Film News

‘പിപ്പലാന്ത്രി’ പെണ്‍ഭ്രൂണഹത്യയുടെ കഥ പറയുന്ന പുതിയ ചിത്രം, പ്രദർശനത്തിനൊരുങ്ങുന്നു

നവാഗത  താരങ്ങളെ അണിനിരത്തി രാജസ്ഥാനില്‍ ചിത്രീകരിച്ച മലയാള ചിത്രം ‘പിപ്പലാന്ത്രി’ റിലീസിന് ഒരുങ്ങുന്നു. പെണ്‍ഭ്രൂണഹത്യയാണ് കഥയുടെ പ്രധാന പശ്ചാത്തലം. നവാഗതനായ ഷോജി സെബാസ്റ്റ്യന്‍ സിക്കമോര്‍ ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറില്‍ സംവിധാനം ചെയ്ത ചിത്രം പൂര്‍ത്തിയായി. സാമൂഹിക ദുരാചാരമായ പെണ്‍ഭ്രൂണഹത്യയുടെ രഹസ്യങ്ങള്‍ തേടിയുള്ള പ്രയാണമാണ് പിപ്പലാന്ത്രിയുടെ കഥാസാരം.

New Film
New Film

രാജസ്ഥാന്‍ ഗ്രാമങ്ങളില്‍ നടക്കുന്ന അനുഷ്ഠാനങ്ങളും ആചാരങ്ങളും തനതായി ചിത്രീകരിച്ചതാണ് ഈ സിനിമയുടെ പുതുമ. പൂര്‍ണ്ണമായും രാജസ്ഥാന്‍ കേന്ദ്രീകരിച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. അവിടങ്ങളിലെ ഗ്രാമീണരുടെ ആചാരങ്ങളും ആഘോഷങ്ങളും നേരിട്ട് ചിത്രീകരിക്കുകയായിരുന്നു. മലയാള സിനിമയില്‍ തന്നെ അപൂര്‍വ്വമായ ഒരു അനുഭവമായിരുന്നു രാജസ്ഥാനിലെ ചിത്രീകരണമെന്ന് സംവിധായകന്‍ ഷോജി സെബാസ്റ്റ്യന്‍ പറഞ്ഞു.

Pippalanthri
Pippalanthri

ഗൗരവമേറിയ സാമൂഹിക പ്രശ്‌നമാണ് പിപ്പരാന്ത്രിയിലൂടെ ദൃശ്യവത്ക്കരിക്കുന്നസിനിമയ്ക്ക് വേണ്ടി പ്രത്യേകിച്ച്‌ ഞങ്ങള്‍ ഒന്നും ഷൂട്ട് ചെയ്തിട്ടില്ല. ഗ്രാമങ്ങളിലെ പൗരാണിക ആചാരങ്ങള്‍ മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചിത്രീകരിക്കാനായത്. കൃത്രിമമായിട്ടൊന്നും ചെയ്തിട്ടില്ല. ഗ്രാമ മുഖ്യന്മാരുടെ അനുമതിയോടെ നൂറ്കണക്കിന് ഗ്രാമവാസികളെ അണിനിരത്തിയായിരുന്നു ചിത്രീകരണം’ എന്ന് സംവിധായകന്‍ വ്യക്തമാക്കി.

Pippa
Pippa

മലയാള സിനിമയില്‍ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ലൊക്കേഷനുകള്‍ ഈ സിനിമയുടെ മറ്റൊരു പുതുമയാണ്. രാജസ്ഥാന്‍ ഗ്രാമങ്ങളുടെ ദൃശ്യഭംഗി മനോഹരമായി സിനിമയില്‍ ഒപ്പിയെടുത്തിട്ടുണ്ട്. മനോഹരങ്ങളായ പാട്ടുകളും ചിത്രത്തില്‍ ഒരുക്കിയിട്ടുണ്ട്. സിനിമയുടെ കുറച്ചുഭാഗം കേരളത്തിലും ചിത്രീകരിച്ചിട്ടുണ്ട്. ചിത്രത്തിലെ ഗാനം കഴിഞ്ഞ ദിവസം മലയാളത്തിലെ താരങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു.സുരേഷ് വേലത്ത്, ഋഷി, മിയശ്രീ, ജോഷി നായര്‍, രാകേഷ്ബാബു, കാവ്യ, ജോണ്‍ മാത്യൂസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഷെല്ലി ഷോയ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് ഷാന്റി ആന്റണി ആണ് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം സിജോ എം എബ്രഹാം ആണ്.

Back to top button