CelebratiesFilm News

ആത്മഹത്യ ചെയ്യാൻ കയറിനു മുൻപിൽ നിക്കുമ്പോഴാണ് അത് സംഭവിച്ചത്

ചിത്രയെ കുറിച്ചു ഒരു ആരാധകൻ പറയുന്നതിങ്ങനെ ;

ലയാള സിനിമ ആസ്വാദകരുടെ പ്രിയപ്പെട്ട  വാനമ്ബാടിയാണ് ഗായിക കെ എസ് ചിത്ര. നിരവധി ഗാനങ്ങളാണ് ഗായിക പ്രേക്ഷകര്‍ക്കായി സമ്മാനിച്ചതും. ചിത്ര ചേച്ചിയുടെ ആ സ്വരം, ലാളിത്യമാർന്ന പെരുമാറ്റം, എപ്പോഴും   ചിരിച്ചുകൊണ്ടുള്ള  മുഖവും ആണ് പ്രേക്ഷകരുടെ ഇടയിൽ മറ്റുള്ള ഗായകരേക്കാൾ ചിത്രച്ചേച്ചിയെ വ്യത്യസ്ത ആക്കുന്നത്.മലയാളത്തിന് പുറമെ നിരവധി ഭാഷകളില്‍ ഗാനങ്ങൾ  ആലപിക്കാനുള്ള ഭാഗ്യം ചിത്രയെ തേടി എത്തിയിട്ടുമുണ്ട്. അടുത്തിടെയായിരുന്നു ചിത്രയെ തേടി പത്മഭൂഷണ്‍ പുരസ്‌കാരം എത്തിയത്. എന്നാല്‍ ഇപ്പോള്‍ കരിയറില്‍ തന്നെ വിസ്മയിപ്പിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ് ചിത്ര. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ചിത്ര മനസ്സ് തുറന്നത്.

ചിത്രയുടെ വാക്കുകള്‍,ആത്മഹത്യ ചെയ്യാന്‍ ഉറപ്പിച്ച്‌ കയറിനു മുന്നില്‍ നില്‍ക്കുമ്ബോഴാണത്രേ അടുത്ത വീട്ടിലെ റേഡിയോയില്‍ നിന്ന് അയാള്‍ ഒവ്വൊരു പൂക്കളുമേഎന്ന ഗാനം കേട്ടത്. അത് അയാളെ ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിച്ചുവെന്നാണ് പറയുന്നത്. ഇത്തരം അനുഭവങ്ങളെല്ലാം അത്ഭുതത്തോടെയാണ് കേട്ടിട്ടുള്ളത് ചിത്ര പറഞ്ഞു.കൂടാതെ തനിക്ക് ഇപ്പോള്‍ പാടാന്‍ ലഭിക്കുന്ന പാട്ടുകള്‍ കൂടുതലും ദു:ഖഗാനങ്ങളും ഭക്തിഗാനങ്ങളുമാണെന്ന് . മെലഡികളാണ് തനിക്ക് കൂടുതലായും പാടാന്‍ കിട്ടുന്നത് എന്നാൽ ഫാസ്റ്റ് നമ്ബറുകളോട് ഇഷ്ടക്കുറവൊന്നുമില്ല. ഗാനരംഗത്തെ പുതിയ രീതികള്‍ വ്യത്യസ്തമാണ്. പഴയതില്‍ നിന്നും കുറേയധികം മാറിപോയി.

പണ്ടുണ്ടായിരുന്ന പല നല്ല മര്യാദകളും ഇന്ന് നഷ്ടപ്പെട്ടതായി തോന്നിയിട്ടുണ്ട്. നമ്മള്‍ പാടിയ ഒരു ഗാനം സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ ആ വിവരം അറിയിക്കുന്ന പതിവെല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞു. പാടിയ പാട്ടുകളുടെ സി.ഡി റിലീസ് ചെയ്യുന്ന വിവരം മറ്റാരെങ്കിലും പറഞ്ഞ് വേണം പലപ്പോഴും അറിയാന്‍. മുന്‍പെല്ലാം കാസറ്റുകളുടേയും സി.ഡികളുടേയുമെല്ലാം കോപ്പി എത്തിച്ചു നല്‍കുന്ന പതിവുണ്ടായിരുന്നു, ആ രീതികളും മാറിപ്പോയി.- ചിത്ര പറഞ്ഞു.

റേഡിയോയില്‍ പാട്ടുകേള്‍ക്കുമ്ബോള്‍ പാടിയവരുടെ പേര് പറയാത്തത് എന്തുകൊണ്ടാണെന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്. പാട്ടുകാര്‍ക്ക് ലഭിക്കുന്ന വലിയ അംഗീകാരമായാണ് ഞാനതിനെ കാണുന്നത്. അതുകൊണ്ടുതന്നെ ഇന്ന് പ്രേക്ഷകർക്ക് പുതിയ ചില പാട്ടുകള്‍ റേഡിയോയിലൂടെ കേൾക്കുമ്പോൾ ആര് പാടിയതാണെന്ന് അറിയാന്‍ പ്രയാസമാണ്.

ഒരുപാട് പേര്‍ ഒന്നിച്ചിരുന്ന് വലിയൊരു കൂട്ടായ്മയിലൂടെയാണ് മുന്‍പെല്ലാം പാട്ടുകള്‍ സൃഷ്ടിച്ചിരുന്നത്. ടെക്‌നോളജിയുടെ വളര്‍ച്ച റെക്കോഡിങ് രീതിയില്‍ കാര്യമായ മാറ്റം വരുത്തി. പാട്ട് പൂര്‍ണമായി ഒരു സമയം റെക്കോര്‍ഡ് ചെയ്യുന്നില്ല. വാക്കുകളും വരികളുമെല്ലാം മുറിച്ചെടുത്ത് പല ഭാഗങ്ങളിലേക്ക് മാറ്റാം. ചെറിയ ബിറ്റുകളായിട്ടാണ് പുതിയ കാലത്ത് പാട്ടുകള്‍ സൃഷ്ടിക്കുന്നത്, ചിത്ര പറയുന്നു. എന്തായാലും സംഗീതരംഗത്തു വന്നിരിക്കുന്ന പുതിയ മാറ്റങ്ങൾ എത്രമാത്രം മറ്റുള്ളവരിൽ ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടെന്നു ചിത്രയുടെ വാക്കുകളിൽ വ്യക്തമാണ്.

Back to top button