Malayalam Article

“മരണമെങ്കിലും തേച്ച വീട്ടിൽ കിടന്ന് ആയിരുന്നെങ്കിൽ” അച്ഛന് കൊടുത്ത വാക്ക്, ആ വാശിയിൽ ഉയർന്ന വീട് .

ജീവിതത്തിൽ മനസ്സ് വെച്ചാൽ നടക്കാത്തതായിവേറെ ഒന്നുമില്ല

ഒരായുസിന്റെ സ്വപ്നമാണ് പലർക്കും വീട്. ഉറുമ്പ് കൂനകൂട്ടും പോലെ ചേർത്തുവച്ച് ഉണ്ടാക്കുന്ന സ്വർഗങ്ങൾ. കണ്ണീരിന്റേയും വിയർപ്പിന്റേയും കഷ്ടപ്പാടിന്റേയും കഥ പറയാനുണ്ടാകും ചില വീടുകൾക്ക്. ടാർ ഷീറ്റ് ഇട്ട് ചോർന്ന് ഒലിക്കുന്ന വീട്ടിൽ നിന്നും സ്വന്തമായി അടച്ചുറപ്പുള്ള ഒരു വീട്ടിലേക്ക് ചേക്കേറിയ വൈജേഷിനും പറയാനുള്ളത് ഇതേ കഥ.

ഒരു തേച്ച വീടിനുള്ളിൽ കിടന്നിട്ട് ചത്താൽ മതിയാരുന്നു’ എന്ന അച്ഛന്റെ വാക്കുകളെ ഊർജ്ജമാക്കി പ്രതിസന്ധികളോട് പോരാടി വൈജേഷ്. അക്കഥ ഹൃദ്യമായ കുറിപ്പിന്റെ രൂപത്തിലാണ് വൈജേഷ് പങ്കുവയ്ക്കുന്നത് 23 വർഷത്തെ കാത്തിരിപ്പിൻ്റെ കഥ.

sheet house
sheet house

ആ ഭിത്തിയിൽ ചാരി ഇരിക്കല്ലെ കൊച്ചെ തലയിലെ അഴുക്ക് പറ്റും, എൻ്റെ മോൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയതാ .വൈദ്യുതിയോ വെളിച്ചമോ ഒന്നും ഇല്ലാതിരുന്ന കാലത്ത് അയൽവക്കത്തെ വീട്ടിൽ ടി.വി കാണാൻ പോകുന്നത് പതിവായിരുന്നു. അവിടെ തറയിൽ ഭിത്തിയോട് ചേർന്ന് ഇരിക്കുമ്പോൾ എൻ്റെ അമ്മ നേരിടേണ്ടി വന്നിരുന്ന സ്ഥിരം പല്ലവി ആയിരുന്നു.

ടാർ ഷീറ്റ് ഇട്ട് ചോർന്ന് ഒലിക്കുന്ന വീട്ടിൽ മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ ഉറങ്ങാതെ ചോർച്ച ഇല്ലാത്ത സ്ഥലങ്ങളിലേക്ക് മാറ്റി മാറ്റി കിടത്തിയായിരുന്നു അച്ഛനും അമ്മയും ഞങ്ങളെ വളർത്തിയത്. പല നാളുകൾ പട്ടിണി കിടന്നിട്ടുണ്ട്, പലരുടെയും കടുപ്പിച്ച വാക്കുകൾക്ക് മുന്നിൽ തല താഴ്ത്തി നിന്നിട്ടുണ്ട്. ബ്ലേഡിന് പൈസ എടുത്ത് ഒരാഴ്ച മുടങ്ങിയാൽ ചീത്ത പറയുന്ന അണ്ണാച്ചിയേ പേടിച്ച് ഒളിച്ചിരുന്നിട്ടുണ്ട്??. അങ്ങനെ ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിച്ചു.

നല്ലയൊരു വീട് ഇല്ലാത്തത് കൊണ്ട് പഠിക്കുന്ന കാലത്ത് ഓരോ കൂട്ടുകാരെയും വീട്ടിലേക്ക് വിളിക്കാൻ നാണക്കേട് ആയിരുന്നു (ഊതി കുടിക്കാൻ കഞ്ഞി ഇല്ലേലും ഭയങ്കര അഭിമാനി ആയിരുന്നു.ഒരിക്കലും പ്രവാസി ആവില്ല എന്നുറപ്പിച്ച ഞാൻ degree ക്ക് ശേഷം നൈസ് ആയിട്ട് തേഞ്ഞു.? 2018 ഓഗസ്റ്റ് 15 ന് നമ്മുടെ സ്വാതന്ത്ര്യദിനത്തിൽ ഒരു പ്രവാസി ആയി മാറി

new house
new house

അമ്മയ്ക്ക് ഒരു സ്വർണ്ണമാല, 4 പേര് വന്നാൽ നാണക്കേടില്ലാതെ കേറിയിരിക്കാൻ പറയാൻ ഒരു കൊച്ചു വീട്” ഇതായിരുന്നു മോഹം ആദ്യ ലീവിന് പോയപ്പോൾ തന്നെ മാല എന്ന ആഗ്രഹം സാധിച്ചു. നാട്ടിൽ എത്തിയ എന്നോട് ഒര ദിവസം അത്താഴം കഴിഞ്ഞ് അച്ഛന്റെ കമന്റ് ”ഒരു തേച്ച വീടിനുള്ളിൽ കിടന്നിട്ട് ചത്താൽ മതിയാരുന്നു” എന്ന്. പിന്നീട് വാശി കൂടി. എന്ത് വന്നാലും വീട് വയ്ക്കണം എന്ന ആഗ്രഹമായി.

അങ്ങനെ ഞാനും ഏട്ടനും കൂടി പ്ലാൻ ഇട്ട് ലീവ് തീർന്ന് തിരിച്ച് പോരുന്നതിന് മുൻപ് തന്നെ വീടിൻ്റെ പണികൾ തുടങ്ങി വച്ചു. ഇടയിൽ ഒരുപാട് struggle ചെയ്തു. അപ്പോഴെല്ലാം സഹായിക്കാനായി ഒരുപാട് സുഹൃത്തുക്കൾ കൈത്താങ്ങായി നിന്നു. കുറച്ച് കടം ഉണ്ടായി എന്നിരുന്നാലും ഇന്നലെ ആയിരുന്നു ആ സുദിനം. ദൈവത്തിൻ്റെ അനുഗ്രഹം കൊണ്ട് ഞങ്ങളും ഒരു കൊച്ചു വീട് സ്വന്തമാക്കി.? പപ്പയും അമ്മയും അവർ ആഗ്രഹിച്ച സ്വപ്നത്തിലേക്ക് കാലെടുത്ത് വച്ചു.

Back to top button

Office Lizenz Kaufen Windows 10 pro lizenz kaufen Office 2019 Lizenz Office 365 lizenz kaufen Windows 10 Home lizenz kaufen Office 2016 lizenz kaufen office lisans satın al office 2019 satın al