ലോകത്തെ അമ്പരപ്പിക്കാൻ ഇന്ത്യ, ഒരു മാസം കൊണ്ട് 12 മിസൈല്‍ പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി

ലോകത്തെ അമ്പരപ്പിച്ച പരീക്ഷണങ്ങലായിരുന്നു ഒരു മാസത്തിനിടെ ഇന്ത്യ നടത്തിയത്.12 മിസൈല്‍ പരീക്ഷണങ്ങൾ വളരെ വിജയകരമായി നടത്തി. നിര്‍ഭയ്, ശൗര്യം ,രുദ്രം, പൃഥ്വി, അഗ്നി, ബ്രഹ്മോസ് തുടങ്ങി ഒരു നീണ്ട നിര തന്നെയുണ്ട് ഇന്ത്യ ഒരു മാസത്തിനുള്ളില്‍ പരീക്ഷിച്ച് വിജയിച്ച മിസൈലുകള്‍. അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്ന ചൈനയ്ക്കും പാക്കിസ്ഥാനുമുള്ള മുന്നറിയിപ്പ് കൂടിയാണ് ഈ പരീക്ഷണങ്ങള്‍ എന്നാണ് പ്രതിരോധ വിദഗ്ധരുടെ അഭിപ്രായം.

ടാങ്കുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള സാന്റ് മിസൈല്‍ തിങ്കളാഴ്ചയാണ് വിജയകരമായി പരീക്ഷിച്ചത്. ഡിആര്‍ഡിഒ ഇന്ത്യന്‍ വ്യോമസേനയ്ക്കായി വികസിപ്പിച്ച ഈ മിസൈല്‍ ധ്രുവസ്ത്ര ഹെലീന ആന്റി ടാങ്ക് ഗൈഡഡ് മിസൈല്‍ നവീകരിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. ഹെലികോപ്റ്ററില്‍ ഘടിപ്പിക്കാവുന്ന ഇവയ്ക്ക് താഴ്ന്ന് പറന്ന് ലക്ഷ്യത്തില്‍ കൃത്യമായി ആക്രമിക്കാന്‍ സാധിക്കും. ഒന്നര മാസത്തോളമായി നാലു ദിവസത്തില്‍ ഒരു മിസൈല്‍ എന്ന തോതിലാണ് പരീക്ഷണങ്ങള്‍ നടക്കുന്നത്.