പറ്റിക്കപ്പെട്ട അനുഭവങ്ങള്‍ പങ്കുവച്ച് ഐറിന്‍.

സിനിമകളിലൂടേയും സീരിയലുകളിലൂടേയും മലയാളികള്‍ക്ക് പരിചിതമായി മാറിയ താരം ആണ് ഐറിന്‍. മനം പോലെ മാംഗല്യം എന്ന പരമ്പരയിലൂടെയാണ് കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവളായി ഐറിന്‍ മാറുന്നത്. ഇപ്പോഴിതാ തനിക്ക് ജീവിതത്തിലുണ്ടായ ചില മോശം അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഐറിന്‍. ജീവിതത്തില്‍ വിശ്വസിച്ചവരില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നാണ് ഐറിന്‍ പറയുന്നത്. ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.ആശുപത്രി കേസും മറ്റുമൊക്കെ പറഞ്ഞാണ് കാശ് വാങ്ങുന്നത്. അപ്പോള്‍ നമ്മളും വിശ്വസിച്ച് പോകും എന്നും ഐറിന്‍ പറയുന്നു. അങ്ങനെ കാശ് കൊടുക്കും. എന്നാല്‍ അതുവരെ സുഹൃത്തായി നിന്നവര്‍ പിന്നെ നമ്മളെ കണ്ട ഭാവം നടിക്കാതെ പോകുമെന്നും അപ്പോഴാണ് ശരിയ്ക്കും നമ്മള്‍ അവരെ കുറിച്ച് അന്വേഷിക്കുന്നതെന്നും ഐറിന്‍ പറയുന്നു. സത്യത്തില്‍ അവരുടെ സ്വഭാവം തിരിച്ചറിയുമ്പോഴേക്കും എല്ലാം നഷ്ടപ്പെട്ടിരുന്നുവെന്നും ഐറിന്‍ ഓര്‍ക്കുന്നു.
ജീവിതത്തില്‍ അടുത്ത് വിശ്വസിച്ചവര്‍ ചിലരില്‍ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ട് എന്നാണ് ഐറിന്‍ പറയുന്നത്. താന്‍ കാശിന്റെ കാര്യത്തിലാണ് പലപ്പോഴും പറ്റിക്കപ്പെട്ടതെന്നും താരം പറയുന്നു.ചിലര്‍ തങ്ങളുടെ സങ്കടങ്ങളൊക്കെ പറഞ്ഞ് കാശ് വാങ്ങും. എന്നാല്‍ തിരിച്ച് ചോദിച്ചാല്‍ നിന്നെ എനിക്ക് പരിചയമേ ഇല്ലല്ലോ എന്ന തരത്തിലാവും പെരുമാറുക എന്നാണ് ഐറിന്‍ പറയുന്നത്. വിളിച്ചാല്‍ ഫോണും എടുക്കില്ല അങ്ങിനെ പലരും പറ്റിച്ചിട്ടുണ്ടെന്നും പലപ്പോഴും സ്ത്രീകള്‍ തന്നെയാണ് പറ്റിയ്ക്കുന്നതെന്നും ഐറിന്‍ പറയുന്നു.തന്റെ വിഷ്മണാണ് ആണ് നടി പങ്കു വെച്ചിരിക്കുന്നത്.
എന്നാൽ “മനം പോലെ മംഗല്യം”എന്ന പരമ്പരയിലെ താരമാണ് ഐറിന്‍. പരമ്പരയില്‍ രാഗിണിയെന്ന കഥാപാത്രത്തെയാണ് ഐറിന്‍ അവതരിപ്പിക്കുന്നത്. വിമല എന്ന കേന്ദ്ര കഥാപാത്രത്തിന്റെ കൂട്ടുകാരിയാണ് രാഗിണി. നേരത്തെ, ക്യൂന്‍, ജാക്ക് ഡാനിയല്‍ പോലുള്ള ചില സിനിമകളിലും ഐറിന്‍ അഭിനയിച്ചിട്ടുണ്ട്. അ്‌തേസമയം അഭിമുഖത്തിനിടെ അവതാരകനും പരമ്പരയുടെ പ്രൊഡക്ഷന്‍ ടീമിലുള്ള ആളും ചേര്‍ന്ന് ഐറിനെ പറ്റിക്കുകയുണ്ടായി. ഇതിനിടെ ഐറിന്‍ കരയുകയുണ്ടായി എന്നും പറയുന്നു.പ്രാഡക്ഷനില്‍ നിന്നും അനുവാദം വാങ്ങിയ ശേഷമായിരുന്നു താരവുമായുള്ള അഭിമുഖം നടത്തിയത്. എന്നാല്‍ അഭിമുഖത്തിനിടെ ഷോട്ട് റെഡിയായെന്നും പറഞ്ഞ് പ്രൊഡക്ഷനിലെ ആള്‍ വിളിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഒടുവില്‍ ഇയാള്‍ അഭിമുഖം നടക്കുന്നയിടത്തേക്ക് എത്തുകയും ചെയ്തു. പിന്നാലെ ഇയാളും അവതാരകനും തമ്മില്‍ തർക്കം ആയി . ഇതോടെയാണ് ഐറിന്‍ കരയുന്നത്. പിന്നാലെ ഇരുവരും ചേര്‍ന്ന് താരത്തെ ആശ്വസിപ്പിക്കുകയും തങ്ങള്‍ പ്രാങ്ക് ചെയ്തതാണെന്ന് അറിയിക്കുകയുമായിരുന്നു.