Celebraties

അതിന് വേണ്ടിയാണോ ഇത്രയും മേക്കപ്പ് ഇടുന്നത് ? മറുപടിയുമായി ശ്രീയ രമേഷ്

അഭിനയ ശൈലി കൊണ്ട് പ്രേക്ഷക മനസ്സിൽ വളരെ ചുരുങ്ങിയ കാലം കൊണ്ട് ഇടം നേടിയ താരസുന്ദരിയാണ് ശ്രീയ രമേഷ്.സാമൂഹികാ മാധ്യമങ്ങളിൽ ഏറെ സജീവമായ അഭിനേത്രി കൂടിയാണ്  താരം.അത് കൊണ്ട് തന്നെ താരത്തിന്റെ പോസ്റ്റുകളും വളരെ മനോഹരമായ ചിത്രങ്ങളുമെല്ലാം ആരാധകര്‍ക്കിടയില്‍ വലിയ രീതിയിൽ തന്നെ ചര്‍ച്ചയായി മാറാറുണ്ട്. ഇപ്പോഴിതാ താരത്തിനെ  പരിഹസിക്കാന്‍ ശ്രമിച്ചൊരാളിന്റെ കമന്റിന് ശ്രീയ നല്‍കിയ കിടിലൻ മറുപടി വളരെ ശ്രദ്ധ നേടുകയാണ്. ഏതാനും ദിവസം മുൻപ് കൊവിഡ് പ്രതിസന്ധിയെ കുറിച്ചുള്ള ശ്രീയയുടെ പോസ്റ്റിനായിരുന്നു ഇയാളുടെ കമന്റ്. മാസ്‌ക് ധരിക്കാത്തതിനായിരുന്നു കമന്റിലൂടെ ശ്രീയയെ പരിഹസിച്ചത്.കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്നതിനിടയിലും വേണ്ടത്ര ശ്രദ്ധ കാണിക്കാത്തവരെ കുറിച്ചായിരുന്നു ശ്രിയയുടെ പോസ്റ്റ്. പുതിയ കോവിഡ് കേസുകളും ടി പീ ആര്‍ ഉം കുറഞ്ഞെങ്കിലും മരണനിരക്ക് കൂടിക്കൂടി വരുന്നു.

Shriya 1
Shriya 1

ഇപ്പോഴും മറ്റുള്ളവര്‍ പറഞ്ഞും,കാണിച്ചുകൊടുത്തും മാത്രം മാസ്‌ക് ഇടുകയും കൈ കഴുകുകയും ചെയ്യുകയുള്ളൂ എന്നു ശഠിക്കുന്നവര്‍ ബുദ്ധിക്ക് എന്തോ കുഴപ്പമുള്ളവര്‍ ആണെന്ന് തോന്നുന്നു. അല്ലേ സുഹൃത്തുക്കളെ എന്നായിരുന്നു ശ്രീയയുടെ പോസ്റ്റ്.ഞാന്‍ വീട്ടിലാണ്, മതിലിനുള്ളിലാണ് , രണ്ടു മീറ്റര്‍ അടുത്ത് ആരുമില്ലെന്നും ശ്രീയ കുറിച്ചിരുന്നു. പിന്നാലെ കമന്റുകളുമായി സോഷ്യല്‍ മീഡിയ എത്തുകയായിരുന്നു. താരത്തിന്റെ വാക്കുകളെ അനുകൂലിച്ചും മാസ്‌ക് ഇടാതെ ചിത്രം പങ്കുവച്ചതിനെ വിമര്‍ശിച്ചുമെല്ലാം നിരവധി പേര്‍ എത്തിയിട്ടുണ്ട്. എങ്കിലും വീടിന് വെളിയില്‍ ഇറങ്ങാന്‍ വേണ്ടി ഇത്രയും ഒരുങ്ങി ഇല്ലേ.. അപ്പോള്‍ മാസ്‌ക് മുഖ്യം ബിഗിലെ.

മതില്‍ കെട്ടിനകത്തു ആണേലും വാച്ച്‌, കണ്ണാടി, വെളിയില്‍ ഇറങ്ങാന്‍ പുതിയ ഡ്രസ്സ്,ഷൂ. ഇത്രയൊക്കെ ഉള്ള സ്ഥിതിക്ക് മാസ്‌ക് ഒരു കുറവ് ആണെന്നായിരുന്നു ഒരു കമന്റ്.അതുകൊണ്ട് മാസ്‌ക് വേണ്ടേ, വീടിനുള്ളില്‍ എന്തിനാണ് ചേച്ചി ഇത്രയും മേക്കപ്പ്? എന്ത് പ്രഹസനം ആണ് സജി എന്നായിരുന്നു മറ്റൊരു കമന്റ്. ഈ ചോദ്യത്തിന് മറുപടിയുമായി ശ്രീയയുമെത്തി. ഒരു പെണ്ണു വീട്ടില്‍ മേക്കപ്പ് ഇട്ടു ഫോട്ടോ എടുത്താല്‍ അത് തോല്‍വി. എന്നാല്‍ ഒരു ആണ് കളറും അടിച്ച്‌ വീട്ടില്‍ ഫോട്ടോ എടുത്താല്‍ അത് ജയം. താനൊക്കെ എന്ത് ജവികളാടോ എന്നായിരുന്നു ശ്രീയയുടെ കിടിലൻ മറുപടി.

Back to top button