Current AffairsMalayalam ArticleMalayalam WriteUps

എനിക്കും പറയാനുണ്ട് ചിലത്

സെലിബ്രറ്റി സ്ഥാനാർഥികളുടെ സാന്നിധ്യം കൊണ്ട് നിറഞ്ഞതാണല്ലോ വരും  തെരെഞ്ഞെടുപ്പുകാലം. സ്വന്തം മേഖലകളിൽ കഴിവു തെളിയിച്ചവരാണ് ഓരോ  സെലിബ്രറ്റികളും. സെലിബ്രറ്റികളെ മത്സരംഗത്തിറക്കാൻ രാഷ്nikesh-mukesh-veena-27-1459051112ട്രീയ പ്രസ്ഥാനങ്ങൾ
മത്സരിക്കുന്ന ഒരു സ്ഥിതിവിശേഷമാണ് ഇപ്പോൾ കാണുന്നത്, ജഗതീഷിൽ തുടങ്ങി നികേഷ് വരെ നീളുന്നു ആ പട്ടിക. ഇത്തരം സ്ഥാനാർഥികൾ മത്സരിക്കുന്ന ഈ തെരഞ്ഞെടുപ്പ് താരപൊലിമയിൽ മുങ്ങിക്കുളിച്ചതാണ് ഈ അവസരത്തിൽ എനിക്കും പറയാനുണ്ട് ചിലത്.
പൊതുപ്രവർത്തനം അഥവാ രാഷ്ടീയം എന്നത് ഭാരതത്തിൽ മാത്രം കണ്ടുവരുന്ന ഒരു തൊഴിലാണ്. പ്രത്യേകിച്ച് വിദ്യാഭ്യാസ യോഗ്യതയോ പ്രായമോ ഈ തൊഴിലിൽ ബാധകമല്ല എന്നതാണ് ഈ തൊഴിലിന്റെ ഏറ്റവും ganesh-jagadeesh.jpg.image.784.410വലിയ സവിശേഷത. വിദ്യാസമ്പന്നരായ പൊതു പ്രവർത്തകർ വളരെ കുറവാണ് അതുപോലെ തന്നെ ഭാരതത്തിലെ പൊതുപ്രവർത്തകരിൽ ദരിദ്രർ വളരെ വിരളമാണ്. പണത്തിന്റെയും അധികാരത്തിന്റെയും ആകെതുകയാണ് പൊതുപ്രവർത്തനം.പൊതുപ്രവർത്തനത്തിന്റെ അവസാന വാക്ക് എന്നത് അധികാരമാണല്ലോ. ഒരിക്കൽ അധികാരത്തിന്റെ തേൻഖനി നുണഞ്ഞാൽ അതിന്റെ മത്തുപിടിപ്പിക്കുന്ന ലഹരി ഓരോരുത്തരെയും വീണ്ടും അധികാര മോഹികളാക്കും , വീണ്ടും അധികാരത്തിലെത്താൻ അവർ കൊലപാതകം ഉൾപ്പെടെയുള്ള ഹീനകർമ്മങ്ങൽ ചെയ്യുന്നു. സമൂഹത്തിൽ അറിയപ്പെടുന്ന താരങ്ങൾ പൊതുപ്രവർത്തനത്തിലേക്ക് ഇറങ്ങുമ്പോൾ എന്താണ് പൊതുപ്രവർത്തനം എന്നതിനെപ്പറ്റി വ്യക്തമായ ധാരണയുണ്ടാവണം. വെള്ളിത്തിരയിലെ മായിക ലോകത്ത് നിന്നും പൊതുപ്രവര്ത്തനം എന്ന യാഥാർത്ഥ ലോകത്ത് കാലെടുത്തു വയ്ക്കുമ്പോൾ അടിപതറാനുള്ള സാധ്യത വളരെയേറെയാണ്. രാഷ്ട്രീയ പ്രസ്ഥാനങ്ങൾ സെലിബ്രറ്റികളെ  സ്ഥാനാർഥികളാക്കുമ്പോൾ പലതരത്തിലുള്ള വിപത്തുകൾ സംഭവിക്കുന്നത്. വ്യക്തമായ രാഷ്ട്രീയ ബോധമുള്ള സെലിബ്രറ്റികൾ വിരളമാണ്. ക്യാമറക്കുമുന്നിൽ നിന്ന് കോപ്രായം കട്ടുംപോലെയല്ല ജനങ്ങൾക്കിടയിൽ പ്രവര്ത്തിക്കുക എന്നത്. വാക്ച്ചാതുര്യം കൊണ്ട് ആരെയും ആർക്കും കൈയിലെടുക്കനാവും, എന്നാൽ പ്രവർത്തിച്ചു വിജയിപ്പിക്കുക എന്നതിലാണ് പൊതുപ്രവർത്തനത്തിന്റെ അടിത്തറ.
എന്തുകൊണ്ട് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ സെലിബ്രറ്റികളെ സ്ഥാനാർഥികളാക്കുന്നു?
21-bjp-congress-cpi
വളരയേറെ പ്രാധാന്യമുള്ള ഒരു ചോദ്യമാണിത്. കാലാകാലങ്ങളായി രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക്‌ വേണ്ടി പ്രവര്ത്തിക്കുന്ന യുവാക്കളെയും മറ്റു പ്രവര്ത്തകരെയും മറന്നാണ് ഒരു സെലിബ്രറ്റിക്ക് സീറ്റ് അനുവദിക്കുമ്പോൾ രാഷ്ട്രീയ പ്രസ്ഥാനനങ്ങൾക്ക് വ്യക്തമായ ധാരണകളും മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയും ഉണ്ടാകും.cpm തങ്ങളോട് അനുഭാവം പുലർത്തുന്ന സെലിബ്രറ്റികളെ പ്രസ്ഥാനത്തിന്റെ ബ്രാൻഡ്‌ അംബാസിഡർ ആക്കുമ്പോൾ സംഭവിക്കുന്നത്‌ രണ്ടു കാര്യങ്ങളാണ്. ഒന്ന് താരത്തിന്റെ യുവതീ യുവാക്കളടക്കമുള്ള  ആരാദകരെ തങ്ങളുടെ പ്രസ്ഥാനത്തിലേക്ക് ആകര്ഷിക്കുക. രണ്ട് മറ്റു രാഷ്ട്രീയ  പ്രസ്ഥാനത്തിലെ പ്രവർത്തകരും എന്നാൽ താരത്തിൻറെ ആരാദകരും താര സംഘടന പ്രവർത്തകരുമായ ആളുകളെ താരം അനുഭാവം പുലർത്തുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിലേക്ക് ആകർഷിക്കുകയും അവരുടെ വോട്ട് ഉറപ്പുവരുത്തുകയും ചെയ്യുക എന്നതും. സെലിബ്രറ്റികൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് പുതുമയുള്ള കാര്യമല്ല. ഉത്തരേന്ത്യയിലും ചില ദക്ഷിണേന്ത്യൻ  സംസ്ഥാനങ്ങളിലും പതിവ് കാഴ്ചയാണ്. നമ്മുടെ അയൽ  സംസ്ഥാനമായ തമിഴ് നാട്ടിലെ  രാഷ്ടീയപ്രമുഖർ പലരും വെള്ളിത്തിരയിൽ നിന്നും വന്നവരാണ്. എന്നാൽ അവരിൽ ഭൂരിഭാഗം പേരും ജനസമ്മതരും ധീർഘ വീക്ഷണമുള്ളവരുമാണ്.കേരളത്തിലെ നിലവിലെ സാഹചര്യമനുസരിച്ച്   സെലിബ്രറ്റികളായി
1 തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർ ജനഹിതമനുസരിച്ച് പ്രവർത്തിക്കുമോ എന്ന് കണ്ടറിയേണ്ടിരിക്കുന്നു. ഒട്ടുമിക്ക സെലിബ്രറ്റികൾക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങളോടുള്ള അനുഭാവവും പിന്നെ തെരഞ്ഞെടുപ്പുകാലത്തെ പ്രവർത്തനവും മാത്രമാണ് രാഷ്ട്രീയ രംഗത്തുള്ള അവരുടെ മുൻപരിചയം. ഒരു പക്ഷേ അവർ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുകയാണെങ്കിൽ വീണ്ടും അവർ പൊതുപ്രവർത്തനം ഉപേഷിച്ച് അവരവരുടേതായ മേഖലകളിൽ സജീവമാകാനുള്ള സാധ്യത വളരെയേറെയാണ്. പിന്നെ അവരെ പൊതുപ്രവർത്തന രംഗത്ത് കാണണമെങ്കിൽ അടുത്ത തെരഞ്ഞെടുപ്പു കാലം വരെ കാത്തിരിക്കേണ്ടിവരും, അതായാത്  ചുരുക്കിപ്പറഞ്ഞാൽ സീസണലായ പൊതുപ്രവർത്തനം.Congress-flag  തെരഞ്ഞെടുപ്പുകാലത്ത് മാത്രം പ്രത്യക്ഷപ്പെടുന്ന സ്ഥാനാർഥിളോട് എനിക്ക് വ്യക്തിപരമായി യാതൊരു താല്പര്യവുമില്ല, കാരണം രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക്‌ വേണ്ടി ആഹോരാത്രം പ്രവർത്തിക്കുന്ന യുവാക്കളെയും സാധാരണ പ്രവർത്തകരുടേയും അവസരം നഷ്ടപ്പെടുത്തിയാണ് ഓരോ സെലിബ്രറ്റികളും  തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന സാധാരണ പ്രവർത്തകർ ജനപ്രിയരും ജനഹിതമറിയുന്നവരുമായിരിക്കും. ഇവർ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഒരു പരിധി വരെയെങ്കിലും ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൽക്കു പരിഹാരമായേക്കാം.കേവലം രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ മുകൾത്തട്ടിലുള്ള നേതാക്കന്മാരുടെ വാക്കിനു വിലനല്കിയാണ് ഇത്തരം പ്രവർത്തകർ മനസില്ലാ മനസോടെ  ഈ സെലിബ്രറ്റികളുടെ വിജയത്തിനു  വേണ്ടി തെരഞ്ഞെടുപ്പു പ്രചരണ രംഗത്ത്  പ്രവർത്തിക്കുന്നത്.
Congress CPIM iuml
സെലിബ്രറ്റി സ്ഥാനാർഥികളോട് എനിക്ക് പറയാനുള്ളത്.
 
Mukesh_2293rs
1. പരപ്രേരണ കൂടാതെ ജനനന്മ മാത്രം ലക്ഷ്യമാകിയാണ് നിങ്ങൾ പൊതുപ്രവർത്തനത്തിനു ഇറങ്ങിയതെങ്കിൽ ഞാനുൾപ്പെടുന്ന യുവത്വം നിങ്ങൽക്കൊപ്പമുണ്ടാകും. പക്ഷേ നിങ്ങൾ അത് പിന്നീട് പ്രവർത്തിച്ചു തെളിയിക്കേണ്ടിവരും.
jagadish-malayalam-movie-actor-pics-182

2.സ്വന്തം മനസാക്ഷിയോട്  ചോദിക്കുക നിങ്ങൾക്ക് പറ്റിയ ജോലിയാണോ പൊതുപ്രവർത്തനം.

m-v-nikesh-kumar_0
 3. നിങ്ങൾ നിങ്ങളുടേതായ Ganesh-Kumarമേഖലകളിൽ കഴിവ് തെളിയിച്ചവരാണല്ലോ അതുകൊണ്ടു തന്നെ നിങ്ങൾക്ക് രാഷ്ട്രീയത്തിലൂടെയുള്ള
 പ്രശസ്തിയുടെ ആവശ്യമില്ല. പിന്നെ അധികാരമോഹവും പണവുമാണ്‌ ലക്ഷ്യമെങ്കിൽ ദയവായി ഈ രംഗത്ത് വരരുത്. കാലാകാലങ്ങളായി 

അധികാരത്തിലിരിക്കുന്നവർ  കഴുതകളായി മാറ്റിയ പാവം ജനങ്ങളുടെ നട്ടെല്ല് വെള്ളമാക്കി നിറച്ച പൊതു ഖജനാവാണ് നിങ്ങൾ കൊള്ളയടിക്കാൻ പോകുന്നത് എന്നൊരോർമ്മ വേണം.
4. ഓർക്കുക സ്വന്തംജീവിതത്തിന്റെ നല്ലൊരു പങ്കും bheeman-raghu.jpg.image.784.410രാഷ്ട്രീയ പ്രസ്താനങ്ങൾക്കായി   ബലിയർപ്പിച്ച ജനസമ്മതരായ പൊതുപ്രവർത്തകരുടെ അവസരം തട്ടിയെടുത്താണ് നിങ്ങൾ ഈ കൊപ്രായത്തിനിറങ്ങുന്നത് , അവരുടെ ചോരയുടെയും വിയപ്പിന്റെയും വില നിങ്ങൾ മാനിക്കേണ്ടാതായുണ്ട്.
veena-george-370x2525. വാചക കസ്സർത്ത് നടത്തി നിങ്ങൾക്ക് പൊതുജനത്തെ കൈയിലെടുക്കാനായെന്നു വരാം.പൊതുപ്രവർത്തനമെന്നതു വായാടിത്തരമല്ല,. മറിച്ച് ജനനന്മ ലക്ഷ്യമാക്കിയുള്ള പ്രവർത്തനത്തിലാണെന്നോർക്കുക.
sree
6.എല്ലാവരെയും എല്ലാ കാലവും പറ്റിക്കാനാവില്ല എന്നോർക്കുക. 
 
20140115-1
ആർത്തിരമ്പുന്ന ജനസാഗരത്തിനു മുന്നിൽ ഓരോ സ്ഥാനാർഥികളും തങ്ങളുടേതായ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ പ്രഖ്യാപിക്കുന്നു. ഈ വാക്കുകളെ വിശ്വസിച്ചവർ ഇത്തരം സ്ഥാനാർഥികളെ അധികാരത്തിലെത്തിച്ചെന്നു വരാം. പ്രായോഗികമായ വാഗ്ദാനങ്ങലെങ്കിലും സെലിബ്രറ്റി സ്ഥാനാർഥികൾക്ക് നിറവേറ്റാൻ കഴിഞ്ഞിരുന്നുവെങ്കിൽ നമുക്കിനിയെന്നും സെലിബ്രറ്റികളായ പൊതുപ്രവർത്തകരെ മതിയെന്ന തീരുമാനമെടുക്കേണ്ടിവരും. അഴിമതിക്കാരായ രാഷ്ട്രീയ പ്രവർത്തകരെയല്ല നമുക്കാവശ്യം നെഞ്ചോട് ചേർത്ത് വച്ച് ഇതാണ് ഞങ്ങളുടെ നേതാവ് എന്ന് പറയാനുള്ള നല്ല  ഒരു വ്യക്തിത്വത്തിനുടമയെയാണ് നമുക്കാവശ്യം. സ്വന്തം കീശ വീർപ്പിക്കുന്നതിനപ്പുറം ജനക്ഷേമമാകട്ടെ ഓരോ സെലിബ്രറ്റി സ്ഥാനാർഥികളുടെയും ലക്ഷ്യം എന്ന് നമുക്ക് പ്രത്യാശിക്കാം….. ഇനിയുള്ളത് 2016 മെയ് 19 നു ശേഷമുള്ള ദിനങ്ങൾ പറയട്ടെ….
 Photo credit: Google.com

Leave a Reply

Back to top button