ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിലെ അനുഷ്ട്ടാനമായ കലാരൂപമായ കുത്തിയോട്ടം എന്തിനാണ് നടത്തുന്നത്?
കുത്തിയോട്ടം എന്ന കലാരൂപം ഉടലെടുത്തതിന് പിന്നിലെ കഥ

ഭഗവതിയെ ഉപാസിക്കുന്നതിനും പ്രീതിപ്പെടുത്തുന്നതിനും വേണ്ടിയാണ് ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിൽ കുത്തിയോട്ട അനുഷ്ട്ടാനം നടത്തുന്നത്. ആചാരഅനുഷ്ട്ടാനങ്ങൾ കൊണ്ടും ആതിഥിയ മര്യദകൾ കൊണ്ടും വളരെ സ്രെഷ്ട്ടംമായ ഒരു ക്ഷേത്ര അനുഷ്ട്ടാന കലാ രൂപമാണ് കുത്തിയോട്ടം . AD 12 നൂറ്റാണ്ടോ കൂടിയാണ് കുത്തിയോട്ടത്തിന്റെ തുടക്കമെന്ന് കരുതുന്നു. കേരളത്തിലെ വിവിധ ഭദ്രകാളിക്ഷേത്രങ്ങളിൽ ഈ അനുഷ്ട്ടാനത്തിന് പ്രാധാന്യ൦ ഉണ്ടെങ്കിലും. ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ കുത്തിയോട്ടത്തിന് കൂടുതൽ അനുഷ്ട്ടാന പ്രാധാന്യ൦ സിദ്ധിച്ചിട്ടുള്ളതായി കാണാം.ആത്മസമർപ്പണമാണ് കുത്തിയോട്ടത്തിന്റെ കാതലായ അംശം.
കുത്തിയോട്ടഅനുഷ്ട്ടാനം നേർന്നയാളിന്റെ വസതിയിലോ അയാൾ നിചയിക്കുന്ന ഭവനത്തിലോ പന്തലിട്ട് ദേവിയെ കുടിയിരുത്തി 7 ദിവസം പ്രതേക ആചാരനിഷ്ട്ടയോട് കൂടി മാത്രമേ ഇവിടെ കുത്തിയോട്ട അനുഷ്ട്ടാനം നടത്താൻ പാടുള്ളു .അനുഷ്ട്ടാനം നേർന്നയാളാണ് കുത്തിയോട്ടം നടത്തുന്നതെങ്കിലും ഒരു പ്രദേശത്തെ നാനാജാതി മതസ്ഥരും സമ്മേളിക്കുന്ന ഒരു ഉത്സവമാണ് കുത്തിയോട്ടം. കുംഭ മാസത്തിലെ ശിവരാത്രി നാളിൽ സന്ധ്യയ്ക്ക് ദീപാരാധനയോടെ ആരംഭിച്ച് ഭരണി ദിവസം ഘോഷയാത്രയായി ക്ഷേത്രത്തിലെത്തി ചൂരൽ മുറിയൽ ചടങ്ങോടെ ഭഗവതിക്ക് സമർപ്പിക്കുന്നതോടെ കുത്തിയോട്ട അനുഷ്ട്ടാനം പൂർണമാകുന്നു. സത്സന്താനലബ്‌ധിക്കും ഐശ്വര്യ ബ്‌ധിക്കുംമായിയാണ് കുത്തിയോട്ട അനുഷ്ട്ടാനം നടത്തി വരുന്നത്.കുത്തിയോട്ട അനുഷ്ട്ടാനം നേരുന്ന ഏതൊരു ഭക്തനും തന്റെ കൈവശമുള്ള പണത്തിന്റെ തോത് അനുസരിച്ച് വിതാനം കൂട്ടിയും കുറച്ചും ഈ അനുഷ്ട്ടാനം നടത്താവുന്നതാണ്.ഭക്തിയും വിശ്വാസവും വിനയവും സമർപ്പണവുമാണ് പ്രാധാന്യ൦.
എന്തായാലും വിശ്വാസങ്ങളും ആചാരങ്ങളും ഭക്തിയും കലയും സമനോയിക്കുന്ന ചെട്ടികുളങ്ങര കുത്തിയോട്ടം പോലെ മറ്റൊരു കലാരൂപം ലോകത്തെവിടെയും ഉണ്ടാകുമെന്ന് തോന്നുന്നില്ല.