Big Boss

ജിയാ ഇറാനി ഋതുവിന്റെ കാമുകൻ ആണോ ?

ബിഗ് ബോസ് സീസണ്‍ 3ലെ മികച്ച മത്സരാര്‍ത്ഥികളിലൊരാളാണ് ഋതു മന്ത്ര. സൗന്ദര്യ മത്സരങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ഋതുവിന് ലഭിച്ച മികച്ച അവസരമാണ് ബിഗ് ബോസ്. അഭിനയത്തിലും പാട്ടിലുമെല്ലാം കഴിവുണ്ടെന്ന്   റിതു ഇതിനോടകം തന്നെ  തെളിയിച്ചുകഴിഞ്ഞു      . അനാവശ്യമായ ബഹളങ്ങളുണ്ടാക്കാതെ സ്വന്തം നിലപാടുകള്‍ വ്യക്തമാക്കി മുന്നേറുകയാണ് റിതു . മിക്കപ്പോഴും നോമിനേഷനില്‍ വരാറുണ്ടെങ്കിലും മത്സരത്തിലേക്ക് തിരിച്ചെത്താറുണ്ട് റിതു . ഋതു ബിഗ് ബോസില്‍ സജീവമായി തുടരുമ്പോളാണ് ഋതുവിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ആണ്‍സുഹൃത്ത് എത്തിയിട്ടുള്ളത്. ഇന്‍സ്റ്റഗ്രാമിലൂടെ ഇതിനകം തന്നെ ചിത്രങ്ങള്‍ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

ഋതുവിന്റെ ആത്മമിത്രമായ ജിയ ഇറാനിയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഋതുവിനെ നെഞ്ചില്‍ കിടത്തിയുള്ള ചിത്രവും ഇന്‍സ്റ്റഗ്രാമിലുണ്ട്. എപ്പോഴും നീ പറയാറുള്ളത് പോലെ എന്റെ ചുമലിലാണ്, ഗുഡ്‌നൈറ്റ് മോളേ, മിസ്സ് യൂ, എവിടെയായാലും സമാധാനത്തോടെ ഉറങ്ങൂയെന്നായിരുന്നു ചിത്രത്തിനൊപ്പമുള്ള ക്യാപ്ഷന്‍. നിരവധി പേരാണ് ഫോട്ടോയ്ക്ക് കീഴില്‍ കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. കമന്റുകള്‍ക്കെല്ലാം മറുപടിയും നല്‍കിയിട്ടുണ്ട്.

കൈയ്യിലൊരു കോഫിയും കൂടെ നീയും, ഒരു ദിവസം തുടങ്ങാനുള്ള മികച്ച കാര്യങ്ങള്‍ എന്ന ക്യാപ്ഷനോടെയായിരുന്നു മറ്റൊരു ചിത്രം. ഋതുവിന്റെ കവിളില്‍ ഉമ്മ വെക്കുന്നതിന്റെ ചിത്രമായിരുന്നു പോസ്റ്റ് ചെയ്തത്. ഒരുപാട് സ്‌നേഹം തോന്നുന്ന ചിത്രം, നിങ്ങള്‍ രണ്ടും പെര്‍ഫ്ക്ട് മാച്ചാണ് എന്നുമൊക്കെയുള്ള കമന്റുകളാണ് ചിത്രത്തിന് കീഴിലുള്ളത്.

പിണങ്ങിക്കഴിഞ്ഞാല്‍ ഋതു ഇങ്ങനെയാണെന്ന് പറഞ്ഞുള്ള ഫോട്ടോയും ജിയയുടെ ഇന്‍സ്റ്റഗ്രാമിലുണ്ട്. ആംഗ്രിമോഡിലും ഋതു ക്യൂട്ടാണെന്നായിരുന്നു ആരാധകരുടെ കമന്റുകള്‍. നിങ്ങള്‍ രണ്ടും മേഡ് ഫോര്‍ ഈച്ച് അദറാണെന്നുള്ള കമന്റുകളും ഫോട്ടോയ്ക്ക് കീഴിലുണ്ട്. ജിയയും ഋതുവും പ്രണയത്തിലാണോയെന്ന തരത്തിലുള്ള ചോദ്യങ്ങള്‍ നേരത്തെയും ഉയര്‍ന്നുവന്നിരുന്നു. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് ഋതു അധികം തുറന്നുപറഞ്ഞിട്ടില്ല.

റംസാനും ഋതുവും പ്രണയത്തിലാണെന്ന തരത്തിലുള്ള സംസാരം ഇടയ്ക്ക് ബിഗ് ബോസിലുണ്ടായിരുന്നു. മോര്‍ ദാന്‍ എ ഫ്രണ്ട് എന്നായിരുന്നു ഋതു റംസാനെ വിശേഷിപ്പിച്ചത്. ഞങ്ങള്‍ തമ്മില്‍ പ്രണയമില്ല, സൗഹൃദം മാത്രമേയുള്ളൂവെന്ന് അടുത്തിടെയും ഋതു പറഞ്ഞിരുന്നു.  എന്നാൽ  നിങ്ങള്‍ പ്രണയത്തിലാണോയെന്ന് ചോദിച്ചപ്പോള്‍ ആത്മമിത്രമെന്നായിരുന്നു മുന്‍പ് ജിയയും പ്രതികരിച്ചത്.

Back to top button