ഞാൻ ആറ് വർഷം മുൻപ് ഇങ്ങനെയായിരുന്നു, കുടുംബവിളക്കിലെ ശീതൾ

വളരെ ഏറെ ജനശ്രദ്ധ നേടിയ കുടുംബവിളക്ക് എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അമൃത നായര്‍. സ്വന്തം പേരിനെക്കാൾ ശീതള്‍ എന്ന പേരിലാണ് പ്രേക്ഷകരുടെ ഇടയില്‍ ഇപ്പോള്‍ താരം കൂടുതൽ അറിയപ്പെടുന്നത്. അതെ പോലെ ഇന്ന് അമൃത മിനിസ്ക്രീന്‍ ആസ്വാദകരുടെ പ്രിയപ്പെട്ട മകളാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത് നടിയുടെ പഴയ ഒരു ചിത്രമാണ്. ഈ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത് അമൃത തന്നെയാണ്.

”കളഞ്ഞു പോയ എന്നെ തിരിച്ചു കിട്ടി. ലോക്ക് ഡൗണിന് നന്ദി. 2015 ലെ ഞാന്‍”… എന്ന് കുറിച്ചു കൊണ്ടാണ് നടി ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. നടിയുടെ പഴയ ചിത്രം വൈറലായിട്ടുണ്ട്. കമന്റുമായി ആരാധകര്‍ക്കൊപ്പം സഹപ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്. ഷിയാസ്, ശ്രീവിദ്യ, അവതാരകയായ വീണ മുകുന്ദന്‍ എന്നിവര്‍ നടിയുടെ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്. അമൃത തന്നെയാണോ ഇതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സഹോദരിയാണോ എന്നും ചോദിക്കുന്നുണ്ട്. അമൃത ഞെട്ടിച്ചുവെന്നും ആരാധകര്‍ പറയുന്നുണ്ട്.

കഷ്ടപ്പാടുകളും യാതനകളും തരണം ചെയ്താണ് അമൃത ഇന്ന് കാണുന്ന ശീതളായിമാറിയത്. തന്റെ അടുത്ത വലിയ ലക്ഷ്യം സിനിമയാണെന്നും അമൃത പറയുന്നു. അഭിനയ രംഗത്തേക്ക് വന്നപ്പോള്‍ എനിക്ക് ഒരു പിന്തുണയും ഉണ്ടായിരുന്നില്ല. ബന്ധുക്കള്‍ പോലും വളരെ മോശമായി സംസാരിച്ചു. പൊതുവെ എല്ലാവരും സിനിമയിലും സീരിയലിലും എത്തിയാല്‍ പിന്നെ പെണ്‍കുട്ടികളുടെ ജീവിതം തീര്‍ന്നുവെന്നാണല്ലോ കരുതുതുന്നത്. ഇപ്പോള്‍ നാട്ടില്‍ പോകുമ്ബോള്‍ എല്ലാവര്‍ക്കും വലിയ കാര്യമാണെന്നും നടി പറഞ്ഞിരുന്നു.

വളരെ സംഭവ ബഹുലമായി കുടുംബവിളക്ക് മികച്ച രീതിയിൽ മുന്നോട്ട് പോകുകയാണ്. റേറ്റിങ്ങില്‍ ആദ്യ സ്ഥാനത്ത് തന്നെ കുടുംബവിളക്കുണ്ട്. സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് പരമ്ബര സഞ്ചരിക്കുന്നത്. കുടുംബത്തിന് വേണ്ടി ജീവിച്ച സുമിത്രയെ ഭര്‍ത്താവ് കൈ ഒഴിയുന്നതും പിന്നീട് ഈ പാവം വീട്ടമ്മ നടത്തുന്ന അതിജീവനവുമാണ് പരമ്ബര. സുമിത്രയായി എത്തുന്നത് നടി മീര വാസുദേവാണ്. സുമിത്രയുടെ മകള്‍ ശീതള്‍ എന്ന കഥാപാത്രമാണ് അമൃത അവതരിപ്പിക്കുന്നത്.