National NewsUncategorized

കോടികളുടെ ആസ്തിയുള്ള ഇന്‍ഫോസിസ് ചെയർപേഴ്സണ്‍ സുധ മൂർത്തി പച്ചക്കറി വിൽക്കുന്നോ ?

ഇൻഫോസിസ് സ്ഥപാകന്‍റെ ഭാര്യയായ സുധാ മൂർത്തി, അഹംഭാവത്തിൽ നിന്ന് മുക്തി നേടാൻ ഒരു ദിവസം മുഴുവൻ ഒരു ക്ഷേത്രത്തിന് മുന്നിൽ പച്ചക്കറി വില്‍പ്പനയ്ക്കായി ചിലവഴിക്കുന്നു എന്ന പേരിലാണ് സോഷ്യൽ മീഡിയയിൽ ചിത്രം പ്രചരിക്കുന്നത്.   അഹംഭാവത്തിൽ നിന്ന് ഒഴിഞ്ഞ് നിൽക്കാൻ വർഷത്തിലൊരിക്കൽ ഒരു ക്ഷേത്രത്തിന് മുന്നിൽ ഇവർ പച്ചക്കറി വിൽക്കാനെത്തും.

sudha_murty
sudha_murty

ഐആര്‍എസ് ഓഫീസറായ സുരഭി എന്നയാളുടെ ട്വിറ്ററിലാണ് ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത്. ‘ഇൻഫോസിസ് സ്ഥപാകന്‍റെ ഭാര്യയായ സുധാ മൂർത്തി, അഹംഭാവത്തിൽ നിന്ന് മുക്തി നേടാൻ ഒരു ദിവസം മുഴുവൻ ഒരു ക്ഷേത്രത്തിന് മുന്നിൽ പച്ചക്കറി വില്‍പ്പനയ്ക്കായി ചിലവഴിക്കുന്നു. പണം തന്‍റെ മൂല്യങ്ങളെ മാറ്റിമറിക്കാൻ അവർ അനുവദിക്കുന്നില്ല’ എന്ന് കുറിച്ച് കൊണ്ടായിരുന്നു ചിത്രം പങ്കുവച്ചത്.

അധികം വൈകാതെ തന്നെ ഇത് വൈറലായി. ഇത്രയും ഉന്നതിയിലുള്ള ഒരാളുടെ എളിമയെ പുകഴ്ത്തി നിരവധി പേർ ചിത്രം പങ്കു വച്ചു. ചില മാധ്യമങ്ങളും ഇത് വാർത്തയാക്കി. എന്നാൽ ഇതൊരു വ്യാജ വാർത്തയാണെന്ന് പിന്നീട് വ്യക്തമാവുകയായിരുന്നു.

sudha murthy
sudha murthy

IANSനു അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ സുധാ മൂർത്തി തന്നെയാണ് ഇത് സംബന്ധിച്ച സത്യാവസ്ഥ വെളിപ്പെടുത്തിയത്. വൈറലായ ചിത്രം അതീവ ഗൗരത്തിലെടുത്ത അവർ, സോഷ്യല്‍ മീഡിയ സൈറ്റുകളിൽ അതിനെ അവതരിപ്പിച്ച രീതിയിൽ അസന്തുഷ്ടി പ്രകടിപ്പിക്കുകയാണുണ്ടായത്. ചിത്രം സത്യം തന്നെയാണെങ്കിലും ആളുകള്‍ പറയുന്നത് പോലെ വില്‍പ്പനക്കാരിയായല്ല അവിടെ ഇരുന്നത് ഒരു പുണ്യ പ്രവർത്തിയായാണ് എന്നാണ് സുധ പറഞ്ഞത്. അതിനെ ഒരു പബ്ലിസിറ്റി ഇവന്‍റ് ആയി കണ്ടിട്ടില്ലെന്നും വ്യാജ വാർത്തകളുടെ പേരിൽ ശ്രദ്ധിക്കപ്പെട്ടതിൽ നീരസം ഉണ്ടെന്നും അവർ കൂട്ടിച്ചേര്‍ത്തു.

murthy
murthy

പച്ചക്കറി വിൽക്കുന്നതിനായല്ല ഞാൻ അവിടെ ഇരുന്നത്. അത്തരം വാർത്തകൾ തീർത്തും വേദനയുളവാക്കുന്നു. ഞാനവിടെ ഇരുന്നത് ഒരു ഭക്ത ആയിട്ടാണ് അല്ലാതെ വിൽപ്പനക്കാരിയായല്ല. എന്‍റെ ഹൃദയത്തോട് വളരെ അടുത്ത് നിൽക്കുന്ന ഒരു ആചാരമാണത്. ബംഗളൂരുവിലെ രാഘവേന്ദ്ര മാതയിൽ എല്ലാ വർഷവും നടക്കുന്ന മൂന്ന് ദിവസം നീണ്ട ‘രാഘവേന്ദ്ര രായറ സമർഥനെ’ ചടങ്ങിനിടെ എടുത്ത ചിത്രമാണിത്. ഭക്ഷണം തയ്യാറാക്കുന്നതിനായി നല്ല പച്ചക്കറികൾ തെരഞ്ഞെടുക്കുന്നതിനായാണ് ഞാന്‍ അവിടെ ഇരിക്കുന്നത്.. ‘ എന്നായിരുന്നു സുധ മൂർത്തിയുടെ വാക്കുകൾ.

 

Back to top button