National News

യൂ പി യിൽ ഓക്‌സിജൻ ക്ഷാമം അതിരൂക്ഷം ..

യോഗിയുടെ യൂ  പി സ്വർഗം ആണ് . അവിടെ ഒന്നിനും ക്ഷാമം ഇല്ല  .ഓക്‌സിജനും മറ്റു ആവിശ്യ സൗകര്യങ്ങളും ആവശ്യത്തിൽ അധികം ഉണ്ട് .  എന്താണല്ലേ  , ശെരിക്കും യോഗി ആദിത്യനാഥ് ആരെയാണ് മണ്ടന്മാരാകുന്നത് . ആരോടാണ് യാഥാർഥ്യം മറച്ചുപിടിക്കാൻ നോക്കുന്നത് .ഇതുകൊണ്ടു യോഗി എന്താണ് നേടിയത്  .

യൂ  പി യുടെ അവസ്ഥ ദയനീയമാണ്  . ആശുപത്രികളിൽ  ഓക്‌സിജൻ ക്ഷാമം അതിരൂക്ഷമാവുകയാണ്  . കോവിഡ്  ബാധിച്ച ഒന്ന് ശ്വസിക്കാൻ പോലും കഴിയാതെ എത്തുന്നവരോട്  നിങ്ങൾക്ക്  ഇവിടെ തരാൻ  ഓസ്‍യ്ഗൻ ഇല്ല വേണമെങ്കിൽ നിങ്ങൾ സ്വയം കണ്ടത്തെണം എന്ന് പറയണ്ട അവസ്ഥയിൽ എത്തിക്കഴിഞ്ഞിരിക്കുകയാണ് യൂ  പി ആശുപത്രികൾ .  കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നോ യൂ  പി സർക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു വിധ സഹായവും ഈ പാവങ്ങൾക്ക് ലെഭിക്കുന്നില്ല .

യൂ  പി യിൽ ഒരു  പ്രശ്നവും  ഇല്ല   . ഓക്‌സിജൻ ലഭ്യത എല്ലായിടത്തും ഉറപ്പു വരുത്തിയിട്ടുണ്ട് . യുപിയിൽ ആരും തന്നെ മരിച്ചു വീഴുന്നില്ല  എന്നാണ് യോഗിയുടെ വാധം  . പക്ഷേ  ഇങ്ങനെ  സമൂഹത്തിന്റെ കണ്ണിൽ പൊടിവാരിയിടുന്ന  ഒരു മുഖ്യമന്ത്രിയുള്ള സംസ്ഥാനത്തെ ജനങ്ങളുടെ  സ്ഥിതി  ചിന്തിക്കുന്നതിലും ഭയാനകമാണ്  .

ആഴ്ചകൾ പിന്നിട്ടിരിക്കുകയാണ്     യൂ  പി യിൽ ഓക്‌സിജൻ ക്ഷാമം അതി രൂക്ഷമായിട്ട്  . ആഗ്രയിലെ പ്രഭ ആശുപത്രി ,  ഭഗവതി ആശുപത്രി തുടങ്ങിയ  നഗരത്തിലെ വിവിധ ആശുപത്രികളിൽ ആണ്  ഓക്‌സിജൻ ക്ഷാമം നേരിട്ടതായുള്ള റിപോർട്ടുകൾ പുറത്തു വന്നത് . ഇന്ത്യ ടുഡേ ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത് . ഓക്‌സിജൻ ലെഭിക്കുമെങ്കിൽ എങ്ങനെയെങ്കിലും സംഘടിപ്പിക്കു എന്നാണ് ആശുപത്രി അധികൃതർ  രോഗികളുടെ ബന്ധുക്കളോട്  ആവശ്യപ്പെടുന്നത് . കാരണം ഹോസ്പിറ്റൽ അധികൃതർ നിസ്സഹായരാണ് . ആഗ്രയിലെ പ്രഭ ആശുപത്രിയിൽ നൂറിൽ അധികം രോഗികൾ ചികിത്സയിൽ കഴിയുന്നുണ്ട് . ഇവർക്കെല്ലാം തന്നെ ഓക്‌സിജനും ആവശ്യമാണ് . ഈ ആവശ്യം ഉന്നയിച്ചു ബന്ധപ്പെട്ട സർക്കാരിന് പലതവണ കത്തുകൾ   അയച്ചിട്ടും മെയിൽ ചെയ്തിട്ടും ഒന്നും തന്നെ യാതൊരു  വിധത്തിൽ ഉള്ള സഹായങ്ങളും ലഭിച്ചില്ല .

ചാണക സ്പ്രേയും ചാണക കേക്കും ഗോമൂത്രവും കുടിച്ചാൽ കോവിഡ്  വരില്ല എന്ന അശാസ്ത്രീയത  യൂ  പി യിൽ വാരി വിതറിയവരാണ് ഇവർ .  ഇവർതന്നെ ആണ് ഇത്തരത്തിൽ വലിയ തോതിൽ  കോവിഡ്  വരാനായിട്ട്  വഴി ഒരുക്കിയതും . ഇത്രയും ഒക്കെചെയ്തിട്ടും മതിയായ ചികിത്സ പോലും ജനങ്ങൾക്ക് കൊടുക്കുന്നതിൽ ഇങ്ങനെ  അനാസ്ഥ കാണിക്കുന്നത് .
instagram follower kaufen

Back to top button