CelebratiesFilm NewsNews

അദ്ദേഹത്തെ വിവാഹം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു; സായി പല്ലവി

സായി പല്ലവി തന്റെ മനസ്സ് തുറക്കുന്നു

2015ല്‍ അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം സംവിധാനം ചെയ്ത നിവിൻ പോളി നായകനായ പ്രേമം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സായ് പല്ലവി. അന്ന് ആ സിനിമയിൽ സായി ഉളവാക്കിയ ഒരു ഓളം ഇന്നും മലയാളി പ്രേക്ഷകരുടെ മനസ്സിൽ അങ്ങനെതന്നെ നിൽക്കുന്നു.. മലയാളത്തിലൂടെ ചുവട് വെച്ച്‌ താരം ഇന്ന് തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്.

2008ല്‍ തമിഴില്‍ ധാം ധൂം എന്ന ചിത്രത്തിലൂടെ അഭിനയരംഗതേക്ക് സായി പല്ലവി ചുവട് വക്കുന്നത്.., സൗത്ത്‌ ഇന്ത്യയിലെ ടെലിവിഷന്‍ ഡാന്‍സ്‌ റിയാലിറ്റി ഷോകളില്‍ നര്‍ത്തകിയായി പ്രവര്‍ത്തിച്ച ശേഷമാണ് അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. പ്രേമത്തിന് ശേഷം 2016-ല്‍ ദുല്‍ഖര്‍ സല്‍മാന്‍ന്റെ നായിക ആയി കലി എന്ന ചിത്രത്തിലും സായി അഭിനയിച്ചിരുന്നു. തെന്നിന്ത്യന്‍ സിനിമാലോകത്ത് കൈനിറയെ ആരാധകരുളള നടി തന്റെ ഇഷ്ടതാരത്തെ കുറിച്ച്‌ വെളിപ്പെടുത്തുകയാണ്.

ചെറുപ്പം മുതൽ താൻ അദ്ദേഹത്തെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചതായും നടി പറയുന്നു. നടിയുടെ ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറവലായിട്ടുണ്ട്. നടിപ്പിൻ നായകൻ സൂര്യയാണ് സായ് പല്ലവിയുടെ ആ പ്രിയപ്പെട്ട താരം. നടിയുടെ വാക്കുകള്‍ ഇങ്ങനെയാണ്. ചെറുപ്പം മുതലെ സൂര്യയുടെ കുടുത്ത ആരാധികയായിന്നു… താന്‍ സൂര്യയുടെ ചിത്രങ്ങള്‍ കണ്ടാണ് വളര്‍ന്നത്. അതിനാല്‍ തന്നെ നടനോടൊപ്പം എന്‍ജികെയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ വളരെ സന്തോഷമായെന്നും നടി പറയുന്നു. ചിത്രീകരണ സമയത്ത് തനിക്ക് നല്‍കിയ നിര്‍ദ്ദേശത്തെ കുറിച്ചും സായ് പല്ലവി പറഞ്ഞിരുന്നു. ചെറുപ്പത്തില്‍ തന്റെ പ്രിയപ്പെട്ട ഹീറോ സൂര്യയെ വിവാഹം ചെയ്യണമെന്നായിരുന്നു ആഗ്രഹമെന്നും സായ് പല്ലവി പറയുന്നു. കൂടാതെ സൂര്യയോടുള്ള ക്രഷിനെ കുറിച്ചും ഇപ്പോൾ ഒരു മടിയും കൂടാതെ താരം തുറന്ന് പറഞ്ഞിരിക്കുകയാണ്..

സൂര്യയോടൊപ്പം എന്‍ജികെയില്‍ താൻ അഭിനയിക്കുകയായിരുന്നില്ല എന്നും മറിച്ച് താൻ ജീവിക്കുകയായിരുന്നു എന്നുമാണ് സായി പറയുന്നത്…. അദ്ദേഹത്തോടുള്ള എന്റെ ഇഷ്ടം എന്നും അങ്ങനെത്തന്നെ ഉണ്ടാകുമെന്നും അടുത്ത ജന്മത്തിൽ സൂര്യയെ തനിക്ക് കിട്ടണേയെന്നു പ്രാര്ഥിക്കുമെന്നും സായി പറയുന്നു… ഇനിയും അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ അവസരം ലഭിക്കണേ എന്ന പ്രാർഥയാണ് തനിക്കുള്ളത് യെന്നും സായി തുറന്ന് പറയുന്നു…. 2019ല്‍ സൂര്യ- സായ് പല്ലവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സെല്‍വരാഘവന്‍ സംവിധാനം ചെയ്ത ചിത്രമാണ് എന്‍ജികെ. സൂര്യയ്ക്കും സായ് പല്ലവിക്കുമൊപ്പം ജഗപതി ബാബുവും രാകുല്‍ പ്രീത് സിങ്ങും പ്രധാന വേഷത്തിലെത്തുന്നുണ്ട്. നന്ദ ഗോപാലന്‍ കുമാരനെന്ന കഥാപാത്രത്തെയാണ് സൂര്യ ചിത്രത്തില്‍ അവതരിപ്പിചിരുന്നത്…

സോഷ്യൽ മീഡിയിൽ വളരെ ആക്ടിവയായ താരം തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്.. യാത്രകൾ ഇഷ്ടപെടുന്ന സായി കുടുംബവുമായി കൂടുതൽ യാത്രകൾ നടത്താറുണ്ട്.. ആന്തോളജി വിഭാഗത്തില്‍പ്പെട്ട പാവ കഥൈകളാണ് ഏറ്റവും ഒടുവില്‍ പുറത്തു വന്ന സായ് പല്ലവിയുടെ ചിത്രം. ഇനി അടുത്തതായി വിരാടപര്‍വ്വമാണ് സായ് പല്ലവിയുടെ ഏറ്റവും ഏറ്റവുംപുതിയ ചിത്രം.ദിവസങ്ങള്‍ക്ക് മുന്‍പ് ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തു വന്നിരുന്നു. ഏതായാലും സായിയുടെ അടുത്ത മലയാള ചിത്രത്തിനായി കാത്തിരിക്കുയാണ് മലയാളി പ്രേക്ഷകർ…..

Back to top button