കശ്മീരിലും ലഡാക്കിലും ഇന്ത്യൻ പൗരൻമാർക്ക് ഇനി ഭൂമി വാങ്ങാം, കേന്ദ്രതീരുമാനത്തിന് വിജ്ഞാപനമായി

2019 ഓഗസ്റ്റ് അഞ്ചു വരെ ഇന്ത്യൻ യൂണിയനിൽ പ്രത്യേക പദവിയുള്ള സംസ്ഥാനമായിരുന്നു ജമ്മു കശ്മീർ. ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കി രാഷ്ട്രപതി റാംനാഥ് കോവിന്ദാണ് ഉത്തരവിറക്കിയത്.ഇന്ത്യൻ ഭരണഘടനയുടെ 370-ആം വകുപ്പനുസരിച്ച് പ്രതിരോധം, വാർത്താവിനിമയം, വിദേശകാര്യം എന്നീ മേഖലകളിലൊഴികെ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കുന്ന നിയമങ്ങൾ ജമ്മു-കശ്മീരിന് ബാധകമാകണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ അംഗീകാരം ആവശ്യമായിരുന്നു.

ലഡാക്കിലും കശ്മീരിലും ഇനിയെല്ലാ ഇന്ത്യക്കാര്‍ക്കും ഭൂമി വാങ്ങാം. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടു. ഇന്ത്യക്കാര്‍ക്ക് ജമ്മുകശ്മീരില്‍ ഭൂമി വാങ്ങാനനുമതി നല്‍കികൊണ്ടുള്ള ഉത്തരവ് യൂണിയന്‍ ടെറിട്ടറി ഓഫ് ജമ്മു ആന്റ് കശ്മീര്‍ റീഓര്‍ഗനൈസേഷന്‍ (അഡാപ്റ്റേഷന്‍ ഓഫ് സെന്‍ട്രല്‍ ലോസ്) തേര്‍ഡ് ഓര്‍ഡര്‍, 2020 എന്നായിരിക്കും അറിയപ്പെടുക.
ജമ്മു കശ്മീരില്‍ ഭൂമി വാങ്ങണമെങ്കില്‍ ജമ്മു കശ്മീരിലെ സ്ഥിരം നിവാസിയായിരിക്കണമെന്ന വകുപ്പാണ് മോദി സര്‍ക്കാര്‍ ഒഴിവാക്കിയത്. ഈ ഉത്തരവ് ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരുമെന്നാണ് ലഭ്യമായ വിവരങ്ങള്‍. കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഉത്തരവിനെ സ്വാഗതം ചെയ്ത് നിരവധി ജമ്മുകശ്മീര്‍ നിവാസികള്‍ രംഗത്തു വന്നു.

രാജ്യത്തിന്റെ പുരോഗതി ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ തടസ്സം നില്‍ക്കാറുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍, പതിവുപോലെ കേന്ദ്രത്തിന്റെ ഈ പുതിയ നീക്കത്തിനെതിരെയും പ്രതിഷേധമറിയിച്ചിട്ടുണ്ട്.ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു പിന്നാലെ, കശ്മീരില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് ജോലി ലഭിക്കുന്നതിനുള്ള നിയന്ത്രണങ്ങളും മോദി സര്‍ക്കാരെടുത്തു മാറ്റിയിരുന്നു.