Big Boss

മണിക്കുട്ടൻ ഒബ്സെർവേഷനിലാണ് എന്ന് നടൻ മനോജ് കുമാർ!

അതൊരു പ്രാങ്കല്ല: മണിക്കുട്ടൻ ഒബ്സെർവേഷനിലാണ്; നടൻ  മനോജ് കുമാർ!

ബിഗ് ബോസ് സീസൺ മൂന്നിലെ ഏറ്റവും മികച്ച മത്സരാർഥികളിൽ ഒരാൾ ആയിരുന്നു നടൻ മണിക്കുട്ടൻ. അപ്രതീക്ഷിതമായ അദ്ദേഹത്തിന്റെ പിന്മാറ്റം അംഗീകരിക്കാൻ ആകാതെയാണ് ഇപ്പോഴും ആരാധകരും സുഹൃത്തുക്കളും. സോഷ്യൽ മീഡിയ വഴി അവരുടെ അഭിപ്രായങ്ങൾ വ്യക്തമായി തന്നെ, അവർ അറിയിക്കുന്നതും ഉണ്ട്..

കഴിഞ്ഞദിവസം നടൻ സുധീറും മണിക്കുട്ടനെ കുറിച്ച് വാചാലനായി രംഗത്ത് എത്തിയിരുന്നു. എംകെ തിരിച്ചു വരണം ‘അൺ ബിലീവബിൾ ലവബിൾ ക്യാരക്റ്റർ’ കരയുന്നവരെ ചേർത്ത് നിർത്തുന്ന,പ്രണയത്തെ ബഹുമാനിക്കുന്ന ഒരാൾ ആണ് മണിക്കുട്ടൻ എന്നാണ് സുധീർ വ്യക്തമാക്കിയത്.

ഇതിനു പിന്നാലെയാണ് ഇപ്പോൾ നടൻ മനോജ്‌കുമാർ സോഷ്യൽ മീഡിയ വഴി മണിക്കുട്ടനെ കുറിച്ച് സംസാരിച്ചുകൊണ്ട് രംഗത്ത് എത്തിയത് . മണിക്കുട്ടൻ ഒബ്സെർവേഷനിൽ ആണ്, ഇത് ഒരു ഇൻവെസ്റ്റിഗേഷനിൽ കിട്ടിയ അറിവാണ് എന്നും മനോജ് പറയുന്നു.

അമ്പത് – അറുപത് ദിവസത്തിന് ശേഷം മണിക്കുട്ടന് അൽപ്പം വേരിയേഷൻ ഉണ്ടായി എന്നാണു   മനോജ് കുമാർ പറയുന്നത്.. മണിക്കുട്ടന്റെ പിന്മാറ്റം എല്ലാവര്ക്കും വളരെ വിഷമം ഉണ്ടാക്കി. അത് ആ വീടിനുള്ളിൽ ഉള്ളവർക്കും വലിയ സങ്കടമാണ് സൃഷ്ടിച്ചത്.. ‘മണിക്കുട്ടൻ അങ്ങനെയാണ്. മണിക്കുട്ടന് അങ്ങനെ ആകാനേ പറ്റൂ.

കാരണം ഞാൻ ഇപ്പോൾ പറയുന്ന കാര്യങ്ങളിൽ നിന്നും നിങ്ങൾ ഒന്ന് മനസിലാക്കണം, ഇതിപ്പോൾ പലരും പറഞ്ഞു കണ്ടു, പ്രാങ്ക് ആകാം, ചാനൽ റേറ്റിങ്ങ് കൂട്ടാൻ ചെയ്‌തെയാണ് എന്നൊക്കെ. എന്നാൽ നമ്മൾക്ക്  ഒരു ഇൻവെസ്റ്റിഗേഷനിൽ കിട്ടിയ അറിവ് അനുസരിച്ചു മണിക്കുട്ടൻ ഒബ്സർവേഷനിൽ ആണ്. ഇനിയിപ്പോ അത് അറിവ് എന്ന് പറയുന്നില്ല, എന്റെ മനസ്സായി തന്നെ പറയുന്നു എന്നും  മനോജ് വ്യക്തമാക്കി.

ലാലേട്ടൻ മണിക്കുട്ടനോട് പറഞ്ഞ സംഭവം അവനു ഭയങ്കര ഷോക്കായികാണും, അത് അന്നത്തെ എപ്പിസോഡ് കണ്ടവർക്ക് മനസിലാകും എന്നും മനോജ് പറഞ്ഞു . മണിക്കുട്ടൻ ഒരു ഹോം സിക്ക്നെസ്സ് ഉള്ള ആളാണ്. കാരണം കുടുംബത്തെ അത്രത്തോളം സ്നേഹിക്കുന്ന ഒരു വ്യക്തി കൂടിയാണ് അദ്ദേഹം..  സാമ്പത്തികമായി അധികം ഒന്നും ഇല്ലാത്ത ഒരു കുടുംബത്തിൽ വളരെ കഷ്ടപ്പാടുകൾ ഒക്കെ അനുഭവിച്ചാണ് അദ്ദേഹം വളർന്നത് എന്നും മനോജ് കൂട്ടി ചേർത്ത്.
instagram views kaufen

Back to top button