയിലെ മറ്റേതൊരു ഒളിമ്ബിക് മത്സരത്തിനും തുല്യമാണ്, ‘- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുകെ, ജര്‍മ്മനി, യുഎഇ, ഫ്രാന്‍സ് ഗ്രീസ്, ലെബനന്‍ എന്നിവയുള്‍പ്പെടെ 13 രാജ്യങ്ങളില്‍ നിന്ന് 57 വയസ്സ് വരെയുള്ള 30 പേര്‍ പങ്കെടുത്തു. എം‌എസ്‌ഒ ആദ്യമായി നടന്നത് 1998 ലാണ്. ഭാനു പ്രകാശ് ഒരു ലെബനന്‍ മത്സരാര്‍ത്ഥിയേക്കാള്‍ 65 പോയിന്റ് മുന്നിലെത്തി.

Back to top button