വിവാഹം കഴിയാത്തത് ഓര്‍ത്ത് ഞാന്‍ വിഷമിച്ചു, അപ്പോൾ ആ ചോദ്യങ്ങൾ എന്നെ പരിഭ്രാന്തയാക്കി, സമീറ റെഡ്ഡി

ബോളിവുഡിലും തെന്നിന്ത്യയിലും ഒരു കാലത്ത് ഒരു പോലെ നിറഞ്ഞു നിന്നിരുന്ന താരമാണ് സമീറ റെഡ്ഡി. വിവാഹശേഷം അഭിനയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയിലെ സൂപ്പര്‍സ്റ്റാറാണ് സമീറ. താരത്തിന്റെ നിലപാടുകളാണ് വ്യത്യസ്തയാക്കുന്നത്. ബോഡി ഷെയ്മിങ്ങിനെക്കുറിച്ചും പ്രസവശേഷം സ്ത്രീകള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചുമെല്ലാം തുറന്നെഴുതാറുണ്ട്. ഇപ്പോള്‍ വിവാഹജീവിതത്തിലേക്ക് കടക്കാന്‍ സ്ത്രീകള്‍ അനുഭവിക്കേണ്ടി വരുന്ന സമ്മര്‍ദ്ദത്തെക്കുറിച്ചാണ് സമീറ പറയുന്നത്. എന്നാണ് വിവാഹം കഴിക്കുന്നത് എന്ന ചോദ്യം താന്‍ നേരിട്ടിട്ടുണ്ടെന്നാണ് താരം കുറിച്ചത്. ഇത് തന്നെ എത്രത്തോളം പരിഭ്രാന്തയാക്കിയിട്ടുണ്ടെന്നും താരം വ്യക്തമാക്കുന്നു. ഗര്‍ഭിണിയായിരുന്ന സമയത്ത് ഭര്‍ത്താവിനൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് താരത്തിന്റെ പോസ്റ്റ്.

സമീറ റെഡ്ഡിയുടെ കുറിപ്പ് വായിക്കാം
എന്നാണ് നിങ്ങള്‍ വിവാഹം കഴിക്കുന്നത്? എന്നാണ് നിങ്ങള്‍ക്ക് കുട്ടികളുണ്ടാകാന്‍ പോകുന്നത്? ഈ ചോദ്യങ്ങള്‍ അഭിമുഖീകരിക്കുമ്ബോഴെല്ലാം ഞാന്‍ പരിഭ്രാന്തയാകുമായിരുന്നു. പ്രത്യേകിച്ച് 35ല്‍ എത്തിയപ്പോള്‍. ഇതുവരെ വിവാഹിതയാകാത്തതോര്‍ത്ത് തളര്‍ന്നു പോയ സമയത്തെക്കുറിച്ച് ഓര്‍ക്കുന്നു. പങ്കാളിയെ കണ്ടെത്തി, കുട്ടികള്‍ക്ക് ജന്മം നല്‍കി പൂര്‍ണയാകുന്നതിന് വേണ്ടി സ്ത്രീകള്‍ക്കുമേലെ വലിയ സമ്മര്‍ദ്ദമാണ് ചെലുത്തുക. മാനസികമായി ഈ കള്ളികളിലെല്ലാം ടിക്ക് ചെയ്യണം. ഇത് വളരെ സമ്മര്‍ദ്ദമേറിയതാണ്. അവസാനം വിവാഹം കഴിഞ്ഞാല്‍ കുട്ടികളുണ്ടാകുന്നതുവരെ ചോദ്യങ്ങളാണ്. അതിനു ശേഷം അടുത്ത കുഞ്ഞിനെക്കുറിച്ചാവും ചോദിക്കുക. ഇതിനെല്ലാം നമ്മള്‍ ഉത്തരം നല്‍കേണ്ടതായി വരും. ഒറ്റക്ക് ജീവിക്കുന്ന നിരവധി സ്ത്രീകള്‍ അവര്‍ ജഡ്ജ് ചെയ്യപ്പെടുമ്ബോള്‍ തോന്നുന്നതിനെക്കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ട്്. സ്ത്രീ ശാക്തീകരണത്തിനായി ചിന്തകളില്‍ എന്തു മാറ്റണമാണ് കൊണ്ടുവരേണ്ടത്. ജീവിതത്തിലെ തീരുമാനങ്ങള്‍ ഭയത്തിലോ തുടക്കത്തിലോ എടുക്കേണ്ടതല്ല. നമുക്ക് പിന്തുണയാണ് ലഭിക്കുന്നതെന്ന് ഉറപ്പാക്കൂ, അല്ലാകെ വിധിക്കപ്പെടുകയല്ല.