Celebraties

അങ്ങനെയുണ്ടെങ്കിൽ അത് പുറത്ത് കാണിക്കില്ല, തുറന്ന് പറഞ്ഞ് മേജർ രവി

മലയാള സിനിമാ രംഗത്തിലെ പ്രമുഖ നടനും അതെ പോലെ തന്നെ  വളരെ മികച്ച സംവിധായകനുമായ മേജര്‍ രവി തനിക്ക് കുടുംബത്തോട് അറ്റാച്ച്‌മെന്റ് ഉണ്ടെങ്കിലും അതങ്ങനെ പുറത്തു കാണിക്കാറില്ലെന്ന്  വളരെ വ്യക്തമായി തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്.

major ravi
major ravi

‘മകനോട് ആയാലും ശരി എനിക്ക് അങ്ങനെ കാണിക്കാന്‍ ഒന്നും അറിയില്ല. എപ്പോഴും കെട്ടിപ്പിടിച്ച്‌ മോനേ എന്നൊന്നും വിളിക്കില്ല. അതൊരുപക്ഷെ പ്രൊഫഷന്റെ ആയിരിക്കാം. മകന്‍ ജനിച്ച സമയത്ത് ഞാന്‍ കമാന്‍ഡോസ് വിഭാഗത്തിലായിരുന്നു ജോലി നോക്കിയിരുന്നത്. അന്ന് എന്‍.എസ്.ജി എന്ന് പറയുന്നത് ഏതു നിമിഷവും ജാഗരൂകരായി പ്രവര്‍ത്തിക്കേണ്ട സമയമായിരുന്നു. പഞ്ചാബ്, കശ്മീര്‍, എല്‍ടിടിഇ സംഘര്‍ഷങ്ങള്‍ എന്നിവ നിലനില്‍ക്കുന്ന കാലമായിരുന്നു അത്. ഒരു ദിവസമോ രണ്ട് ദിവസമൊക്കെയേ വീട്ടില്‍ നില്‍ക്കാന്‍ പറ്റിയിട്ടുള്ളു. പോകുന്ന പോക്കില്‍ തിരിച്ചു വരാന്‍ പറ്റുമോ എന്ന് തന്നെ ഉറപ്പില്ലായിരുന്നു. അതുകൊണ്ട് വീട്ടില്‍ ഒരു കുട്ടി വളര്‍ന്നുവരുന്ന സമയത്ത് കൂടുതല്‍ അറ്റാച്ച്‌മെന്റിലേക്ക് പോയിട്ടില്ല. അതായിരിക്കാം അങ്ങനൊരു അകല്‍ച്ചയുണ്ടാക്കിയത്’, മേജര്‍ രവി പറഞ്ഞു.

major ravi.2
major ravi.2

ആ അകല്‍ച്ചയുടെ അര്‍ത്ഥം മകനോട് സ്‌നേഹമില്ല എന്നല്ലെന്നും ഇത്തരം കാണിക്കലുകളോട് താത്പര്യമില്ലാത്തതിനാലാണെന്നും അദ്ദേഹം പറഞ്ഞു. കേള്‍ക്കുന്നയാള്‍ക്ക് ചിലപ്പോള്‍ തനിക്ക് വട്ടാണെന്ന് തോന്നും. പക്ഷെ ഇതാണ് തന്റെ ക്യാരക്ടര്‍ എന്നേ അവരോട് പറയാനുള്ളുവെന്നും മേജര്‍ രവി വ്യക്തമാക്കി.

facebook follower kaufen

Back to top button