Sports News
IPL ലേക്ക് പുതിയ രണ്ട് ടീമുകൾ കൂടി ; 5000 കോടി പ്രതീക്ഷിച്ച് BCCI

IPL ആരാധകർക്ക് പുതിയ സന്തോഷ വാർത്തയുമായി BCCI. ഇന്ത്യൻ പ്രീമിയര്‍ ലീഗിന്റെ പതിനഞ്ചാം സീസണില്‍ 10 ടീമുകള്‍ ഉണ്ടാകുമെന്ന് ബി സി സി ഐ ഈയിടെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ പുതിയ ടീമുകളുടെ അടിസ്ഥാന വില 2000 കോടി രൂപയായി ബി സി സി ഐ നിശ്ചയിച്ചതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു . പുതിയ ടീമുകളുടെ അടിസ്ഥാന വില 1700 കോടി രൂപയായിരിക്കും എന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് 2000 കോടിയായി നിശ്ചയിച്ചതായി ബി സി സി ഐ ഉന്നത വാര്‍ത്താ ഏജന്‍സിയായ പി ടി ഐയോട് പറഞ്ഞു.
അടുത്ത സീസണിലെ ഐപിഎല്‍ മെഗാ താരലേലത്തിന് കൂടിയാണ് ഒരുങ്ങുന്നത്. കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന ഈ ലേലം കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഈ വര്‍ഷത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
അടുത്ത സീസണിലെ ഐപിഎല്‍ മെഗാ താരലേലത്തിന് കൂടിയാണ് ഒരുങ്ങുന്നത്. കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന ഈ ലേലം കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഈ വര്‍ഷത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
നിലവിൽ രണ്ട് ടീമുകള്‍ക്ക് വേണ്ടിയുള്ള മത്സരം കഴിയുമ്ബോള്‍ ഈ തുക 5000 കോടിയിലേക്ക് ഉയരും എന്നാണ് ബി സി സി ഐ കണക്കാക്കുന്നത്. ഫ്രാഞ്ചൈസി സ്വന്തമാക്കുന്നതിനുള്ള ലേലത്തില്‍ പങ്കെടുക്കാന്‍ 75 കോടിയുടെ രേഖയാണ് കക്ഷികള്‍ വാങ്ങേണ്ടത്. 3000 കോടി രൂപയ്ക്ക് മുകളില്‍ വാര്‍ഷിക ടേണ്‍ഓവര്‍ ഉള്ള കമ്ബനികള്‍ക്ക് മാത്രമാണ് ഈ രേഖകള്‍ വാങ്ങാന്‍ സാധിക്കുകയുള്ളു. അടുത്ത സീസണിലേക്ക് എത്തുമ്ബോള്‍ 74 മത്സരങ്ങള്‍ ഉണ്ടാവുമെന്നും ബി സി സി ഐ വൃത്തങ്ങള്‍ പറയുന്നു.നിലവില്‍ എട്ട് ഐ പി എല്‍ ഫ്രാഞ്ചൈസികളാണുള്ളത്. അദാനി ഗ്രൂപ്പും ആര്‍ പി ജി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പും അടക്കമുള്ള വമ്ബന്‍മാര്‍ക്ക് ഐപിഎല്ലില്‍ താല്‍പര്യമുണ്ടെന്നും പി ടി ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്ത സീസണിലേക്ക് എത്തുമ്ബോള്‍ 74 മത്സരങ്ങള്‍ ഉണ്ടാവുമെന്നും ബി സി സി ഐ അറിയിച്ചു .
ഈ വർഷം യു എ ഈയില്‍ നടക്കുന്ന ഐ പി എല്‍ രണ്ടാം പാദത്തിന്റെ മത്സരക്രമം ഈയിടെ ബി സി സി ഐ പുറത്തുവിട്ടിരുന്നു. ബി സി സി ഐ പുറത്തുവിട്ട മത്സരക്രമം പ്രകാരം ടൂര്‍ണമെന്റിലെ ബാക്കിയുള്ള മത്സരങ്ങള്‍ സെപ്റ്റംബര്‍ 19ന് ആരംഭിക്കുന്നതായിരിക്കും . ഇതില്‍ ദുബായില്‍ 13, ഷാര്‍ജയില്‍ 10, അബുദാബിയില്‍ എട്ട് വീതം മത്സരങ്ങളും നടക്കും. ഇതില്‍ ആദ്യ ക്വാളിഫയര്‍ ഫൈനല്‍ എന്നിവ ദുബായിലും, എലിമിനേറ്റര്‍ രണ്ടാം ക്വാളിഫയര്‍ എന്നിവ ഷാര്‍ജയിലുമായും നടക്കും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന മത്സരങ്ങള്‍ 3.30ന് ആരംഭിക്കും. 7.30നാണ് രണ്ടാം മത്സരം. നിലവിലെ ചാമ്ബ്യന്മാരായ രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സും എം എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് രണ്ടാം പാദത്തിലെ ആദ്യ മത്സരം. ഒക്ടോബര്‍ 15നാണ് ഫൈനല്‍.