ലോകത്തിലെ ഏറ്റവും വലിയ പക്ഷി പറക്കുവോ ? കല്ലുകള്‍ വിഴുങ്ങുന്ന പക്ഷി

മിശ്രഭുക്കുകളായ ഇവ വിത്തുകള്‍, ചെറുപ്രാണികള്‍ എന്നിവയെ ഭക്ഷിക്കും. ഇവയ്ക്ക് ഭക്ഷണം ചവച്ചരച്ച് കഴിക്കാന്‍ പല്ലുകളില്ല. ഇത് മറികടക്കാനായി ഇവ കല്ലുകള്‍ വിഴുങ്ങാറുണ്ട്.
ഏറ്റവും വലിയ പക്ഷി ഒട്ടകപക്ഷിയാണെന്ന് എല്ലാവർക്കും അറിയാം.പക്ഷിയെ പോലെ ചിറകും കൊക്കും ഒക്കെ ഉണ്ടായിട്ടും പറക്കാൻ കഴിയാത്ത ഈ കൂട്ടർക്കും ഒട്ടറെ സവിഷേതകൾ ഉണ്ട്.

നല്ല നീളമുള്ള കാലുകളും കഴുത്തുമുള്ള ജീവികളാണ് ഒട്ടകപക്ഷികൾ. ആൺ പക്ഷികൾക്ക് കറുത്ത തൂവലുകളും പെൺ പക്ഷികൾക്ക് ചാരനിറത്തിലും കാപ്പിപ്പൊടി നിറത്തിലുമുള്ള നിറത്തിലുമുള്ള തൂവലുകളുമാണുണ്ടാവുക. ഇരുവരുടേയും ചിറകുകളിൽ വെള്ളത്തൂവലുകൾ ഉണ്ടായിരിക്കും. കൂട്ടമായി ജീവിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഇവർ.
ഇപ്പോൾ ആഫ്രിക്കയിൽ മാത്രം കാണപ്പെടുന്ന ഇക്കൂട്ടർ 20-ാം നൂറ്റാണ്ടുവരെ യൂറോപ്പിലും ഏഷ്യയിലും കാണപ്പെട്ടിരുന്നു. എന്നാൽ വൻതോതിലുള്ള വേട്ടയാടലുകൾ കാരണം അവിടങ്ങളിൽ ഇവയ്ക്ക് വംശനാശം സംഭവിച്ചു. മറ്റ് പക്ഷികളെപ്പോലെ ഇവ പറക്കാത്തതിന് പ്രധാന കാരണം ചിറകുകളുടെ വലിപ്പക്കുറവാണ്. ഓടുന്നതിനിടെ ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്താനാണ് പ്രധാനമായും ഈ ചിറക് സഹായിക്കുന്നത്. ഇണയെ കണ്ടെത്താനുള്ള നൃത്തത്തിനിടയിലും അവരീ ചിറകുകളെ ഉപയോഗപ്പെടുത്താറുണ്ട്.

പറക്കാൻ സാധിക്കില്ലെങ്കിലും വളരെ വേഗത്തിൽ ഓടാൻ ഇവർക്കാകും. മണിക്കൂറിൽ 65 കിലോമീറ്റർ വേഗതയിൽ വരെ ഇവ സഞ്ചരിക്കും. ഉഷ്ണ രക്തമുള്ള ജീവികളായ ഇവർക്ക് സ്വന്തം ശരീര താപനില നിയന്ത്രിക്കാൻ സാധിക്കും.മികച്ച കാഴ്ച ശക്തിയും കേൾവി ശക്തിയുമുള്ള ഇവർക്ക് ഏറെ ദൂരെ നിന്നുതന്നെ ശത്രുക്കളെ തിരിച്ചറിയാനാകും. വളരെ ശക്തിയേറിയ ജീവികളാണിവ. ഒറ്റച്ചവിട്ടിന് സിംഹത്തെവരെ കൊല്ലാൻ കെൽപ്പുണ്ട് ഇക്കൂട്ടർക്ക്.