ഇന്ത്യ- ചൈനാ അതിർത്തി സംഘർഷം: ചർച്ചയ്ക്ക് തയ്യാറായി ചൈന
ഇന്ത്യയുടെ ഭാഗത്ത്നിന്നും അനുകൂല പ്രതികരണം പ്രതീക്ഷിച്ചു ചൈന

നീണ്ട നാളുകളായി അതിർത്തി സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇരുരാജ്യങ്ങളും അനുകൂല പ്രതികരണംമാണ് പ്രതീക്ഷിക്കുന്നത്. ചൈന പ്രതിരോധ മന്ത്രി വെയ് ഫെങ് രാജ്‌നാഥ് സിങ്ങുമായി കൂടിക്കാഴ്ച അഭ്യാർത്ഥന അറിയിച്ചു മുന്നോട്ടു വന്നു.ഷാങ്ഹായി കോ-ഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്‌സിഒ) സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മോസ്‌കോയിലാണ് ഇരുനേതാക്കളും ഇപ്പോൾ ഉള്ളത് . എന്നാല്‍, ഇതുവരെ ഇന്ത്യ ചൈനയുടെ ആവശ്യത്തോട് പ്രതികരിച്ചിട്ടില്ല.കിഴക്കന്‍ ലഢാഖിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍, ചൈനീസ് സൈനിക തര്‍ക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ അഭ്യര്‍ത്ഥന. റഷ്യന്‍ പ്രതിരോധ മന്ത്രി ജനറല്‍ സെര്‍ജീ ഷോയ്ഗുവുമായി വ്യാഴാഴ്ച രാജ്‌നാഥ് സിങ് പ്രതിനിധി തലത്തില്‍ കൂടിക്കാഴ്ച നടത്തി.ഇന്ത്യ- ചൈന ബന്ധം വീണ്ടും വഷളാകാൻ കാരണം കിഴക്കന്‍ ലഢാഖിലെ പാംഗോങ് നിയന്ത്രണ രേഖയോട് ചേര്‍ന്ന് ചൈനീസ് സേന കടന്നു കയറ്റത്തിന് ശ്രമിച്ചതോടെയാണ്.

എന്നാല്‍, ഇന്ത്യ ചൈനീസ് സൈന്യത്തെ തുരത്തി.ചൈനയുടെ കടുത്ത നിലപാട് കാരണം കമാന്‍ഡര്‍തല ചര്‍ച്ച നടന്നെങ്കിലും ധാരണയിലെത്തിയില്ല.അതിര്‍ത്തിയിലെ സ്ഥിതിഗതിക്കൾ വിലയിരുത്താന്‍ കരസേന- വ്യോമസേന മേധാവിമാര്‍ ലേയില്‍ എത്തി.ഓഗസ്റ്റ് 29, 30 ദിവസങ്ങളില്‍ ചൈന നിയന്ത്രണരേഖ കടന്ന സാഹചര്യത്തിലാണ് സേനാ മേധാവിമാരുടെ സന്ദര്‍ശനം.കരസേന മേധാവി ജനറല്‍ എം എം നരവനെ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി രാവിലെയാണ് ലേയിലെത്തിയത്. നിലവിലെ ഏതു സാഹചര്യങ്ങളും നേരിടാന്‍ ഇന്ത്യൻ സേന സജ്ജമാണെന്ന് ഉദ്യോഗസ്ഥര്‍ സേനാ മേധാവികളെ അറിയിച്ചു.