CelebratiesFilm NewsNews

ആ ദിവസം ഞാന്‍ അഭിനയം നിര്‍ത്തും; മോഹന്‍ലാല്‍ പറയുന്നു

ഇത്രയും നാൾ ചെയ്ത റോളുകളിൽ ജോർജ്കുട്ടിയാണ് എനിക്ക് മനസിലാക്കാൻ സാധിക്കാത്തത്

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍-ജീതു ജോസഫ് കൂട്ടുകെട്ടിന്റെ ദൃശ്യം 2. ഫെബ്രുവരി 19ന് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുകയാണ്. ചിത്രത്തിന്റെ ട്രെയിലറിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ചുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.

ഇത്രയും കാലത്തിനിടെ താന്‍ നിരവധി കഥാപാത്രങ്ങള്‍ ചെയ്തെന്നും, എന്നാല്‍ ജോര്‍ജ് കുട്ടി എന്ന കഥാപാത്രത്തെ തനിക്ക് ഇതുവരെ മനസിലാക്കാന്‍ സാധിച്ചിട്ടില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. ജോര്‍ജ് കുട്ടി എപ്പോള്‍ എങ്ങനെ പെരുമാറുമെന്നോ അയാള്‍ എന്ത് ചിന്തിക്കുന്നുവെന്നോ തനിക്ക് അറിയില്ലെന്നും മോഹൻലാൽ പറയുന്നു.

മലയാളികളുടെ അഹങ്കാരവും അലങ്കാരവുമാണ് മോഹന്‍ലാല്‍ എന്ന നടന്‍. ക്യാമറയ്ക്ക് മുന്നില്‍ എത്തുമ്ബോള്‍ മോഹന്‍ലാലിന്റെ വിരലുകള്‍ പോലും അദ്ദേഹത്തോടൊപ്പം അഭിനയിക്കും എന്നാണ് പല മുതിര്‍ന്ന സംവിധായകരും പറഞ്ഞിട്ടുള്ളത്. കാരണം ഒരു ജോലി എന്നതിലുപരി മോഹന്‍ലാല്‍ എന്ന നടന് അഭിനയം അദ്ദേഹത്തിന്റെ പാഷനാണ്. എന്നാല്‍ എന്ന് അതൊരു ജോലി ആയി തോന്നുന്നുവോ അന്ന് താന്‍ അത് അവസാനിപ്പിക്കും എന്നാണ് അദ്ദേഹം പറയുന്നത്.”ഇത് ഒരു ജോലിയാണെന്ന് തോന്നുന്ന ദിവസം, അഭിനയം നിര്‍ത്തുമെന്ന് ഞാന്‍ സത്യം ചെയ്യുന്നു,” അദ്ദേഹം പറഞ്ഞു…….

ദൃശ്യം 2 ട്രെയ്ലറിൽ നിന്നും നമുക്ക് മനസിലാക്കാൻ സാധിക്കുന്നത് “ജോര്‍ജ് കുട്ടിയുടെയും കുടുംബത്തിന്റെയും കഥ എവിടെ നിര്‍ത്തിയോ അവിടെ നിന്ന് മുന്നോട്ട് കൊണ്ടുപോകുന്നു എന്നാണ്.. ജീത്തു ജോസഫ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ മീനയാണ് നായിക. സിദ്ദിഖ്, ആശാ ശരത്, മുരളി ഗോപി, അന്‍സിബ, എസ്തര്‍, സായികുമാര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ‘ദൃശ്യം 2’ നിര്‍മ്മിക്കുന്നത് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ്.

അതുമാത്രമല്ല മലയാളികൾ ഈ വര്‍ഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന സിനിമകളിലൊന്ന് റിലീസ് ചെയ്യുന്നതിന് ആമസോണ്‍ പ്രൈം വിഡിയോയുമായി സഹകരിക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനാണെന്നും. ലോകമെമ്ബാടുമുള്ള കാഴ്ചക്കാര്‍ ദൃശ്യത്തിന്റെ തുടര്‍ച്ചയ്ക്കായി ക്ഷമയോടെ കാത്തിരുന്നതായി നമുക്കറിയാംമെന്നും – ദൃശ്യം 2 സ്നേഹത്തിന്റെ അധ്വാനമാണ്. അതിനാല്‍ നിങ്ങളുടെ കുടുംബത്തോടൊപ്പം പ്രിയപ്പെട്ടവരുമൊന്നിച്ച്‌ നിങ്ങളുടെ വീടുകളുടെ സുരക്ഷയില്‍ ഇരുന്ന് തന്നെ ചിത്രത്തെ ആസ്വദിക്കൂ.” എന്നും മോഹന്‍ലാല്‍ പറയുന്നു…….

Back to top button
mega888 apk